ഗവര്‍ണറെ ചാന്‍സലര്‍ സ്ഥാനത്തുനിന്ന് നീക്കാനൊരുങ്ങി സി.പി.എം.


ആര്‍.ശ്രീജിത്ത്/ മാതൃഭൂമി ന്യൂസ്

പിണറായി വിജയൻ, ആരിഫ് മുഹമ്മദ് ഖാൻ|ഫോട്ടോ:മാതൃഭൂമി

തിരുവനന്തപുരം: കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെ യൂണിവേഴ്‌സിറ്റി ചാന്‍സലര്‍ സ്ഥാനത്തുനിന്ന് നീക്കാനൊരുങ്ങി സി.പി.എം. വെള്ളിയാഴ്ച
ചേര്‍ന്ന സി.പി.എം സെക്രട്ടറിയേറ്റ് യോഗത്തിലാണ്‌ ഈ തീരുമാനം ഉടലെടുത്തത്. ഗവര്‍ണറെ ചാന്‍സലര്‍ സ്ഥാനത്തുനിന്ന് മാറ്റണമെന്ന ആവശ്യം സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനും മുന്‍പ്‌ പലതവണ ഉന്നയിച്ചതോടെ തീരുമാനവുമായി മുന്നോട്ട് പോകാനൊരുങ്ങുകയാണ് എല്‍.ഡി.എഫ്.

ഗവര്‍ണറെ ചാന്‍സലര്‍ സ്ഥാനത്തുനിന്ന് മാറ്റുന്നതുമായി ബന്ധപ്പെട്ട നിയമനിര്‍മാണത്തില്‍ ശ്രദ്ധചെലുത്തുകയാണ് സി.പി.എം. ഇക്കാര്യത്തില്‍ നിയമസഭാ സമ്മേളനം വിളിച്ച് ബില്‍ അവതരിപ്പിക്കണോ അതോ ഓര്‍ഡിനന്‍സായി കൊണ്ടുവരണോ തുടങ്ങിയ കാര്യങ്ങളില്‍ ശനിയാഴ്ച ആരംഭിക്കുന്ന സംസ്ഥാന സമിതിയില്‍ എല്‍.ഡി.എഫ്. വിശദമായി ചര്‍ച്ച ചെയ്യും. സംസ്ഥാനസമിതിയുടെ തീരുമാനത്തിനനുസരിച്ചാകും നിയമനിര്‍മാണവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ തീരുമാനിക്കുക. ഗവര്‍ണറുടെ കാര്യത്തില്‍ ശക്തമായ ഇടപെടലുകള്‍ വേണമെന്ന പൊതുവികാരം തീവ്രമായതിനാല്‍ സര്‍ക്കാര്‍ നിയമനിര്‍മാണം കൈക്കൊള്ളാനാണ് സാധ്യത.പെന്‍ഷന്‍ പ്രായം വര്‍ധിപ്പിക്കുന്നതുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ അവസാനിപ്പിക്കാനും സി.പി.എം സെക്രട്ടറിയേറ്റ് യോഗം തീരുമാനിച്ചു. സര്‍ക്കാരിന്റെ തീരുമാനം മരവിപ്പിച്ചെങ്കിലും എം.വി.ഗോവിന്ദന്റെ പരസ്യപ്രതികരണം വിവാദങ്ങള്‍ക്ക് വഴിവെച്ചിട്ടുണ്ട്. മുഖ്യമന്ത്രി പിണറായി വിജയന്‍ പെന്‍ഷന്‍ പ്രായമുയര്‍ത്തുന്നതുമായി ബന്ധപ്പെട്ട തീരുമാനമെടുത്ത സാഹചര്യവും എങ്ങനെയാണ് തീരുമാനമുണ്ടായത് എന്ന കാര്യവും വിശദീകരിച്ചു. പൊതുമേഖലാ സ്ഥാപനങ്ങള്‍ക്ക് പൊതുചട്ടക്കൂടുണ്ടാക്കുന്ന ഭാഗമായാണ് ഇത് കടന്നുവന്നതെന്നും എന്നാല്‍ പെന്‍ഷന്‍ പ്രായം വര്‍ധിപ്പിക്കുന്നത് സര്‍ക്കാരിന്റെ നയമല്ലെന്നും അതുകൊണ്ടാണ് തീരുമാനം മരവിപ്പിച്ചതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. വിവാദം ഇതോടെ അവസാനിപ്പിക്കണമെന്ന് മുഖ്യമന്ത്രി ആവശ്യപ്പെടുകയും സെക്രട്ടറിയേറ്റ് അത് അംഗീകരിക്കുകയും ചെയ്തു. സംസ്ഥാനസമിതിയുടെ ചര്‍ച്ചയ്ക്ക് ശേഷം ഈ വിഷയങ്ങളുമായി ബന്ധപ്പെട്ട കൃത്യമായ വിവരം പുറത്തുവരും.

Content Highlights: cpm, governor, governor vs cpm, governor chancellor, pinarayi vijayan, kerala news, kerala


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT

37:49

സ്വപ്നങ്ങൾ വേണ്ടെന്ന് വെച്ചാൽ എന്റെ കുട്ടി അതാണ് പഠിക്കുക, ഞാനത് ആ​ഗ്രഹിക്കുന്നില്ല - അഞ്ജലി മേനോൻ

Nov 29, 2022


death

1 min

രാത്രി കാമുകിയെ കാണാന്‍ എത്തിയതിന് നാട്ടുകാര്‍ മര്‍ദിച്ചു; കോളേജ് വിദ്യാര്‍ഥി ജീവനൊടുക്കി

Nov 29, 2022


Kashmir Files

2 min

കശ്മീര്‍ ഫയല്‍സ് അശ്ലീലസിനിമ, വിമര്‍ശനത്തില്‍ വിവാദം; ജൂറി പദവി ദുരുപയോഗം ചെയ്‌തെന്ന് ഇസ്രയേല്‍

Nov 29, 2022

Most Commented