5000 വോട്ടുകളില്‍ ചോര്‍ച്ചയുണ്ടായി;  തൃക്കാക്കരയില്‍ സി.പി.എം വിലയിരുത്തല്‍


ആര്‍.ശ്രീജിത്ത്/മാതൃഭൂമി ന്യൂസ്

വട്ടിയൂര്‍ക്കാവില്‍ നടന്ന പോലെ കാടിളക്കി പ്രചാരണം നടത്തിയാല്‍ തൃക്കാക്കരയും പിടിക്കാമെന്ന് പ്രചാരണത്തിന് നേതൃത്വം നല്‍കിയ നേതാക്കള്‍  മുഖ്യമന്ത്രിക്ക് നല്‍കിയ സന്ദേശം തെറ്റായിപ്പോയി

പ്രതീകാത്മക ചിത്രം

തിരുവനന്തപുരം: ഉപതിരഞ്ഞെടുപ്പിലെ സി.പി.എമ്മിന്റെ വമ്പന്‍ തോല്‍വിയില്‍ വിലയിരുത്തലുമായി സി.പി.എം. സംസ്ഥാന സെക്രട്ടേറിയറ്റ്. പ്രതീക്ഷിച്ച 5000 വോട്ടുകളില്‍ ചോര്‍ച്ചയുണ്ടായെന്നും കൂടിയത് 2800-ല്‍പരം വോട്ടുമാത്രമാണെന്നുമാണ് വിലയിരുത്തല്‍. മുഖ്യമന്ത്രിയടക്കമെത്തി കാടിളക്കി നടത്തിയ പ്രചാരണം കൊണ്ട് ഒരു ഫലവുമുണ്ടാവാത്തില്‍ പാര്‍ട്ടിക്കുള്ളില്‍ വിമര്‍ശനവും ഉയരുന്നുണ്ട്. ഇത് പ്രചാരണ തന്ത്രത്തിന്റെ പാളിച്ചയാണെന്ന ആരോപണവും സെക്രട്ടേറിയറ്റില്‍ ഉയര്‍ന്നു.

ജോ ജോസഫിനെ അപ്രതീക്ഷിത സ്ഥാനാര്‍ഥിയാക്കിയതും ലിസി ഹോസ്പിറ്റലില്‍ വെച്ച് പത്ര സമ്മേളനം നടത്തി പ്രഖ്യാപനം നടത്തിയതും സഭയുടെ സ്ഥാനാര്‍ഥിയെന്ന ആരോപണത്തിന് വളം വെക്കുന്നതായി പോയെന്നാണ് മറ്റൊരു പ്രധാന വിമര്‍ശനം. ഇതിനെ പ്രതിരോധിക്കാന്‍ കഴിഞ്ഞില്ല. കോണ്‍ഗ്രസിന്റെ ഉറച്ച മണ്ഡലമെന്ന നിലയ്ക്ക് അതിനെ അങ്ങനെ കണ്ടാല്‍ മതിയായിരുന്നുവെന്നും പത്ത് ദിവസത്തോളം മുഖ്യമന്ത്രി മണ്ഡലത്തില്‍ ക്യാമ്പ് ചെയ്ത് പ്രചാരണം നടത്തേണ്ട ആവശ്യമില്ലായിരുന്നുവെന്നും കഴിഞ്ഞ ദിവസം ചേര്‍ന്ന സി.പി.എം സംസ്ഥാന സെക്രട്ടറേറിയറ്റ് വിലയിരുത്തി.

വട്ടിയൂര്‍ക്കാവില്‍ നടന്ന പോലെ കാടിളക്കി പ്രചാരണം നടത്തിയാല്‍ തൃക്കാക്കരയും പിടിക്കാമെന്ന് പ്രചാരണത്തിന് നേതൃത്വം നല്‍കിയ നേതാക്കള്‍ മുഖ്യമന്ത്രിക്ക് നല്‍കിയ സന്ദേശം തെറ്റായി പോയി. ആം ആദ്മിയും ട്വന്റി-20 യുമെല്ലാം ചെയ്യുന്നപോലെ പ്രൊഫഷണലുകളെ നിര്‍ത്തിയാല്‍ അത്തരം വോട്ടുകള്‍ കിട്ടുമെന്ന കണക്കൂ കൂട്ടലും തെറ്റി. ആദ്യ ഘട്ടത്തില്‍ പ്രധാന ചര്‍ച്ചയായിരുന്ന കെ.റെയില്‍ പിന്നീട് പെട്ടെന്നാണ് ചര്‍ച്ചയില്‍ നിന്നും ഇല്ലാതായത്. കെ.റെയിലിന്റെ പ്രധാന സ്റ്റേഷന്‍ കടന്ന് പോവുന്ന തൃക്കാക്കരയില്‍ അതിനെതിരെ വോട്ടു ചെയ്തുവെന്നതാണ് സത്യമെങ്കിലും അത് തുറന്ന് സമ്മതിക്കാന്‍ നേതൃത്വം തയ്യാറായിട്ടില്ല. തിരഞ്ഞെടുപ്പ് വരെ തകൃതിയായി നടന്ന കല്ലിടല്‍ പൊടുന്നനെ അവസാനിപ്പിച്ചതും ജനങ്ങളില്‍ കെ.റെയിലിനെതിരേയുള്ള വികാരം ആളിക്കത്തിക്കാന്‍ യു.ഡി.എഫിന് കഴിഞ്ഞൂവെന്നും വിലയിരുത്തലുണ്ട്.

Content Highlights: CPM In Serious Discussion on Thrikkakkara By Election

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
satheesan

രാഹുലിന്റെ ഓഫീസിലെ ഗാന്ധി ചിത്രത്തെക്കുറിച്ച്‌ ചോദ്യം; മര്യാദക്കിരുന്നോണം, ഇറക്കിവിടുമെന്ന് സതീശന്‍

Jun 25, 2022


pinarayi karnival

1 min

മുഖ്യമന്ത്രിയുടെ വാഹന വ്യൂഹത്തിലേക്ക് പുതിയ കാര്‍ വാങ്ങുന്നു; കിയ കാര്‍ണിവല്‍, വില 33.31 ലക്ഷം

Jun 25, 2022


Gautam adani

1 min

60,000 കോടി രൂപ ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക്; ഗൗതം അദാനിയുടെ അറുപതാം പിറന്നാള്‍ സമ്മാനം

Jun 24, 2022

Most Commented