സംഘപരിവാര്‍ മാതൃകയില്‍ കൊടി: CPM പ്രവര്‍ത്തകര്‍ പങ്കെടുത്ത ഗണേശോത്സവം വിവാദമായി


നവമാധ്യമങ്ങളില്‍ വൈറലായി ദൃശ്യങ്ങള്‍

Photo: Mathrubhumi

പാലക്കാട്: സംഘപരിവാര്‍ മാതൃകയിലുള്ള കൊടിയുപയോഗിച്ച് ചിറ്റൂരില്‍ നടത്തിയ വിനായകചതുര്‍ഥി നിമജ്ജന ശോഭയാത്രയില്‍ സി.പി.എം. പ്രദേശികനേതാക്കളും പ്രവര്‍ത്തകരും പങ്കെടുത്തത് സമൂഹമാധ്യമങ്ങളില്‍ വൈറലായി. ചിറ്റൂര്‍ അഞ്ചാംമൈലിലാണ് സംഘപരിവാര്‍, ശിവസേന സംഘടനകളുടെ മാതൃകയില്‍ വിപ്ലവ ഗണേശോത്സവമെന്ന പേരില്‍ നിമജ്ജന ശോഭായാത്ര സംഘടിപ്പിച്ചത്. സി.പി.എമ്മിന്റെ നേതൃത്വത്തില്‍ ശ്രീകൃഷ്ണജയന്തിയും രാമായണപാരായണവും നടത്തിയ വിവാദങ്ങള്‍ അവസാനിക്കുംമുമ്പെയാണ് പുതിയ വിവാദം.

ഞായറാഴ്ച അഞ്ചാംമൈല്‍ കുന്നങ്കാട്ടുപതിയിലായിരുന്നു പരിപാടി. ആര്‍.എസ്.എസിന്റെ പതാകയ്ക്ക് ബദലായി കാവിക്കൊടിയെന്ന് തോന്നിപ്പിക്കുംവിധം ഇളം മഞ്ഞനിറത്തിലുള്ള പതാകയില്‍ ഗണപതിയുടെചിത്രം ആലേഖനംചെയ്താണ് ഗണേശോത്സവത്തിന് ഉപയോഗിച്ചത്. എന്നാല്‍, ആര്‍.എസ്.എസ്. ഔദ്യോഗികമായി ഉപയോഗിക്കാറുള്ള കാവിക്കൊടിക്ക് സമാനമായി ത്രികോണാകൃതിയിലും ശിവജിചിത്രം ആലേഖനംചെയ്യുന്ന പതാകയുടെ (ഇരട്ട ത്രികോണം) മാതൃകയിലുമായിരുന്നു ഈ ഉത്സവത്തിന് ഉപയോഗിച്ച കൊടിയും.

ചിറ്റൂര്‍ അഞ്ചാംമൈല്‍
സി.പി.എം. സംഘടിപ്പിച്ച
വിപ്ലവ ഗണേശോത്സവത്തിന്
ഉപയോഗിച്ച കൊടി.

പരിപാടി കണ്ടുനിന്നവര്‍ സമൂഹമാധ്യമങ്ങളില്‍ ദൃശ്യവും കൊടിയും പങ്കുവെച്ചു. വിശ്വഹിന്ദുപരിഷത്തിന്റെ നേതൃത്വത്തില്‍ സംഘപരിവാര്‍ സംഘടിപ്പിച്ച പരിപാടിയാണെന്ന് തെറ്റിദ്ധരിച്ച് സംഘപരിവാര്‍ പ്രവര്‍ത്തകരും ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിച്ചതോടെയാണ് വൈറലായത്.

സംഘം കുന്നങ്കാട്ടുപതിയിലും അഞ്ചാംമൈലിലും രണ്ട് ഗണപതിവിഗ്രഹങ്ങള്‍ സ്ഥാപിച്ചിരുന്നു. ഘോഷയാത്രയായി ഞായറാഴ്ച ചിറ്റൂര്‍പ്പുഴയുടെ നറണിഭാഗത്താണ് വിഗ്രഹങ്ങള്‍ നിമജ്ജനം ചെയ്തത്.

ജനകീയ പരിപാടി

ഇവിടെ നടത്തിയ പരിപാടിയില്‍ രാഷ്ട്രീയമില്ല. സി.പി.എമ്മിന്റെ പരിപാടിയായിട്ടല്ല നടത്തിയത്. ജനകീയമായി പരിപാടി സംഘടിപ്പിച്ചെന്നേയുള്ളൂ. പ്രദേശത്തെ അമ്പലം കേന്ദ്രികരിച്ചുള്ള ഉത്സവമാണ്. നാട്ടിലെ പൊതുപരിപാടിയെന്ന നിലയില്‍ പാര്‍ട്ടിയുമായി ബന്ധപ്പെട്ടവര്‍ പങ്കെടുത്തിട്ടുണ്ട്. എന്നാല്‍, ഇവരാരും പാര്‍ട്ടിയുടെ ഉന്നതരല്ല. നാട്ടുകാര്‍ പൂജ നടത്തുമ്പോള്‍ കമ്യൂണിസ്റ്റുകാരാണെന്ന നിലയില്‍ മാറിനില്‍ക്കുന്നതും ശരിയല്ല. ആര്‍.എസ്.എസിന്റെ കൊടി ഉപയോഗിച്ചിട്ടില്ല. ഗണപതിയുടെ ചിത്രമുള്ള മഞ്ഞക്കൊടിയാണ് ഉപയോഗിച്ചത്.

-സി. ശിവന്‍, ലോക്കല്‍ സെക്രട്ടറി, നല്ലേപ്പിള്ളി-2.

Content Highlights: CPM ganeshotsav Palakkad


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT

05:30

കൊച്ചിയുടെ ഉറക്കം കെടുത്തിയ മരിയാർപൂതത്തെ മൽപിടിത്തത്തിലൂടെ പിടികൂടി തമിഴ്നാട് സ്വദേശി

Oct 3, 2022


kt kunhumon and atlas ramachandran

1 min

സിനിമയിൽ താൻ വളർത്തി വലുതാക്കിയവരാൽത്തന്നെ അവഹേളിതനായ രാമചന്ദ്രൻ; ഓർമക്കുറിപ്പുമായി കുഞ്ഞുമോൻ

Oct 3, 2022


pfi

1 min

കൊച്ചിയില്‍ പോലീസുകാരന് പോപ്പുലര്‍ ഫ്രണ്ട് ബന്ധം, സി.പി.ഒ സിയാദിന് സസ്‌പെന്‍ഷന്‍

Oct 4, 2022

Most Commented