'പയ്യന്നൂരിലെ നടപടി മാനസിക ഐക്യം വീണ്ടെടുക്കാന്‍'; തീരുമാനം അണികളെ ബോധ്യപ്പെടുത്താനാകാതെ സിപിഎം


പ്രതീകാത്മക ചിത്രം | Mathrubhumi archives

കണ്ണൂര്‍: പയ്യന്നൂരിലെ ഫണ്ട് തിരിമറി വിവാദത്തെ തുടര്‍ന്നുള്ള നടപടി അണികളെ ബോധ്യപ്പെടുത്താനാകാതെ സി.പി.എം. നേതൃത്വം. ഏരിയാ സെക്രട്ടറിയായിരുന്ന വി. കുഞ്ഞികൃഷ്ണനെതിരേ സ്വീകരിച്ച നടപടി കൃത്യമായി പ്രവര്‍ത്തകരോട് വിശദീകരിക്കാനാകാത്ത സ്ഥിതിയാണ്.

സാമ്പത്തിക തട്ടിപ്പിന്റെ ഓഡിറ്റ് ചെയ്ത കണക്ക് മുന്നിലുണ്ടായിട്ടും ഇതില്‍ ഉള്‍പ്പെട്ടിട്ടുള്ളവരെ സംരക്ഷിക്കുന്ന വിധത്തില്‍ സാമ്പത്തികനഷ്ടമുണ്ടായിട്ടില്ലെന്ന ന്യായമാണ് ജില്ലാ കമ്മിറ്റി മുന്നോട്ടുവെക്കുന്നത്. സാമ്പത്തിക വെട്ടിപ്പുകള്‍ നടന്നതിന്റെ കണക്കുകള്‍ ഏരിയാ കമ്മിറ്റി യോഗത്തില്‍പോലും മറച്ചുവെച്ച് വിശദീകരണം നടല്‍കിയപ്പോള്‍, ഇത് കല്ലുവെച്ച നുണയാണെന്ന് കണക്കുകള്‍ വിശദീകരിച്ച് വി. കുഞ്ഞികൃഷ്ണന്‍ യോഗത്തില്‍ സ്ഥാപിച്ചതായി അറിയുന്നു. ഇതോടെ ഇതുവരെ അകന്നുനിന്നിരുന്നവര്‍പോലും യോഗത്തില്‍ അദ്ദേഹത്തിന് പിന്തുണ നല്‍കി.

പാര്‍ട്ടി ജില്ലാ നേതൃത്വം സ്വീകരിച്ച തണുത്ത സമീപനവും പ്രശ്നം വിവാദമാകുന്നതിലേക്ക് നയിച്ചെന്ന ആരോപണവും നിലനില്‍ക്കുന്നുണ്ട്. മാസങ്ങളായി ഏരിയാ കമ്മിറ്റി യോഗങ്ങളില്‍ ഉയരുന്ന പരാതികള്‍ ജില്ലാ കമ്മിറ്റിയില്‍ റിപ്പോര്‍ട്ട് ചെയ്യാതെ അവഗണിക്കുകയായിരുന്നു.ഫണ്ട് തിരിമറി സംബന്ധിച്ച വിഷയം ഉയര്‍ന്നുവന്നപ്പോള്‍ അത് മാധ്യമസൃഷ്ടിയാണെന്ന നിലപാടാണ് സി.പി.എം. സ്വീകരിച്ചത്. എന്നാല്‍ സംഭവം വിവാദമായതോടെ വിശദമായ അന്വേഷണത്തിനുശേഷം പാര്‍ട്ടി അച്ചടക്കനടപടി സ്വീകരിച്ചു.

സി.പി.എം. പുറത്തിറക്കിയ പത്രക്കുറിപ്പില്‍ ഏരിയാ സെക്രട്ടറിയുടെ പേരില്‍ നടപടിയില്ലെന്നും പയ്യന്നൂരില്‍ പാര്‍ട്ടിക്കകത്തെ മാനസിക ഐക്യമില്ലായ്മ പരിഹരിക്കാന്‍ സംസ്ഥാനകമ്മിറ്റി അംഗത്തിന് ചുമതല കൊടുത്തുവെന്നുമാണ് പറയുന്നത്. എന്നാല്‍ ഏരിയാ സെക്രട്ടറിയെ മാറ്റാതെ എങ്ങനെ പുതിയൊരാള്‍ക്ക് ചുമതല കൈമാറും എന്നാണ് അണികള്‍ ഉയര്‍ത്തുന്ന ചോദ്യം.

വീഴ്ചവരുത്തിയവര്‍ക്കെതിരേ തെളിവുകള്‍ കണ്ടെത്തി പാര്‍ട്ടിക്കൊപ്പം നിലകൊണ്ട ഏരിയാ സെക്രട്ടറിക്ക് ശിക്ഷ വിധിച്ച് 'വേട്ടക്കാര്‍ക്കൊപ്പം നിന്ന നേതൃത്വ'മെന്ന് പാര്‍ട്ടിക്കെതിരേ സാമൂഹികമാധ്യമങ്ങളിലൂടെയും അല്ലാതെയും പ്രതിഷേധം വ്യാപകമാണ്. സാമ്പത്തിക തിരിമറി ഉള്‍പ്പെടെ എല്ലാ വിവാദവും അനൈക്യമെന്നും വിഭാഗീയതയെന്നും ആരോപിച്ച് ഏരിയാ സെക്രട്ടറിയുടെ തലയില്‍വെച്ചുകെട്ടി കുറ്റക്കാരെ സന്തോഷിപ്പിക്കാനുള്ള വ്യഗ്രതയാണെന്നാണ് ആരോപണം. എന്നാല്‍ ഇതെല്ലാം പയ്യന്നൂരില്‍ മാത്രമായി ഒതുങ്ങാതെ വലിയ പ്രതിഷേധമായി വളരുകയാണ്.

സാമ്പത്തികകാര്യങ്ങള്‍ കൈകാര്യം ചെയ്തതില്‍ ജാഗ്രതക്കുറവ് കാണിച്ചുവെന്നതിന്റെ പേരിലാണ് മുന്‍ എം.എല്‍.എ. സി.കെ.പി. പദ്മനാഭന്റെ പേരില്‍ പാര്‍ട്ടി നടപടിയെടുത്തത്. അതിലുമെത്രയോ ഗുരുതരമായ കുറ്റമാണ് പയ്യന്നൂരിലേതെന്നാണ് അണികള്‍ പറയുന്നത്.

മികച്ച ഓഡിറ്റ് വിദഗ്ധന്‍ കൂടിയായ കുഞ്ഞികൃഷ്ണന്റെ കണ്ടെത്തല്‍ അവഗണിക്കുക മാത്രമല്ല, ആരോപണമുന്നയിച്ചയാള്‍ക്കെതിരേ നടപടി എടുക്കുകയും ചെയ്ത മനോവേദനയില്‍നിന്നാണ് പൊതുപ്രവര്‍ത്തനം ഉപേക്ഷിക്കാന്‍ അദ്ദേഹം തയ്യാറായത്. ഇത്തരം സന്ദര്‍ഭങ്ങളില്‍ പൊതുപ്രവര്‍ത്തനം അവസാനിപ്പിക്കുന്നയാളെ 'പാര്‍ട്ടിവിരുദ്ധ'നായാണ് സി.പി.എം. കണക്കാക്കുക. അതേസമയം അവരുടെയടുത്ത് മുതിര്‍ന്ന നേതാവിനെ അയച്ച് അനുരഞ്ജനത്തിന് ശ്രമിക്കുന്നതുതന്നെ നേതൃത്വത്തിന്റെ ഭാഗത്ത് വീഴ്ചയുണ്ടെന്നതിന് തെളിവാണെന്ന് കുഞ്ഞികൃഷ്ണനെ അനുകൂലിക്കുന്നവര്‍ പറയുന്നു.

Content Highlights: cpm, payyannur ac, disciplinary action

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
R Madhavan, Interview ,Rocketry The Nambi Effect Movie, Minnal Murali Basil Joseph

1 min

ഞാനിത് അര്‍ഹിക്കുന്നു, എന്റെ അറിവില്ലായ്മ; പരിഹാസങ്ങള്‍ക്ക് മറുപടിയുമായി ആര്‍ മാധവന്‍

Jun 27, 2022


Balussery mob attack

1 min

തോട്ടില്‍ മുക്കി, ക്രൂരമര്‍ദനം; ബാലുശ്ശേരി ആള്‍ക്കൂട്ട ആക്രമണത്തിന്റെ കൂടുതല്‍ ദൃശ്യങ്ങള്‍

Jun 26, 2022


satheesan

രാഹുലിന്റെ ഓഫീസിലെ ഗാന്ധി ചിത്രത്തെക്കുറിച്ച്‌ ചോദ്യം; മര്യാദക്കിരുന്നോണം, ഇറക്കിവിടുമെന്ന് സതീശന്‍

Jun 25, 2022

Most Commented