കാസര്‍കോട്: പെരിയയില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ കൊലപാതകം ആസൂത്രണം ചെയ്ത  ലോക്കല്‍ കമ്മിറ്റി അംഗം പീതാംബരനെ സിപിഎം പുറത്താക്കി. പീതാംബരനെ ഇന്നലെ രാത്രിയോടെ പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു. ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തിയതായാണ് സൂചന. 

സംസ്ഥാനകമ്മിറ്റി തീരുമാനപ്രകാരമാണ് പീതാംബരനെ പുറത്താക്കിയതെന്ന് പാര്‍ട്ടി വൃത്തങ്ങള്‍ അറിയിച്ചു. കൊലപാതകത്തില്‍ പാര്‍ട്ടി പ്രവര്‍ത്തകര്‍ ഉള്‍പ്പെട്ടിട്ടുണ്ടെങ്കില്‍ സംരക്ഷണം നല്‍കില്ലെന്ന സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു. പെരിയയിലെ കൊലപാതകം പാര്‍ട്ടിയുടെ അറിവോടെയല്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

പീതാംബരനെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കുമെന്ന് ഉദുമ എംഎല്‍എ കെ.കുഞ്ഞിരാമനും പറഞ്ഞിരുന്നു.

 

Content Highlights: CPM expels  Peethambaran, Periya Double Murder