പിണറായി വിജയൻ, എം.സി.ജോസഫൈൻ |ഫോട്ടോ:മാതൃഭൂമി
തിരുവനന്തപുരം: പരാതിക്കാരിയോട് അപമര്യാദയായി പെരുമാറിയ വനിതാ കമ്മീഷന് അധ്യക്ഷ എം.സി.ജോസഫൈന്റെ നടപടിയില്‍ സിപിഎം നേതൃത്വത്തിന് അതൃപ്തി. വിവാദം നാളെ സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് ചര്‍ച്ച ചെയ്യും.
ജോസഫൈനെതിരെ ഇടത് മുന്നണി പ്രവര്‍ത്തകരടക്കം പ്രതിഷേധവുമായി രംഗത്തെത്തിയ പശ്ചാത്തലത്തിലാണ് പാര്‍ട്ടി നേതൃത്വം ഇടപെടലുകളുമായി എത്തുന്നത്.
അതേ സമയം ജോസഫൈന്റെ പ്രതികരണം കൂടി അറിഞ്ഞ ശേഷമായിരിക്കും സിപിഎം പരസ്യ പ്രതികരണത്തിനും നടപടികളിലേക്കും കടക്കുക. താന്‍ അനുഭവിച്ചോളൂ എന്ന് പറഞ്ഞത് ആത്മാര്‍ഥതയോടെയും സത്യസന്ധമായിട്ടുമാണെന്നും മോശം അര്‍ത്ഥത്തിലല്ലെന്നുമാണ് ജോസഫൈന് മാധ്യമങ്ങളോട് വിശദീകരിച്ചത്.
എന്നാല്‍ സര്‍ക്കാരിനെ പ്രതിരോധത്തിലാക്കുന്ന തരത്തിലാണ് ജോസഫൈന്റെ പ്രസ്താവനയെന്നും മുന്‍പും ഇത്തരത്തിലുള്ള പരാമര്‍ശങ്ങള്‍ ഉണ്ടായിട്ടുണ്ടെന്നും നേതാക്കള്‍ ചൂണ്ടിക്കാട്ടുന്നുണ്ട്. അണികളില്‍ നിന്നടക്കം രൂക്ഷപ്രതികരണങ്ങള്‍ വരുന്ന സാഹചര്യത്തില്‍ ഏതെങ്കിലും രീതിയിലുള്ള നടപടിയെടുക്ക് പാര്‍ട്ടി നിര്‍ബന്ധിതമായിരിക്കുകയാണ്.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..