കുമ്മനം രാജശേഖരൻ |Screengrab:mathrubhuminews
തിരുവനന്തപുരം: ആറന്മുളയിലെ സാമ്പത്തിക തട്ടിപ്പ് കേസില്‍ തനിക്ക് പങ്കില്ലെന്നും സിപിഎം തനിക്കെതിരെ ഗൂഢാലോചന നടത്തിയെന്നും ബിജെപി നേതാവ് കുമ്മനം രാജശേഖരന്‍.
'സിപിഎമ്മിനെ പോലെ ഒരു രാഷ്ട്രീയ കക്ഷി എന്നെ കേസില്‍ കുടുക്കി, പ്രതിയാക്കി ചെളിവാരിയെറിഞ്ഞ്, കരിവാരിതേച്ചുകാണിച്ച് എനിക്ക് അവമതിപ്പുണ്ടാക്കാന്‍ നടത്തിയ ഗൂഢാലോചനയാണെന്നതിന് വ്യക്തമായ തെളിവുണ്ട്' കുമ്മനം പ്രതികരിച്ചു.
ശിവശങ്കറിനെ അറസ്റ്റ് ചെയതതോടെ എന്നെ പോലെയൊരു രാഷ്ട്രീയ നേതാവിനെ കേസില്‍ കുടുക്കണമെന്ന ദുരുദ്ദേശ്യവും ഇതിന് പിന്നിലുണ്ടായിരുന്നുവെന്ന് മനസ്സിലാക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.. തിടുക്കത്തില്‍ കേസെടുത്തത് അതിനാലാണെന്നും അദ്ദേഹം വ്യക്തമാക്കി.
Content Highlights: CPM conspired against me; No role in Aranmula case- Kummanam Rajasekharan


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..