ഇടുക്കി: സിപിഎമ്മില്‍ നിന്നും സിഐടിയുവില്‍ നിന്നും രാജിവെയ്ക്കുകയാണെന്ന് പെണ്ണൊരുമ മുന്‍ നേതാവ് ഗോമതി. കൈയേറ്റക്കാരെ സംരക്ഷിക്കുന്ന സിപിഎം നടപടിയില്‍ പ്രതിഷേധിച്ചാണ് രാജിയെന്ന് അവര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

പെണ്ണൊരുമയില്‍ പ്രവര്‍ത്തിച്ചിരുന്ന ഇവര്‍ സിഐടിയുവില്‍ ചേരുകയായിരുന്നു. തൊഴിലാളികള്‍ക്കുവേണ്ടി പ്രവര്‍ത്തിക്കാനായി തിരികെ സംഘടനയിലേക്ക് പോവുകയാണെന്ന് ഗോമതി അറിയിച്ചു.

കൈയേറ്റക്കാരെ സംരക്ഷിക്കുന്ന പാര്‍ട്ടിയാണ് സിപിഎം. ഇതിനോട് യോജിക്കില്ല. ഇപ്പോള്‍ മാധ്യമങ്ങളില്‍ വന്നുകൊണ്ടിരിക്കുന്ന റിപ്പോര്‍ട്ടുകളെല്ലാം സത്യമാണ്.

തൊഴിലാളികള്‍ക്കുവേണ്ടിയുള്ള സംഘടനയില്‍ പ്രവര്‍ത്തിക്കാനാണ് താല്‍പ്പര്യം. അതുകൊണ്ടാണ് ഇങ്ങനെയൊരു തീരുമാനമെടുത്തതെന്നും ഗോമതി ചൂണ്ടിക്കാട്ടി.