കോഴിക്കോട്: പേരാമ്പ്രയില്‍ മുസ്ലിം പള്ളിക്ക് നേരെ കല്ലെറിഞ്ഞ സിപിഎം നേതാവിനെ റിമാന്‍ഡ് ചെയ്തു. മാണിക്കോത്ത് അതുല്‍ ദാസ് ആണ് അറസ്റ്റിലായത്. ഡിവൈഎഫ്ഐ മേഖല ഭാരവാഹി കൂടിയാണ് അതുല്‍ ദാസ്.
ഹര്‍ത്താല്‍ ദിവസം വൈകിട്ട് ആറരയോടെയാണ് ജുമാ മസ്ജിദിനെ നേരെ അതുല്‍ ദാസിന്റെ നേതൃത്വത്തില്‍ കല്ലേറുണ്ടായത്. ഇയാള്‍ക്കെതിരെ ക്രിമിനല്‍ നിയമം 153 എ പ്രകാരമാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. മതസ്പര്‍ധ വളര്‍ത്താനും വര്‍ഗീയകലാപം ഉണ്ടാക്കാനുമുള്ള ശ്രമമാണ് ഇയാള്‍ ചെയ്തതെന്നാണ് പോലീസ് കണ്ടെത്തല്‍.
ഹര്‍ത്താല്‍ ദിവസം യൂത്ത് കോണ്‍ഗ്രസ് പ്രദേശത്ത് പ്രകടനം നടത്തിയിരുന്നു. ഇതിനെതിരെ ഡിവൈഎഫ്ഐ സംഘടിച്ചിരുന്നു. തുടര്‍ന്ന് ഇരുകൂട്ടരും പേരാമ്പ്ര-വടകര റോഡ് കവലയില്‍ ഏറ്റുമുട്ടി. പിന്നീടാണ് പള്ളിക്കു നേരെ കല്ലേറുണ്ടായത്.
നിരോധനാജ്ഞ നിലവിലിരിക്കുന്നുണ്ടെങ്കിലും സംഘര്‍ഷാവസ്ഥ തുടരുന്നതിനാല്‍ പേരാമ്പ്രയിലെ ജനങ്ങള്‍ ഇപ്പോഴും ആശങ്കയിലാണ്.
Content Highlights: CPM branch secretary remanded for pelting stones to Masjid, Perambra, Kozhikode
Share this Article
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..