ഒടുവില്‍ നടപടി: സക്കീര്‍ ഹുസൈനെ ആറു മാസത്തേക്ക് സി.പി.എം. സസ്പെന്‍ഡ് ചെയ്തു


കൊച്ചി: അനധികൃത സ്വത്ത് സമ്പാദിച്ചുവെന്ന പരാതിയില്‍ സി.പി.എം. കളമശ്ശേരി ഏരിയ സെക്രട്ടറിയും ജില്ലാ കമ്മിറ്റി അംഗവുമായ വി.എ. സക്കീര്‍ ഹുസൈനെ പാര്‍ട്ടിയില്‍നിന്ന് ആറു മാസത്തേക്ക് സസ്‌പെന്‍ഡ് ചെയ്യാന്‍ തീരുമാനം. ബുധനാഴ്ച ചേര്‍ന്ന ജില്ലാ സെക്രട്ടേറിയറ്റ്, ജില്ലാ കമ്മിറ്റി യോഗങ്ങളിലാണ് സസ്‌പെന്‍ഷന്‍ നടപടി എടുത്തത്. കേന്ദ്ര കമ്മിറ്റി അംഗങ്ങളായ എ. വിജയരാഘവന്‍, കെ. രാധാകൃഷ്ണന്‍, എം.സി. ജോസഫൈന്‍ എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു യോഗം. സക്കീര്‍ ഹുസൈനെ സെക്രട്ടേറിയറ്റ് യോഗത്തില്‍ വിളിച്ചുവരുത്തി പറയാനുള്ളത് കേട്ട ശേഷമായിരുന്നു നടപടി. എന്നാല്‍ ഇതു സംബന്ധിച്ച് പാര്‍ട്ടി ഔദ്യോഗിക പത്രക്കുറിപ്പ് ഇറക്കിയിട്ടില്ല.

അനധികൃത സ്വത്ത് സമ്പാദിച്ചുവെന്ന പരാതിയില്‍ പാര്‍ട്ടി അന്വേഷണ കമ്മിഷന്‍ റിപ്പോര്‍ട്ട് ആദ്യം ചര്‍ച്ച ചെയ്തപ്പോള്‍ ജില്ലാ കമ്മിറ്റി സക്കീര്‍ ഹുസൈനെ ഏരിയാ സെക്രട്ടറി സ്ഥാനത്തുനിന്നും ജില്ലാ കമ്മിറ്റിയില്‍നിന്നും ഒഴിവാക്കാനായിരുന്നു തീരുമാനിച്ചത്. എന്നാല്‍ സംസ്ഥാന സെക്രട്ടേറിയറ്റിന്റെ പരിഗണനയ്ക്ക് അയച്ചപ്പോള്‍ നടപടി പോരെന്ന നിലപാടിലായിരുന്നു നേതൃത്വം. റിപ്പോര്‍ട്ടിന്മേല്‍ ജില്ലയില്‍ നടന്ന ചര്‍ച്ച മയപ്പെട്ട രീതിയിലാണെന്ന കുറ്റപ്പെടുത്തലാണ് സംസ്ഥാന നേതൃത്വത്തില്‍നിന്ന് ഉണ്ടായത്. കുറച്ചുകൂടി കനത്ത ശിക്ഷ വേണമെന്ന സംസ്ഥാന നേതൃത്വത്തിന്റെ നിര്‍ദേശം പരിഗണിച്ചാണ് ബുധനാഴ്ച വീണ്ടും യോഗം ചേര്‍ന്ന് പാര്‍ട്ടിയില്‍നിന്ന് സസ്‌പെന്‍ഡ് ചെയ്യാനുള്ള തീരുമാനത്തിലേക്ക് എത്തിയത്.

നോര്‍ത്ത് കളമശ്ശേരി സ്‌കൂള്‍ ബ്രാഞ്ച് സെക്രട്ടറിയായ കെ.കെ. ശിവന്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് സക്കീര്‍ ഹുസൈനെതിരേ ജില്ലാ കമ്മിറ്റി അന്വേഷണ കമ്മിഷനെ വെച്ചത്. പാര്‍ട്ടി ജീവിതശൈലിക്ക് നിരക്കാത്ത രീതിയില്‍ സ്വത്ത് സമ്പാദിച്ചു, വീടുകളും വാഹനങ്ങളും സ്വന്തമാക്കി, അനധികൃതമായി വിദേശയാത്രകള്‍ നടത്തി തുടങ്ങി ഒട്ടേറെ ആരോപണങ്ങള്‍ സക്കീറിനെതിരേ പരാതിയില്‍ ഉന്നയിച്ചിരുന്നു. അന്വേഷണത്തില്‍ ആരോപണങ്ങളില്‍ പലതും ശരിയാണെന്ന് കണ്ടെത്തി.

Content Highlights: cpm area scretery Zakir Hussain Suspended for six months

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
penis plant

1 min

ലിംഗത്തിന്റെ രൂപമുള്ള ചെടി നശിപ്പിച്ച് ടൂറിസ്റ്റുകള്‍; പ്രതിഷേധിച്ച് കംബോഡിയന്‍ സര്‍ക്കാര്‍

May 21, 2022


Sajjanar

5 min

നായകനില്‍നിന്ന് വില്ലനിലേക്ക്‌; പോലീസ് വാദങ്ങള്‍ ഒന്നൊന്നായി പൊളിഞ്ഞു, വ്യാജ ഏറ്റുമുട്ടല്‍ എന്തിന്?

May 21, 2022


modi

5 min

ലോകത്തെ മുഴുവൻ ഊട്ടുമെന്ന് പ്രഖ്യാപനം,തിരുത്തല്‍; ഗോതമ്പിൽ മോദി ട്രാക്ക് മാറ്റിയതെന്തിന്?

May 20, 2022

More from this section




Most Commented