ഗവ.സ്കൂളിലെ പ്ലാവുകൊണ്ട് സിപിഎം ഏരിയാ കമ്മിറ്റിയംഗം വീട് പണിതു; പരാതിവന്നപ്പോൾ പാർട്ടി തരംതാഴ്ത്തി


പ്രതീകാത്മക ചിത്രം |ഫോട്ടോ:മാതൃഭൂമി

വൈക്കം: മറവൻതുരുത്ത് ഗവ. യു.പി.സ്കൂളിന്റെ മുറ്റത്തുനിന്നിരുന്ന പ്ലാവുകൊണ്ട് വീടുപണിത സി.പി.എം. ഏരിയാ കമ്മിറ്റിയംഗത്തെ ലോക്കൽ കമ്മിറ്റിയിലേക്ക് പാർട്ടി തരംതാഴ്ത്തി. മറവൻതുരുത്ത് പഞ്ചായത്ത് വൈസ് പ്രസിഡന്റ് വി.ടി.പ്രതാപനെതിരേയാണ് നടപടി. പാർട്ടി അംഗങ്ങൾ നേതൃത്വത്തിന് നൽകിയ പരാതിയിലാണ് അന്വേഷണവും നടപടിയും.

പാർട്ടി രണ്ടംഗ കമ്മീഷനെവെച്ചാണ് സംഭവം അന്വേഷിച്ചത്. പ്രതാപന്റെ വീടുപണിക്ക് ഈ തടി ഉപയോഗിച്ചെന്ന് അന്വേഷണത്തിൽ കണ്ടെത്തി. യു.പി.സ്കൂൾ വളപ്പിലെ, അമ്മച്ചിപ്ലാവെന്ന് വിളിക്കുന്ന വർഷങ്ങൾ പഴക്കമുള്ള പ്ലാവാണ് ചട്ടം ലംഘിച്ച് മുറിച്ചത്. പൊതുസ്ഥലത്തെ മരംമുറിക്കാനും വിൽക്കാനുമുള്ള നടപടിക്രമങ്ങൾ പാലിച്ചിരുന്നില്ല.



തടിവെട്ടാൻ പഞ്ചായത്ത് കമ്മിറ്റി തീരുമാനിച്ചിരുന്നെന്നാണ് ബന്ധപ്പെട്ടവർ പറയുന്നത്. എന്നാൽ, വനംവകുപ്പ് നിർദേശപ്രകാരം ട്രീ കമ്മിറ്റി പരിശോധിക്കുകയും അനുമതി നൽകുകയും വേണം. ഇതൊന്നും ഉണ്ടായില്ല. വിദ്യാഭ്യാസ ഒാഫീസിൽപോലും അറിയിച്ചിരുന്നില്ല. മരത്തിന്റെ കൊമ്പുകൾ ഉണങ്ങിയെന്ന് സ്കൂളിൽനിന്ന് പഞ്ചായത്തിന് പരാതി കിട്ടിയതോടെ വൈസ് പ്രസിഡന്റ് ആളെക്കൊണ്ടുവന്ന് മരം മുറിച്ചുകൊണ്ടുപോയെന്നാണ് പാർട്ടിക്ക് ലഭിച്ച പരാതി.

അതേസമയം, മരംമുറിയിൽ വിവാദമില്ലെന്നും പ്രതികരിക്കാനില്ലെന്നും തലയോലപ്പറമ്പ് ഏരിയാ സെക്രട്ടറി കെ.ശെൽവരാജ് പറഞ്ഞു. ലേലംചെയ്താണ് മരം മുറിച്ചുനീക്കിയതെന്നും രേഖകളുണ്ടെന്നും ലേലത്തിൽ ആർക്കുവേണമെങ്കിലും തടി വാങ്ങാമായിരുന്നെന്നും പ്രതാപൻ പറഞ്ഞു. ചില കാര്യങ്ങളിൽ ജാഗ്രതാക്കുറവുണ്ടായെന്നും പ്രതാപൻ പറഞ്ഞു. മരംമുറിച്ചു നീക്കുന്നതുമായി ബന്ധപ്പെട്ട് നടപടി ക്രമങ്ങളിൽ വീഴ്ച പറ്റിയിട്ടുണ്ടെന്ന് സ്കൂളിലെ പ്രധാന അധ്യപകൻ പറഞ്ഞു.

Content Highlights: CPM area committee member built a house with the plant of the govt. school


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT

03:49

ശ്രീഹള്ളി പോകുന്ന വഴിയിലെ ചായക്കടയും ഹിറ്റായ ​ചായക്കടക്കാരനും; വീണ്ടുമെത്തുന്നു പൊള്ളാച്ചി രാജ

Nov 27, 2022


photo: Getty Images

1 min

തകര്‍പ്പന്‍ ജയത്തിന് പിന്നാലെ കാനഡയുടെ പരിശീലകന് 'നന്ദി' പറഞ്ഞ് ക്രൊയേഷ്യന്‍ താരം

Nov 28, 2022


germany vs spain
Live

അടിക്ക് തിരിച്ചടി ! സ്‌പെയിനിനെ സമനിലയില്‍ പിടിച്ച് ജര്‍മനി

Nov 28, 2022

Most Commented