'നരനായാട്ട് അവസാനിപ്പിക്കണം,ജനങ്ങളെ അണിനിരത്തി പ്രതിരോധിക്കും'; പോലീസിനെതിരേ സിപിഎമ്മും ഡിവൈഎഫ്‌ഐയും


പ്രതീകാത്മക ചിത്രം |ഫോട്ടോ:മാതൃഭൂമി

കോഴിക്കോട്: കോഴിക്കോട് മെഡിക്കല്‍ കോളേജ് സുരക്ഷാ ജീവനക്കാര്‍ക്കെതിരെയുണ്ടായ അക്രമവുമായി ബന്ധപ്പെട്ട പോലീസ് നടപടികള്‍ക്കെതിരേ രൂക്ഷ വിമര്‍ശനവുമായി സി.പി.എമ്മും ഡിവൈഎഫ്‌ഐയും രംഗത്ത്. പോലീസിന്റെ നരനായാട്ട് അവസാനിപ്പിക്കണമെന്നും വീടുകളില്‍ കയറി ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയാണെന്നും സിപിഎം കോഴിക്കോട് ടൗണ്‍ ഏരിയാ കമ്മിറ്റി പ്രസ്താവനയില്‍ ആരോപിച്ചു.

സെക്യൂരിറ്റി ജീവനക്കാരെ അക്രമിച്ച കേസിലെ പ്രതിയാണെന്ന് ആരോപിക്കുന്ന ആളുകളുടേയും നിരപരാധികളുടേയും ബന്ധുക്കളുടേയും സുഹൃത്തുക്കളുടേയും വീടുകളില്‍ നിരന്തരം കയറി ഭീഷണിപ്പെടുത്തുന്ന രീതിയാണ് പോലീസ് സ്വീകരിക്കുന്നത്. പൂര്‍ണ്ണഗര്‍ഭിണി ആയ സ്ത്രീയെ കുടുംബശ്രീ ഹോട്ടലില്‍ നിന്നും പരസ്യമായി ഭീഷണിപ്പെടുത്തുകയും അപമാനിക്കുകയും ചെയ്യുന്ന സാഹചര്യമുണ്ടായെന്നും ഡിവൈഎഫ്‌ഐ ജില്ലാ സെക്രട്ടറി പി.സി.ഷൈജു പ്രസ്താവനയില്‍ വ്യക്തമാക്കി.

ഇത്തരം നടപടികള്‍ പോലീസ് തുടര്‍ന്നാല്‍ ജനങ്ങളെ അണിനിരത്തി പ്രതിരോധിക്കുമെന്ന് സിപിഎം ഏരിയാ കമ്മറ്റിയുടെ പ്രസ്താവനയിലും പറയുന്നു.

മെഡിക്കല്‍ കോളജിലെ സുരക്ഷാ ജീവനക്കാരെ ആക്രമിച്ച കേസില്‍ പ്രതികളായ ഡിവൈഎഫ്ഐക്കാര്‍ക്കെതിരെ പുതിയൊരു വകുപ്പുകൂടി ഇന്ന് ചുമത്തിയിരുന്നു. പൊതുസേവകരെ ഗുരുതരമായി പരിക്കേല്‍പ്പിച്ചെന്ന വകുപ്പാണ് ചേര്‍ത്തത്. ജാമ്യാപേക്ഷയില്‍ വെള്ളിയാഴ്ച വിധിപറയാനിരിക്കെയാണ് പോലീസിന്റെ പുതിയ നീക്കം. ഇതിന് പിന്നാലെയാണ് പോലീസിനെതിരെ രൂക്ഷ വിമര്‍ശനവുമായി സിപിഎമ്മും ഡിവൈഎഫ്‌ഐയും രംഗത്തെത്തിയിരിക്കുന്നത്.


Content Highlights: cpm and dyfi against police-Beating security personnel-medical college police


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT

22:40

ഐഎഎഎസ്സിനായി 25-ാം വയസ്സിലാണ് ഞാൻ കൈയ്യക്ഷരം നന്നാക്കാൻ പോയത്: കളക്ടർ കൃഷ്ണ തേജ | Interview Part 1

Sep 28, 2022


05:02

ഭാര്യയുമായി പിണങ്ങി താമസിച്ച 65-കാരന്‍ മരിച്ചു; തെളിഞ്ഞത് ദാരുണമായ കൊലപാതകം

Sep 28, 2022


11:48

ബ്രിട്ടന്‍, യു.കെ, ഇംഗ്ലണ്ട്... ഇതൊക്കെ രാജ്യങ്ങളാണോ? കണ്‍ഫ്യൂഷന്‍ തീര്‍ക്കാം | Inside Out

Sep 27, 2022

Most Commented