ഉമർ ഫൈസി
കോഴിക്കോട്: മുസ്ലിം ലീഗിനെക്കുറിച്ച് സിപിഎമ്മല്ല ആര് നല്ലത് പറഞ്ഞാലും സന്തോഷം മാത്രമേയുള്ളൂവെന്ന് സമസ്ത സെക്രട്ടറി ഉമര്‍ ഫൈസി മുക്കം.
'ലീഗിനെക്കുറിച്ച് നല്ല കാര്യം ആര് പറഞ്ഞാലും സന്തോഷമേയുള്ളൂ. എല്ലാവരും യോജിച്ച് പോകണം എന്ന അഭിപ്രായമാണ് സമസ്തയ്ക്ക്. കേന്ദ്രം ഭരിക്കുന്നവര്‍ ഫാസിസത്തിലേക്ക് നീങ്ങി കൊണ്ടിരിക്കുന്ന ഘട്ടത്തില്‍ എല്ലാവരും യോജിക്കണമെന്ന് സമസ്ത നേരത്തെ പറഞ്ഞതാണ്.
ആര് ഭരിച്ചാലും സ്വതന്ത്രമായി പ്രവര്‍ത്തിക്കാനും ജീവിക്കാനുമുള്ള അവസരമുണ്ടാകണം. ഇടതുപക്ഷം ചെയ്ത നല്ല കാര്യങ്ങളെ സ്വാഗതം ചെയ്യുകയും മോശമായതില്‍ പ്രതിഷേധിക്കുകയും ചെയ്തിട്ടുണ്ട്. യുഡിഎഫ് കാലത്തും അങ്ങനെ തന്നെയായിരുന്നു നിലപാട്' സമസ്ത നേതാവ് പറഞ്ഞു.
ആണും പെണ്ണും ഒരു പോലെ പെരുമാറുന്നത് ഇന്ത്യയുടെ തന്നെ സംസ്‌കാരത്തിന് വിരുദ്ധമാണ്. നിലവിലെ പാഠ്യപദ്ധതിയില്‍ നിന്ന് പെട്ടന്ന് ഒരു മാറ്റം ഉണ്ടാവില്ല എന്ന് മുഖ്യമന്ത്രി നേരത്തെ പറഞ്ഞിരുന്നു. അത് ഇന്നലെ വീണ്ടും വ്യക്തമാക്കി. സ്‌കൂള്‍ പഠന സമയം നേരത്തെ ആകുന്നത് മത പഠനത്തെ ബാധിക്കും. ഈ കാര്യത്തില്‍ ഇപ്പോള്‍ സര്‍ക്കാര്‍ എടുത്ത നിലപാടിനെ സമുദായ സംഘടന എന്ന നിലയ്ക്ക് സ്വാഗതം ചെയ്യുന്നുവെന്നും ഉമര്‍ ഫൈസി പറഞ്ഞു.
Content Highlights: CPM abou League-samastha-Umar Faizy Mukkam
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..