പലക്കാട്: പാലക്കാട് നഗരസഭയില്‍ സിപിഎം-ബിജെപി കയ്യാങ്കളി. പൗരത്വനിയമഭേദഗതിക്കെതിരെ നഗരസഭാ കൗണ്‍സില്‍ യോഗത്തില്‍ സിപിഎം-കോണ്‍ഗ്രസ് അംഗങ്ങള്‍ പ്രതിഷേധിച്ചു. ബിജെപി അംഗങ്ങള്‍ ഇത് തടഞ്ഞതാണ് കയ്യാങ്കളിയില്‍ കലാശിച്ചത്. 

കൗണ്‍സില്‍ യോഗം ആരംഭിച്ചതോടെ യുഡിഎഫ്,സിപിഎം അംഗങ്ങള്‍ പൗരത്വഭേദഗതിനിയമം ചര്‍ച്ച ചെയ്യണമെന്നാവശ്യപ്പെട്ട് ചെയര്‍പേഴ്‌സന്റെ മുന്നിലേക്കെത്തുകയായിരുന്നു. ഇത് ബിജെപി അംഗങ്ങള്‍ തടഞ്ഞു. അടുത്ത യോഗത്തിലെ അജണ്ടയായി പ്രമേയത്തെ പരിഗണിക്കാമെന്ന് ചെയര്‍പേഴ്‌സണ്‍ പറഞ്ഞെങ്കിലും യുഡിഎഫിന്റേയും സിപിഎമ്മിന്റേയും അംഗങ്ങള്‍ ഇത് സമ്മതിച്ചില്ല. 

ഇതേത്തുടര്‍ന്ന് നഗരസഭാംഗങ്ങള്‍ മുദ്രാവാക്യം വിളികളുമായി രണ്ട് ചേരികളായി തിരിഞ്ഞു. ബഹളത്തെ തുടര്‍ന്ന് കൗണ്‍സില്‍ യോഗം നിര്‍ത്തിവെച്ചു. 

Content Highlights: CPIM-UDF Protest in Palakkad Muncipality over Citizenship Amendment Act