മന്ത്രി വി.എൻ വാസവൻ വാവ സുരേഷിന്റെ കുടുംബാംഗങ്ങളെ സന്ദർശിക്കുന്നു
തിരുവനന്തപുരം: വാവാ സുരേഷിന് വീട് നിര്‍മിച്ചു നല്‍കുന്നതിനുള്ള ധാരണാപത്രം ഒപ്പിട്ടു. മന്ത്രി വി.എന്‍ വാസവന്‍, കടകംപള്ളി എംഎല്‍എ സുരേന്ദ്രന്‍ എന്നിവരുടെ സാന്നിധ്യത്തിലാണ് നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കിയത്. സിപിഎം കോട്ടയം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിലുള്ള അഭയം ചാരിറ്റബില്‍ സൊസൈറ്റിയാണ് വീട് നിര്‍മിച്ച് നല്‍കുന്നത്.
എല്ലാ ക്രമീകരണങ്ങളും ഒരുക്കി നല്‍കുമെന്ന് മന്ത്രി വി.എന്‍ വാസവന്‍ പറഞ്ഞു. വളരെ ദയനീയമാണ് വാവാ സുരേഷിന്റെ സാഹചര്യങ്ങള്‍. കിട്ടിയ പുരസ്‌കാരങ്ങള്‍ പോലും സൂക്ഷിക്കാനാകാത്ത തരത്തിലുള്ള വീട്ടിലാണ് അദ്ദേഹം ഇപ്പോള്‍ കഴിയുന്നത്. കണ്ടപ്പോള്‍ വിഷമം തോന്നിയെന്നും സ്ഥലം സന്ദര്‍ശിച്ചശേഷം അദ്ദേഹം പറഞ്ഞു.
'സുരേഷിന്റെ പ്രവര്‍ത്തനം തുടരാന്‍ വേണ്ടിയാണ് വീടിന്റെ കാര്യത്തില്‍ ഇടപെടുന്നത്. സുരേഷിന്റെ ഇഷ്ടത്തിനനുസരിച്ചുള്ള വീടാകും നിര്‍മിക്കുക. വീടിന്റെ നിര്‍മാണം ഒരുദിവസം പോലും നിര്‍ത്തിവെക്കില്ല. വാവാ സുരേഷ് ആശുപത്രിയില്‍ കിടന്ന സമയത്താണ് വീടിന്റെ ദയനീയമായ അവസ്ഥ ശ്രദ്ധയില്‍പ്പെട്ടത്. ബോധം വന്ന സമയത്ത് വീട് നിര്‍മിച്ചു നല്‍കാനുള്ള സന്നദ്ധത അറിയിക്കുകയും അത് സുരേഷ് സമ്മതിക്കുകയുമായിരുന്നു' - മന്ത്രി പറഞ്ഞു.
അടുത്ത ദിവസം എന്‍ജിനീയര്‍ എത്തി വാവാ സുരേഷിന്റെയും കുടുംബാംഗങ്ങളുടെയും അഭിപ്രായം ആരാഞ്ഞശേഷം പ്ലാനുണ്ടാക്കുമെന്നും മന്ത്രി പറഞ്ഞു. വാവാ സുരേഷ് മൃഗസ്‌നേഹിയും മനുഷ്യസ്‌നേഹിയുമാണ്. അത് വിമര്‍ശകര്‍ കാണാതെ പോകുന്നു. അദ്ദേഹത്തിന്റെ പ്രവര്‍ത്തനങ്ങള്‍ എല്ലാവര്‍ക്കും കണ്‍മുന്നില്‍ ബോധ്യമാകുന്നവയാണ്. അത്തരം കാര്യങ്ങളെ ആക്ഷേപിക്കുകയും അപഹസിക്കുകയും ചെയ്യുന്നതെന്തിനാണെന്നും മന്ത്രി ചോദിച്ചു. നന്മ ആരു ചെയ്താലും അതിനെ ഒന്നായി കാണാന്‍ ശ്രമിക്കണം.
വാവാ സുരേഷിനെ വിളിക്കരുത് എന്ന് പറയുന്ന ഉദ്യോഗസ്ഥര്‍ക്ക് കുശുമ്പാണ്. ഫോറസ്റ്റുകാര്‍ പലപ്പോഴും പറയുന്ന സമയത്ത് വരാറില്ല. വന്നാല്‍ തന്നെ കൃത്യമായി പിടിച്ച് വനത്തില്‍ കൊണ്ടുപോകും എന്നതിന് എന്താണ് ഉറപ്പ്. അദ്ദേഹം ആശുപത്രിയില്‍ ഉണ്ടായിരുന്ന സമയത്ത് ആയിരക്കണക്കിന് ഫോണ്‍കോളുകളാണ് എനിക്ക് വന്നത്. അദ്ദേഹത്തെ ആരാധിക്കുകയും സ്‌നേഹിക്കുകയും ചെയ്യുന്ന വലിയൊരു ആരാധകവൃന്ദമുണ്ട്. അദ്ദേഹത്തിന്റെ പ്രശസ്തിയെ ഇഷ്ടപ്പെടാത്തവര്‍ പറയുന്ന വര്‍ത്തമാനമായി മാത്രം അതിനെ കണ്ടാല്‍ മതി. പാമ്പിനെ സുരേഷ് വിളിക്കുന്നത് അതിഥിയെന്നാണ്. അങ്ങനെ പിടിക്കുന്നവയെ അദ്ദേഹം വനത്തിലാണ് കൊണ്ടുവിടുന്നത്. പ്രകൃതി സ്‌നേഹിയാണ് അദ്ദേഹം. അതുകൊണ്ട് ഒരാള്‍ നന്മ ചെയ്താല്‍ അതിനെ എന്തിനാണ് തെറ്റായി വ്യാഖ്യാനിക്കുന്നതെന്നും മന്ത്രി ചോദിച്ചു.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..