തിരുവനന്തപുരം: പാര്‍ട്ടിയില്‍ സുഖിമാന്മാര്‍ കൂടുന്നുവെന്ന് സി.പി.എം സംഘടനാ രേഖ. സംഘടന പ്രവര്‍ത്തനത്തില്‍ ശ്രദ്ധയില്ല. ഇത്തരക്കാരില്‍ നേതാക്കളും പ്രവര്‍ത്തകരുമുണ്ട്. ഇടത് രാഷ്ട്രീയം നേരിടുന്ന വെല്ലുവിളികള്‍ നേതാക്കള്‍ മനസ്സിലാക്കണം. ബദല്‍ ആശയമുണ്ടെന്ന് ജനങ്ങളെ ബോധ്യപ്പെടുത്തണമെന്നും സംഘടനാ രേഖ പറയുന്നു.

സംഘടന തലത്തിലുള്ള പ്രവര്‍ത്തനം മെച്ചപ്പെടുത്തുന്നതിനും പ്രവര്‍ത്തന ശൈലിയില്‍ മാറ്റം കൊണ്ടുവരുന്നതിനുമുള്ള നിര്‍ദേശങ്ങളടങ്ങിയ സംഘടന രേഖയാണ് സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ സംസ്ഥാന കമ്മറ്റി യോഗത്തില്‍ അവതരിപ്പിച്ചത്. 

ദേശീയ രാഷ്ട്രീയത്തില്‍ ഇടത് പക്ഷത്തിന്റെ ശക്തി ക്ഷയിക്കുകയാണ്. അതിന്റെ അലയൊലികള്‍ സംസ്ഥാനത്തുമുണ്ട്. വിപല്‍ക്കരമായ ഒരു സന്ദേശമാണ് ഇത് നല്‍കുന്നതെന്നും സംഘടനാ രേഖയില്‍ പറയുന്നു.

ഇതോടൊപ്പം തന്നെ സര്‍ക്കാരിന്റെ പ്രവര്‍ത്തനം വിലയിരുത്തുന്ന രേഖയും കോടിയേരി ബാലകൃഷ്ണന്‍ കമ്മറ്റിയില്‍ അവതരിപ്പിച്ചു. ഇതേപറ്റിയുള്ള ചര്‍ച്ചയാണ് നാല് മണിമുതലുള്ള സെഷനില്‍ നടക്കുക.

content highlights: CPIM, state committee, meeting, Kodiyeri Balakrishnan