ചെറുപ്പക്കാരെ അക്രമത്തിന്റെ ഉപകരണമാക്കാന്‍ കോണ്‍ഗ്രസ് ശ്രമിക്കുന്നു- എ വിജയരാഘവന്‍


എ വിജയരാഘവൻ | Photo: Mathrubhumi

കോഴിക്കോട്: പി.എസ്.സി റാങ്ക് ലിസ്റ്റ് ഉദ്യോഗാര്‍ഥികളുടെ സമരത്തെ വിമര്‍ശിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി എ വിജയരാഘവന്‍. റാങ്ക് ഹോള്‍ഡേഴ്‌സിന്റെ സമരപന്തല്‍ ആസൂത്രിത ആക്രമണത്തിന് വേണ്ടിയാണ്, ചെറുപ്പക്കാരെ അക്രമത്തിന്റെ ഉപകരണമാക്കാന്‍ ശ്രമം നടക്കുകയാണ്. പി.എസ്.സി വിഷയത്തില്‍ കോണ്‍ഗ്രസ് ഉന്നയിക്കുന്നത് സാധ്യമല്ലാത്ത കാര്യങ്ങളാണെന്നും വിജയരാഘവന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

കേരളത്തിന്റെ വികസന മുന്നേറ്റത്തിന് തടയിടാന്‍ അസാധ്യമായ ആവശ്യങ്ങള്‍ ഉന്നയിച്ചുകൊണ്ട് അക്രമസമരങ്ങള്‍ സംഘടിപ്പിക്കാന്‍ ശ്രമിക്കുകയാണ്. സര്‍ക്കാരിന് നിയമപരമായും ഭരണഘടനാ പരമായും മാത്രമേ പ്രവര്‍ത്തിക്കാന്‍ സാധിക്കുകയുള്ളൂ. പി.എസ്.സി റാങ്ക് ലിസ്റ്റിന്റെ കാലാവധി കഴിഞ്ഞാല്‍ പിന്നെ ആ ലിസ്റ്റില്‍ നിന്ന് നിയമനം നടത്താനാവില്ല. ഒഴിവുകളുണ്ടെങ്കില്‍ മാത്രമേ നിയമനവും നടത്താനാവൂ. എന്നാല്‍ ഇതിന് വിരുദ്ധമായി പ്രവര്‍ത്തിക്കണമെന്നാണ് സമരക്കാരുടെ ആവശ്യം. നിയമവിരുദ്ധമായി പ്രവര്‍ത്തിക്കണമെന്നാമശ്യപ്പെട്ട് സമരം നടത്തുമ്പോള്‍ അതിനെ പ്രോത്സാഹിപ്പിക്കാന്‍ പാടുണ്ടോ? സമരത്തിനോട് വിരോധമില്ല, എന്നാല്‍ സമരത്തിലുയര്‍ത്തുന്ന ആവശ്യം അപ്രായോഗികമാണ്.

ഈ സമരത്തെയാണ് കോണ്‍ഗ്രസ് പിന്തുണയ്ക്കുന്നത്. ആസൂത്രിത ആക്രമമാണ് കോണ്‍ഗ്രസിന്റെ ലക്ഷ്യം. കുറച്ച് ചെറുപ്പക്കാരെ തെറ്റിദ്ധരിപ്പിച്ച് സര്‍ക്കാരിനെതിരായ സമരത്തില്‍ ഉപകരണമാക്കാനാവുമോ എന്നാണ് കോണ്‍ഗ്രസിന്റെ കപടബുദ്ധിയില്‍ കാര്യങ്ങള്‍ ചിന്തിക്കുന്നവര്‍ ഇപ്പോള്‍ ശ്രമിക്കുന്നത്. ഉമ്മന്‍ചാണ്ടി ഭരണത്തിന്റെ അവസാന കാലത്തും ഒരു ലക്ഷത്തിലേറെപ്പേര്‍ ജോലികിട്ടാത്തവരായി ഉണ്ടായിരുന്നു. അതേസമയം ഇടതുസര്‍ക്കാരിന്റെ കാലത്ത് തൊഴില്‍രഹിതരോട് അനുഭാവപൂര്‍വമായ സമീപനമാണ് സ്വീകരിച്ചത്. തിരഞ്ഞെടുപ്പിന് തൊട്ടുമുന്‍പുള്ള അക്രമസമരങ്ങള്‍ എന്നത് യുഡിഎഫ് ശീലമാക്കിയെന്നും എ വിജയരാഘവന്‍ അഭിപ്രായപ്പെട്ടു.

Content Highlights: CPIM Secretary A Vijayaraghavan on Rank Holders strike

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
alia bhatt

1 min

'ഞാന്‍ ഒരു സ്ത്രീയാണ്, പാഴ്‌സല്‍ അല്ല, ആരും എന്നെ ചുമക്കേണ്ടതില്ല'; രൂക്ഷ പ്രതികരണവുമായി ആലിയ

Jun 29, 2022


meena

1 min

'എന്റെ ജീവിതം കൂടുതല്‍ മനോഹരമാക്കിയ മഴവില്ല്';വിദ്യാസാഗറിനെ കുറിച്ച് അന്ന് മീന പറഞ്ഞു

Jun 29, 2022


V. Muraleedharan

2 min

നടന്നത് രാജ്യവിരുദ്ധ പ്രവര്‍ത്തനം, രാജ്യത്തിന് നാണക്കേടുണ്ടാക്കി; മുഖ്യമന്ത്രിക്കെതിരേ വി മുരളീധരന്‍

Jun 30, 2022

Most Commented