'തീരുമാനം ഏകപക്ഷീയം, പെന്‍ഷന്‍പ്രായം ഉയര്‍ത്തല്‍ ചര്‍ച്ചചെയ്തിട്ടില്ല'; സി.പി.എമ്മില്‍ വിമര്‍ശനം


മാതൃഭൂമി ന്യൂസ്

എം.വി. ഗോവിന്ദൻ | Photo: PTI

തിരുവനന്തപുരം: പൊതുമേഖലാ സ്ഥാപനങ്ങളിലെ പെന്‍ഷന്‍ പ്രായം ഏകീകരിക്കാന്‍ നേരത്തെ സര്‍ക്കാര്‍ എടുത്ത തീരുമാനത്തില്‍ സി.പി.എം.- സി.ഐ.ടി.യു. നേതൃത്വത്തില്‍ അതൃപ്തി. പാര്‍ട്ടിയിലോ മുന്നണിയിലോ ചര്‍ച്ചചെയ്യാതെയാണ് തീരുമാനം എടുത്തതെന്നാണ് വിമര്‍ശനം. ഏകപക്ഷീയമായി തീരുമാനം എടുക്കേണ്ടിവന്നതിനാലാണ് തീരുമാനം പിന്‍വലിക്കേണ്ടി വന്നതെന്നും വിമര്‍ശനമുണ്ട്.

പെന്‍ഷന്‍ പ്രായം ഉയര്‍ത്താനുള്ള തീരുമാനം പാര്‍ട്ടിയില്‍ ചര്‍ച്ചചെയ്തിട്ടില്ലെന്നും അതിനാലാണ് മരവിപ്പിക്കേണ്ടിവന്നതെന്നും സി.പി.എം. സെക്രട്ടറി എം.വി. ഗോവിന്ദന്‍ പ്രതികരിച്ചു. സര്‍ക്കാര്‍ തന്നെ വ്യക്തമായ നിലപാട് എടുത്തതിനാല്‍ ഇനി അന്വേഷണത്തിന്റെ ആവശ്യമില്ലെന്നും അദ്ദേഹം മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് ഉത്തരമായി പറഞ്ഞു. മന്ത്രിസഭയായിരുന്നു തീരുമാനം എടുത്തത്. പിന്നീട് മുഖ്യമന്ത്രി തന്നെ മുന്‍കൈ എടുത്ത, മന്ത്രിസഭ തന്നെ അതില്‍ കൃത്യമായ നിലപാട് സ്വീകരിച്ച് തീരുമാനം മരവിപ്പിച്ചു. എങ്ങനെയാണ് തീരുമാനം വന്നതെന്നത് പരിശോധിക്കേണ്ട കാര്യമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.



ഏകപക്ഷീയമായി എടുത്ത തീരുമാനമെന്നാണ് ട്രേഡ് യൂണിയന്‍ നേതൃത്വവും പാര്‍ട്ടി നേതൃത്വവും പെന്‍ഷന്‍ പ്രായം ഉയര്‍ത്താനുള്ള തീരുമാനത്തെ വിലയിരുത്തുന്നത്. യുവജന സംഘടനകളുമായും ചര്‍ച്ച നടന്നില്ല. അത്തരത്തില്‍ ചര്‍ച്ച നടത്തിയിരുന്നെങ്കില്‍ വിവാദ തീരുമാനം ഉണ്ടാവില്ലായിരുന്നു. ആലോചന നടക്കാത്തതാണ് പ്രധാനപ്രശ്‌നം. നയപരമായ തീരുമാനം ആവശ്യമുള്ള വിഷയങ്ങളില്‍ ചര്‍ച്ച ഉണ്ടാകാത്തതിലുള്ള പ്രതിഷേധവും പാര്‍ട്ടിക്കുള്ളിയില്‍ ഉയര്‍ന്നിട്ടുണ്ട്. വെള്ളിയാഴ്ച മുതല്‍ നടക്കുന്ന പാര്‍ട്ടി നേതൃയോഗങ്ങളിലും വിഷയം ചര്‍ച്ചയായേക്കും.

പെന്‍ഷന്‍ പ്രായം ഉയര്‍ത്തിയത് പാര്‍ട്ടിയുമായി തീരുമാനിക്കാതെയാണെന്ന് നേരത്തെ ദേശീയ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ പാര്‍ട്ടി സെക്രട്ടറി പറഞ്ഞിരുന്നു. 'ചര്‍ച്ച ചെയ്യാതെ തീരുമാനം എടുത്തപ്പോള്‍ എസ്.എഫ്.ഐയും ഡി.വൈ.എഫ്.ഐയും കോണ്‍ഗ്രസും ഉള്‍പ്പെടെയുള്ള സംഘടനകള്‍ ശക്തിയായി എതിര്‍ത്തിട്ടുണ്ട്. ആ എതിര്‍പ്പാണ് ശരിയായത്. അറിയാതെ വരുന്ന തീരുമാനങ്ങളൊക്കെ അകാല ചരമം പ്രാപിക്കും. പെന്‍ഷന്‍ പ്രായം ഉയര്‍ത്തേണ്ടതില്ലെന്നാണ് കാണുന്നത്.'- അഭിമുഖത്തില്‍ എം.വി. ഗോവിന്ദന്‍ വ്യക്തമാക്കി. ഇതിന് പിന്നാലെയാണ് പാര്‍ട്ടിയില്‍ എതിര്‍പ്പുണ്ടെന്ന് വിവരം പുറത്തുവരുന്നത്.

Content Highlights: cpim mv govindan against pension age rising


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT

37:49

സ്വപ്നങ്ങൾ വേണ്ടെന്ന് വെച്ചാൽ എന്റെ കുട്ടി അതാണ് പഠിക്കുക, ഞാനത് ആ​ഗ്രഹിക്കുന്നില്ല - അഞ്ജലി മേനോൻ

Nov 29, 2022


death

1 min

രാത്രി കാമുകിയെ കാണാന്‍ എത്തിയതിന് നാട്ടുകാര്‍ മര്‍ദിച്ചു; കോളേജ് വിദ്യാര്‍ഥി ജീവനൊടുക്കി

Nov 29, 2022


Kashmir Files

2 min

കശ്മീര്‍ ഫയല്‍സ് അശ്ലീലസിനിമ, വിമര്‍ശനത്തില്‍ വിവാദം; ജൂറി പദവി ദുരുപയോഗം ചെയ്‌തെന്ന് ഇസ്രയേല്‍

Nov 29, 2022

Most Commented