'ചൈന ദരിദ്രരുടെ എണ്ണം കുറയ്ക്കുമ്പോള്‍ ഇന്ത്യ ദാരിദ്ര്യം വളര്‍ത്തുന്നു': എസ് രാമചന്ദ്രന്‍ പിള്ള


ജി പ്രഹ്ലാദന്‍

ഇസ്രായേല്‍ പലസ്തീനില്‍ എന്താണോ ചെയ്യുന്നത് അത് മോദി സര്‍ക്കാര്‍ ജമ്മു കശ്മീരില്‍ ചെയ്യുന്നു

സിപിഎം കോട്ടയം ജില്ലാ സമ്മേളനം പോളിറ്റ്ബ്യൂറോ അംഗം എസ്. രാമചന്ദ്രൻ പിള്ള ഉദ്ഘാടനം ചെയ്യുന്നു | ഫോട്ടോ: ജി. ശിവപ്രസാദ് / മാതൃഭൂമി

കോട്ടയം: ലോകത്തുള്ള ദരിദ്രരുടെ എണ്ണം കുറയ്ക്കാന്‍ ചൈന ശ്രമിക്കുമ്പോള്‍ ഇന്ത്യ ദാരിദ്ര്യം വളര്‍ത്തുകയാണെന്ന് സിപിഎം പോളിറ്റ്ബ്യൂറോ അംഗം എസ് രാമചന്ദ്രന്‍ പിള്ള. സിപിഎം കോട്ടയം ജില്ലാ സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

ചൈനക്ക് എതിരായ വലിയ പ്രചാരണം ഇന്ത്യയില്‍ നടത്തുന്നത് സി പി എമ്മിനെ ആക്രമിക്കാനാണ്. ഇത് നേരിടണം, മുമ്പും നേരിട്ടു. ചൈനയെ വളഞ്ഞിട്ട് ആക്രമിക്കുകയാണ്. ഇന്ത്യ അടക്കമുള്ളവരെ ഒപ്പം ചേര്‍ത്ത് അമേരിക്ക ചൈനക്ക് എതിരെ നീക്കം നടത്തുന്നു. ലോകത്തെ ദാരിദ്ര്യം നേരിടുന്നതില്‍ ചൈന ഒന്നാമതാണ്. ചൈന നേടിയ പുരോഗതി അമേരിക്കയ്ക്കയ്ക്ക് പരിഭ്രാന്തി ഉണ്ടാക്കുന്നു. പല ലോകരാജ്യങ്ങളും ചൈനയ്‌ക്കെതിരേ സഖ്യമുണ്ടാക്കി. ഇന്ത്യ അടങ്ങുന്ന ഒരു സഖ്യത്തേയും ചൈനയെ തകര്‍ക്കാന്‍ ഉപയോഗിക്കുന്നു.

ലോകത്ത് ആകെയുള്ള ദരിദ്രരെ ഇല്ലാതാക്കാന്‍ ചൈനയുടെ സംഭാവന 70 ശതമാനമാണ്. എന്നാല്‍ ഇന്ത്യ ദാരിദ്ര്യം വളര്‍ത്തുകയാണ് ചെയ്യുന്നത്. ഇതിന് കാരണം നരേന്ദ്ര മോദി സര്‍ക്കാരാണെന്നും രാമചന്ദ്ര പിള്ള ആരോപിച്ചു.

കോവിഡില്‍ മുതലാളിത്തം നേട്ടമുണ്ടാക്കാന്‍ ശ്രമിച്ചു. വാക്‌സിന്‍ വിറ്റ് പണമുണ്ടാക്കാന്‍ ശ്രമിച്ചു. പക്ഷേ ചൈന, ക്യൂബ തുടങ്ങിയ രാജ്യങ്ങള്‍ സൗജന്യ വാക്‌സിന്‍ നല്‍കി. മറ്റ് രാജ്യങ്ങളേയും സഹായിച്ചു.

ഇസ്രായേല്‍ പലസ്തീനില്‍ എന്താണോ ചെയ്യുന്നത് അത് മോദി സര്‍ക്കാര്‍ ജമ്മു കശ്മീരില്‍ ചെയ്യുന്നു. മറ്റു മതസ്ഥരെ കശ്മീരിലേക്ക് വിടുന്നു. മുസ്ലിം ഭൂരിപക്ഷം കുറയ്ക്കാന്‍ കശ്മീരിനെ പിളര്‍ത്തുകയും ചെയ്തു.

ഗോമാതാവ് പരിശുദ്ധമെന്ന് മോദി പറഞ്ഞത് ലോകത്തിന് മുന്നില്‍ ഇന്ത്യക്ക് നാണക്കേടാണ്. 21-ാം നൂറ്റാണ്ടാണെന്നും കാലം മാറിയെന്നും അവര്‍ ഓര്‍ക്കുന്നില്ല. ചില ബിംബങ്ങള്‍ ഉപയോഗിച്ച് ജനത്തെ ഭിന്നിപ്പിക്കുന്നു.

ഹിന്ദു രാഷ്ട്ര പ്രചാരണ വേലയെ ഹിന്ദു രാജ്യ പ്രചാരണം കൊണ്ട് നേരിടാനാണ് കോണ്‍ഗ്രസുകാര്‍ ശ്രമിക്കുന്നത്. അമിതാധികാരവും കുടുംബാധിപത്യവും നിറഞ്ഞുനില്‍ക്കുന്ന കോണ്‍ഗ്രസ് ഇപ്പോള്‍ അപ്രസക്തമാണ്. അവര്‍ക്ക് ബിജെപിയെ നേരിടാന്‍ കഴിയില്ല. രാമചന്ദ്ര പിള്ള കൂട്ടിച്ചേര്‍ത്തു.

Content Highlights: CPIM Kottayam district conference S Ramachandra Pillai


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
kt kunhumon and atlas ramachandran

1 min

സിനിമയിൽ താൻ വളർത്തി വലുതാക്കിയവരാൽത്തന്നെ അവഹേളിതനായ രാമചന്ദ്രൻ; ഓർമക്കുറിപ്പുമായി കുഞ്ഞുമോൻ

Oct 3, 2022


Nude Library

വേണമെങ്കില്‍ വസ്ത്രം ധരിച്ചാല്‍ മതി; വ്യത്യസ്തമാണ് ഈ അമേരിക്കന്‍ ലൈബ്രറി

Dec 12, 2021


ATLAS RAMACHANDRAN

2 min

'ജനകോടികളുടെ വിശ്വസ്ത സ്ഥാപനം', തിരിച്ചുവരാന്‍ മോഹിച്ചിട്ടും നാടുകാണാതെ മടക്കം

Oct 3, 2022

Most Commented