റോഡരികിൽ നിന്ന സി.പി.എം. ബ്രാഞ്ച് സെക്രട്ടറി ബൈക്കിടിച്ച് മരിച്ചു


വാഹനംനിർത്തി ഫോണിൽ സംസാരിക്കയായിരുന്ന രവിയെ ബൈക്ക് ഇടിച്ചുതെറിപ്പിക്കയായിരുന്നു.

രവി

പുതുനഗരം : റോഡരികിൽനിന്ന സി.പി.എം. ബ്രാഞ്ച് സെക്രട്ടറി ബൈക്കിടിച്ച് മരിച്ചു. പടിക്കൽപ്പാടം ബ്രാഞ്ച് സെക്രട്ടറി പടിക്കൽപ്പാടം രവിയാണ് (48) ഞായറാഴ്ച വൈകീട്ട് 5.15-ന് കൊടുവായൂർ-പുതുനഗരം പാതയിൽ ന്യൂ തിയേറ്ററിനടുത്തുണ്ടായ അപകടത്തിൽ മരിച്ചത്. പുതുനഗരം ഭാഗത്തുനിന്ന് അമിതവേഗത്തിൽവന്ന ബൈക്ക് കൊടുവായൂർ ഭാഗത്തുനിന്നുവന്ന സ്കൂട്ടറിനെ ഇടിച്ചു. പാതയുടെ തെക്കുഭാഗത്ത് വാഹനംനിർത്തി ഫോണിൽ സംസാരിക്കയായിരുന്ന രവിയെ ബൈക്ക് ഇടിച്ചുതെറിപ്പിക്കയായിരുന്നു.

ഗുരുതരപരിക്കേറ്റ രവിയെ പാലക്കാട്ടെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു. അപകടത്തിൽപ്പെട്ട ബൈക്കോടിച്ചത് പല്ലശ്ശന താമരപ്പാടം ആകാശാണെന്ന് (24) പുതുനഗരംപോലീസ് പറഞ്ഞു. ആകാശ് പാലക്കാട്ടെ സ്വകാര്യ ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിലാണ്. ആകാശിന്റെ ബൈക്കുതട്ടിയ സ്കൂട്ടർയാത്രിക കരിപ്പോട് സ്വദേശിനി സജിതയ്‌ക്കും (32) പരിക്കേറ്റു.

ആറുമുഖന്റെയും വള്ളിയുടെയും മകനാണ് രവി. ഭാര്യ: സന്ധ്യ. മക്കൾ: ആര്യ, ആർഷ. സഹോദരങ്ങൾ: രാജി, ഗീത, ഗിരിജ. മൃതദേഹം ജില്ലാ ആശുപത്രി മോർച്ചറിയിൽ.

Content Highlights: cpim branch secretary died in bike accident


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT

05:02

ഭാര്യയുമായി പിണങ്ങി താമസിച്ച 65-കാരന്‍ മരിച്ചു; തെളിഞ്ഞത് ദാരുണമായ കൊലപാതകം

Sep 28, 2022


12:13

സിജുവിന് ഇനി കുടവയറുള്ള വേഷം കിട്ടട്ടെ- അജു വർഗീസ് | Saturday Night Team Talkies

Sep 29, 2022


22:40

ഐഎഎഎസ്സിനായി 25-ാം വയസ്സിലാണ് ഞാൻ കൈയ്യക്ഷരം നന്നാക്കാൻ പോയത്: കളക്ടർ കൃഷ്ണ തേജ | Interview Part 1

Sep 28, 2022

Most Commented