കോവിഡ് വ്യാപനം: സി.പി.എം. ആലപ്പുഴ ജില്ലാ സമ്മേളനം മാറ്റി


പ്രതീകാത്മക ചിത്രം | മാതൃഭൂമി

ആലപ്പുഴ: കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ സി.പി.എം. ആലപ്പുഴ ജില്ലാ സമ്മേളനം മാറ്റി. ജനുവരി 28, 29, 30 തീയതികളില്‍ നടത്താന്‍ നിശ്ചയിച്ചിരുന്ന സമ്മേളനമാണ് മാറ്റിവെച്ചത്. കോവിഡ് വ്യാപനത്തിന്റെ സാഹചര്യത്തില്‍ സമ്മേളനം നടത്തുന്നത് ഉചിതമല്ലെന്ന് തോന്നിയതിനാലാണ് മാറ്റിവെയ്ക്കാന്‍ തീരുമാനിച്ചതെന്ന് സി.പി.എം. ജില്ലാ സെക്രട്ടറി ആര്‍. നാസര്‍ പറഞ്ഞു. സാഹചര്യം അനുകൂലമാകുമ്പോള്‍ സമ്മേളനം നടത്തുമെന്നും പുതിയ തീയതി പിന്നീട് അറിയിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കോവിഡ് വ്യാപനത്തിനിടെയും സി.പി.എം. ജില്ലാ സമ്മേളനങ്ങള്‍ നടത്തുന്നതിനെതിരേ കഴിഞ്ഞദിവസങ്ങളില്‍ വ്യാപക വിമര്‍ശനമുയര്‍ന്നിരുന്നു. ഈ സാഹചര്യത്തിലാണ് ആലപ്പുഴ ജില്ലാ സമ്മേളനം മാറ്റിവെയ്ക്കാന്‍ തീരുമാനിച്ചതെന്നാണ് വിവരം.

സമ്മേളനത്തിന്റെ ഭാഗമായുള്ള കൊടിമര ജാഥയും പദയാത്രയുമെല്ലാം നേരത്തെ ഒഴിവാക്കിയിരുന്നു. തുടര്‍ന്നാണ് സമ്മേളനവും മാറ്റിവെയ്ക്കാന്‍ തീരുമാനിച്ചത്. ഇതുസംബന്ധിച്ച് സി.പി.എം. ജില്ലാ സെക്രട്ടറി ശനിയാഴ്ച രാവിലെ സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനുമായി ഫോണില്‍ സംസാരിച്ചിരുന്നു. ഇതിനുശേഷമാണ് സമ്മേളനം മാറ്റിവെയ്ക്കുന്നതായി അറിയിച്ചത്.

കോവിഡ് നിയന്ത്രണങ്ങള്‍ക്കിടെ സി.പി.എം. ജില്ലാ സമ്മേളനങ്ങള്‍ നടത്തുന്നതിനെതിരേ പ്രതിപക്ഷകക്ഷികളടക്കം ശക്തമായ പ്രതിഷേധമാണ് രേഖപ്പെടുത്തിയിരുന്നത്. തിരുവനന്തപുരത്തെ ജില്ലാ സമ്മേളനത്തിനിടെ മെഗാതിരുവാതിരയും ഗാനമേളയുമെല്ലാം സംഘടിപ്പിച്ചതും വിവാദമായി. ഹൈക്കോടതി വിധിയെ തുടര്‍ന്ന് സി.പി.എം. കാസര്‍കോട് ജില്ലാസമ്മേളനം ഒരുദിവസത്തില്‍ ഒതുക്കേണ്ടിവന്നു. കാസര്‍കോട് ജില്ലയില്‍ ആദ്യം പൊതുസമ്മേളനങ്ങള്‍ വിലക്കി ജില്ലാ കളക്ടര്‍ ഉത്തരവിട്ടെങ്കിലും രണ്ടുമണിക്കൂറിനകം ഈ ഉത്തരവ് പിന്‍വലിച്ചിരുന്നു. എന്നാല്‍ ഈ നടപടി സി.പി.എം. സമ്മേളനം നടക്കുന്നതിനാലാണെന്ന് ആക്ഷേപമുയര്‍ന്നു. മാത്രമല്ല, കളക്ടറുടെ ഉത്തരവ് ചോദ്യംചെയ്ത് ഹൈക്കോടതിയിലും ഹര്‍ജിയെത്തി. തുടര്‍ന്നാണ് 50-ലധികം പേരെ പങ്കെടുപ്പിച്ചുള്ള സമ്മേളനങ്ങള്‍ കാസര്‍കോട് ജില്ലയില്‍ നടത്താന്‍ പാടില്ലെന്ന് ഹൈക്കോടതി ഉത്തരവിട്ടത്. കോടതി ഉത്തരവ് വന്ന് മണിക്കൂറുകള്‍ക്കകം സി.പി.എം. ജില്ലാ സമ്മേളനവും വെട്ടിച്ചുരുക്കുകയായിരുന്നു.

Content Highlights: cpim alappuzha district conference postponed due to covid spread

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
vismaya

11 min

'അവൾ അന്ന് പൊട്ടിക്കരഞ്ഞുകൊണ്ട് ചോദിച്ചു: ഞാൻ വേസ്റ്റാണോ ചേച്ചി...'

May 23, 2022


dileep highcourt

1 min

ദിലീപും ഭരണമുന്നണിയും തമ്മില്‍ അവിശുദ്ധബന്ധം, മറ്റൊരു വഴിയും ഇല്ല; നടി ഹൈക്കോടതിയില്‍

May 23, 2022


SDPI

1 min

പോപ്പുലര്‍ ഫ്രണ്ട്‌ മാര്‍ച്ചില്‍ കുട്ടിയുടെ പ്രകോപനപരമായ മുദ്രാവാക്യം; പോലീസ് അന്വേഷണം തുടങ്ങി

May 23, 2022

More from this section




Most Commented