ആനി രാജയെ എംഎം മണി വിമര്‍ശിച്ചപ്പോള്‍ തിരുത്തിയില്ല; സിപിഐ സമ്മേളനത്തില്‍ കാനത്തിന് വിമര്‍ശനം


കാനം രാജേന്ദ്രൻ | ഫോട്ടോ : മാതൃഭൂമി

തിരുവനന്തപുരം: സിപിഐ തിരുവനന്തപുരം ജില്ലാ സമ്മേളനത്തില്‍ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന് വിമര്‍ശനം. ആനി രാജയ്‌ക്കെതിരെ എംഎം മണിയുടെ പരാമര്‍ശമുണ്ടായപ്പോള്‍ കാനം തിരുത്തല്‍ ശക്തിയായി പ്രതികരിച്ചില്ലെന്നാണ് വിമര്‍ശനം. നാട്ടില്‍ വിലക്കയറ്റം രൂക്ഷമാകുമ്പോള്‍ കൃഷി വകുപ്പ് നോക്കുകുത്തിയായെന്നും വിമര്‍ശനമുയര്‍ന്നു. രാഷ്ട്രീയ റിപ്പോര്‍ട്ടിന് മേലുള്ള ചര്‍ച്ചയില്‍ പങ്കെടുത്ത പ്രതിനിധികളാണ് കാനത്തിന്റെ മൗനത്തെ വിമര്‍ശിച്ച് രംഗത്ത് വന്നിരിക്കുന്നത്.

ദേശീയ എക്‌സിക്യൂട്ടീവ് അംഗത്തെിനെതിരെ പരാമര്‍ശമുണ്ടായപ്പോള്‍ പോലും നേതൃത്വം പ്രതികരിച്ചില്ല. അതോടൊപ്പം തന്നെ കൃഷി മന്ത്രി പി.പ്രസാദിനും അദ്ദേഹത്തിന്റെ വകുപ്പിനും വിമര്‍ശനമുണ്ട്. നാട്ടില്‍ വിലക്കയറ്റം അതിരൂക്ഷമാകുമ്പോള്‍ നോക്കുകുത്തിയായി വകുപ്പ് മാറുന്നു. പച്ചക്കറി വില കൂടുമ്പോള്‍ വില കുറച്ച് നല്‍കുന്ന ഹോര്‍ട്ടികോര്‍പ്പ് ഔട്ട്‌ലെറ്റുകള്‍ ഓരോ ദിവസവും പൂട്ടിക്കൊണ്ടിരിക്കുകയാണെന്ന് പ്രതിനിധികള്‍ വിമര്‍ശിച്ചു.

മന്ത്രിമാരുടെ പ്രവര്‍ത്തനകളില്‍ പോരായ്മകളുണ്ടെന്നും വിമര്‍ശനമുയര്‍ന്നു. രാഷ്ട്രീയ റിപ്പോര്‍ട്ടിന് മേലുള്ള ചര്‍ച്ച പൂര്‍ത്തിയാകുമ്പോള്‍ സംസ്ഥാന നേതൃത്വത്തിന് നേരെ കൂടുതല്‍ വിമര്‍ശനം ഉയരാനാണ് സാധ്യത. ചര്‍ച്ച പുരോഗമിക്കുകയാണ്. രാഷ്ട്രീയ സംഘടനാ റിപ്പോര്‍ട്ടിന് മേലുള്ള ചര്‍ച്ച പൂര്‍ത്തിയാകുമ്പോള്‍ കാനം രാജേന്ദ്രന്‍ ഉള്‍പ്പെടെ കൂടുതല്‍ വിമര്‍ശിക്കപ്പെടാനാണ് സാധ്യത.

Content Highlights: cpi, conference, kaanam rajendran

ഇത് പരസ്യ ഫീച്ചറാണ്. മാതൃഭൂമി.കോം ഈ പരസ്യത്തിലെ അവകാശവാദങ്ങളെ ഏറ്റെടുക്കുന്നില്ല. പരസ്യത്തിൽ ഉന്നയിക്കുന്ന അവകാശവാദങ്ങൾക്ക് ഉപോദ്ബലകമായ വസ്തുതകൾ പരസ്യദാതാക്കളുമായി ബന്ധപ്പെട്ട് പരിശോധിച്ചു ബോധ്യപ്പെട്ട ശേഷം മാത്രം ഇടപാടുകൾ നടത്തുക. പരാതികൾ ഉണ്ടെങ്കിൽ ഇവിടെ രേഖപ്പെടുത്താവുന്നതാണ്. (feedback@mpp.co.in)

Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
swathi sekhar

1 min

ഭാര്യ കിടപ്പുരോഗി, കാമുകിക്കായി സ്വന്തംവീട്ടില്‍നിന്ന് 550 പവന്‍ മോഷ്ടിച്ചു; വ്യവസായി അറസ്റ്റില്‍

Aug 9, 2022


AKHIL

1 min

വിവാഹിതയായ വീട്ടമ്മ ഒപ്പം വരാത്തതില്‍ പ്രതികാരം, വെട്ടുകത്തിയുമായി വീട്ടിലെത്തി ആക്രമിച്ചു

Aug 10, 2022


05:31

മാവില വിറ്റും പണം കണ്ടെത്താം; ഇത് കുറ്റ്യാട്ടൂർ പെരുമ

Apr 12, 2022

Most Commented