കെ റെയില്‍ സമരത്തില്‍ പങ്കെടുത്ത സി.പി.ഐ. ലോക്കല്‍ കമ്മിറ്റി സെക്രട്ടറിക്കെതിരേ നടപടി 


ബിനില്‍| മാതൃഭൂമി ന്യൂസ് 

Photo: Mathrubhumi

കൊച്ചി: കെ റെയില്‍ വിരുദ്ധ സമരത്തില്‍ പങ്കെടുത്ത സി.പി.ഐ. പിറവം ലോക്കല്‍ കമ്മിറ്റി സെക്രട്ടറി കെ.സി. തങ്കച്ചന് എതിരേ നടപടി. തങ്കച്ചനെ ലോക്കല്‍ കമ്മിറ്റി സെക്രട്ടറി സ്ഥാനത്തുനിന്നും മണ്ഡലം കമ്മിറ്റി അംഗത്വത്തില്‍നിന്നും പുറത്താക്കി.

വിഷയത്തില്‍ തനിക്ക് തെറ്റുപറ്റിയെന്ന് തങ്കച്ചന്‍ പാര്‍ട്ടിക്ക് വിശദീകരണം നല്‍കിയിരുന്നു. എന്നാല്‍ ഈ വിശദീകരണം തൃപ്തികരമല്ലാത്ത പശ്ചാത്തലത്തിലാണ് തങ്കച്ചന് എതിരേ നടപടി സ്വീകരിച്ചത്. ശനിയാഴ്ച ചേര്‍ന്ന മണ്ഡലം കമ്മിറ്റിയുടേതാണ് നടപടി. പകരം മറ്റൊരാളെ ലോക്കല്‍ കമ്മിറ്റി സെക്രട്ടറിയായി നിയമിക്കുകയും ചെയ്തു. സി.പി.ഐ. ലോക്കല്‍ കമ്മിറ്റി അംഗമായി തങ്കച്ചന് തുടരാം.

കോണ്‍ഗ്രസ് നേതാക്കള്‍ ഉള്‍പ്പെട്ട സരമരംഗത്ത് താന്‍ എത്തിയത് തെറ്റായിരുന്നെന്ന് തങ്കച്ചന്‍ പാര്‍ട്ടിയില്‍ സമ്മതിച്ചിരുന്നു. ഇതിന് പിന്നാലെയാണ് നടപടി. പിറവം മേഖലയിലെ മുതിര്‍ന്ന നേതാവാണ് തങ്കച്ചന്‍. അതിനാലാണ് പുറത്താക്കല്‍ ഉള്‍പ്പെടെയുള്ള കടുത്ത നടപടികള്‍ ഉണ്ടാകാത്തത്.

Content Highlights: cpi takes action against local committee secretary who participated in anti k rail protest

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
arvind kejriwal, sabu m jacob

1 min

കേരളവും പിടിക്കുമെന്ന് കെജ്‌രിവാള്‍; ട്വന്റി ട്വന്റിയുമായി ആം ആദ്മി പാര്‍ട്ടി സഖ്യം പ്രഖ്യാപിച്ചു

May 15, 2022


Nikhila Vimal

1 min

കോഴിക്കും മീനിനും ഇല്ലാത്ത ഇളവ് പശുവിന് എന്തിന്? ഞാൻ എന്തും കഴിക്കും- നിഖില വിമൽ

May 14, 2022


ജിഫ്രി മുത്തുക്കോയ തങ്ങൾ,എം.പി അബ്ദുള്ള മുസ്ലിയാർ

1 min

മുതിര്‍ന്ന പെണ്‍കുട്ടികളെ സ്റ്റേജിലേക്ക് വിളിക്കരുത്; പെണ്‍വിലക്കില്‍ സമസ്തയുടെ വിശദീകരണം

May 14, 2022

More from this section




Most Commented