ഗവര്‍ണര്‍ക്ക് അധികാരമുണ്ടെങ്കില്‍ ബാലഗോപാലിനെ പുറത്താക്കട്ടെ, അപ്പോള്‍ കാണാം - കാനം


'വൈസ് ചാന്‍സലര്‍മാര്‍ രാജിവെക്കണമെന്ന് ഗവര്‍ണര്‍ നിര്‍ദേശിച്ചിട്ട് ആരും രാജിവച്ചില്ലല്ലോ എന്ന് കാനം ചോദിച്ചു. ഒരു പക്ഷിപോലും പറന്നില്ല, ചിലച്ചില്ല. ഗവര്‍ണര്‍ പറഞ്ഞത് തെറ്റാണെന്ന് കോടതി ചൂണ്ടിക്കാട്ടി'

കാനം രാജേന്ദ്രൻ, ആരിഫ് മുഹമ്മദ് ഖാൻ

തിരുവനന്തപുരം: ഗവര്‍ണര്‍ക്ക് അധികാരമുണ്ടെങ്കില്‍ ധനമന്ത്രി കെ.എന്‍ ബാലഗോപാലിനെ പുറത്താക്കട്ടെയെന്നും അപ്പോള്‍ കാണാമെന്നും സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. ധനമന്ത്രിയെ നീക്കണമെന്ന് ആവശ്യപ്പെട്ട് ഗവര്‍ണര്‍ മുഖ്യമന്ത്രിക്ക് കത്തയച്ചത് സംബന്ധിച്ച ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. വൈസ് ചാന്‍സലര്‍മാര്‍ രാജിവെക്കണമെന്ന് ഗവര്‍ണര്‍ നിര്‍ദേശിച്ചിട്ട് ആരും രാജിവച്ചില്ലല്ലോ എന്ന് കാനം ചോദിച്ചു. ഒരു പക്ഷിപോലും പറന്നില്ല, ചിലച്ചില്ല. ഗവര്‍ണര്‍ പറഞ്ഞത് തെറ്റാണെന്ന് കോടതി ചൂണ്ടിക്കാട്ടി. നിയമപ്രകാരമേ ആരെയും മാറ്റാന്‍ പറ്റൂ. നിയമത്തില്‍ പറയുന്നതെന്താണെന്ന് വായിച്ചു നോക്കിയാല്‍ മനസിലാകും.

ഗവര്‍ണറുടെ പ്രസ്താവനകള്‍ ചായക്കോപ്പയിലെ കൊടുംങ്കാറ്റാണ്. ഗവര്‍ണറുടേത് ഭരണഘടനയെ തന്നെ വെല്ലുവിളിക്കുന്ന തരത്തിലുള്ള നീക്കങ്ങളാണ്. ഗവര്‍ണര്‍ തന്റെ പദവിയെക്കുറിച്ച് ധാരണയില്ലാതെയാണ് പ്രസ്താവനകള്‍ നടത്തുന്നത്. അദ്ദേഹത്തിന്റെ പ്രസ്താവനകള്‍ യാതൊരു തരത്തിലുമുള്ള മാറ്റങ്ങളും കൊണ്ടുവരില്ല.കേരളത്തിലെ സര്‍വകലാശാലാ നിയമങ്ങള്‍ നിയമസഭ പാസ്സാക്കിയ നിയമങ്ങളാണ്. അത് നിയമസഭയിലെ ഭൂരിപക്ഷത്തിന്റെ അഭിപ്രായത്തിന്റെ അടിസ്ഥാനത്തില്‍ ഗവണ്‍മെന്റിനോ നിയമസഭയ്ക്കോ ഭേദഗതി ചെയ്യാന്‍ അധികാരമുണ്ട്. നിയമപ്രകാരം മാത്രമേ വി.സിമാരെ സ്ഥാനത്ത് നിന്ന് മാറ്റാന്‍ കഴിയുകയുള്ളൂ. പ്രതിപക്ഷത്ത് ഭിന്നതയുള്ളത് കൊണ്ടാണ് ഗവര്‍ണറോടുള്ള അവരുടെ താത്പര്യങ്ങള്‍ വിഭിന്നമാകുന്നതെന്നും കാനം അഭിപ്രായപ്പെട്ടു. ഗവര്‍ണറെ ചാന്‍സലര്‍ സ്ഥാനത്ത് നിന്ന് നീക്കാനുള്ള നടപടികള്‍ സര്‍ക്കാര്‍ സ്വീകരിക്കുമോ എന്ന ചോദ്യത്തിന് അതിനെ പറ്റി ആലോചിച്ച് തീരുമാനമെടുക്കുമെന്നായിരുന്നു കാനത്തിന്റെ മറുപടി.


Content Highlights: kerala governor vs kerala government, ariff mohammed khan, k n rajagopal, governor and vc


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT

03:49

ശ്രീഹള്ളി പോകുന്ന വഴിയിലെ ചായക്കടയും ഹിറ്റായ ​ചായക്കടക്കാരനും; വീണ്ടുമെത്തുന്നു പൊള്ളാച്ചി രാജ

Nov 27, 2022


'ഷിയും കമ്മ്യൂണിസ്റ്റുപാര്‍ട്ടിയും തുലയട്ടെ'; കോവിഡ് നിയന്ത്രണങ്ങള്‍ക്കെതിരെ ചൈനയില്‍ വന്‍ പ്രതിഷേധം

Nov 27, 2022


vizhinjam port

2 min

അദാനിക്ക് നഷ്ടം 200 കോടി; സമരക്കാര്‍ നല്‍കണം, സര്‍ക്കാര്‍ തീരുമാനം ഹൈക്കോടതിയെ അറിയിക്കും

Nov 28, 2022

Most Commented