ബിജു പ്രഭാകറിന്റേത് അച്ചടക്കലംഘനം; മാറ്റുന്നകാര്യം തീരുമാനിക്കേണ്ടത് സര്‍ക്കാര്‍ - കാനം


സ്വകാര്യവത്കരണം എല്‍.ഡി.എഫ്. നയമല്ലെന്നും അദ്ദേഹം വ്യക്തമാക്കി

കാനം രാജേന്ദ്രൻ | Photo: Mathrubhumi

തിരുവനന്തപുരം: കോവിഡ് കാലത്ത് സംസ്ഥാന സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ക്കെതിരെ രൂക്ഷവിമര്‍ശനം ഉന്നയിച്ച കെ.എസ്.ആര്‍.ടി.സി. സി.എം.ഡിക്കെതിരെ സി.പി.ഐ. സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. ട്രാന്‍സ്‌പോര്‍ട്ട് സെക്രട്ടറി കൂടിയായ അദ്ദേഹത്തിന്റെ നിലപാട് അച്ചടക്ക ലംഘനമാണെന്നായിരുന്നു അദ്ദേഹത്തിന്റെ വിമര്‍ശനം. സ്വകാര്യവത്കരണം എല്‍.ഡി.എഫ്. നയമല്ലെന്നും അദ്ദേഹം വ്യക്തമാക്കി.

കേന്ദ്രത്തിന്റെ സ്വകാര്യവത്കരണ നയങ്ങള്‍ക്കെതിരെ എല്‍.ഡി.എഫ് സമരംചെയ്തുകൊണ്ടിരിക്കുകയാണ്. ബി.എം.എസ്. പോലും സ്വകാര്യവത്കരണനയത്തിന് എതിരായ നിലപാട് സ്വീകരിക്കാന്‍ നിര്‍ബന്ധമായിരിക്കുകയാണ്. ഈ സാഹചര്യത്തില്‍ കേരളത്തിലെ ഒരു ഉദ്യോഗസ്ഥന്‍ അതിനെ സ്വാഗതം ചെയ്യുകയും സ്വകാര്യവത്കരണം മാത്രമേ പരിപാരമുള്ളൂ എന്ന് പറഞ്ഞതും മിനിമം ഭാഷയില്‍ അച്ചടക്കലംഘനമാണെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.ബിജു പ്രഭാകറിനെ മാറ്റേണ്ടകാര്യം സര്‍ക്കാര്‍ തീരുമാനിക്കേണ്ടതാണ്. സര്‍ക്കാരിനോട് പറയുകയല്ലാതെ മന്ത്രിക്ക് നിവേദനം കൊടുക്കാനൊന്നും തയ്യാറല്ല. തങ്ങളുടെ നിലപാട് സര്‍ക്കാരിനെ അറിയിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

പൊതുഗതാഗതം ശക്തിപ്പെടുത്തുന്ന നിലപാടല്ല കേന്ദ്രത്തിനും സംസ്ഥാനത്തിനമുള്ളതെന്ന് കഴിഞ്ഞ ദിവസം ബിജു പ്രഭാകര്‍ ഐ.എ.എസ്. പറഞ്ഞിരുന്നു. തിരുവനന്തപുരത്ത് ബി.എം.എസ്. സംഘടനയായ കെ.എസ്.ടി.എ. സംഘിന്റെ 22-ാം സംസ്ഥാന സമ്മേളനത്തില്‍ സംസാരിക്കവെയായിരുന്നു അദ്ദേഹത്തിന്റെ പരാമര്‍ശം. 20 ലക്ഷം ആളുകളെകൊണ്ടുപോകുന്ന പൊതുഗതാഗതത്തിന് ഒരു പന്തുണയില്ലെന്നും മെട്രോ നടപ്പാക്കാന്‍ വേണ്ടി മാത്രമാണ് ചര്‍ച്ചയെന്നും അദ്ദേഹം പറഞ്ഞിരുന്നു.

Content Highlights: cpi state secretary kanam rajendran against ksrtc cmd biju prabhakar


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
photo: Getty Images

2 min

വീണ്ടും കണ്ണീര്‍; കോസ്റ്ററീക്കയെ വീഴ്ത്തിയിട്ടും ജര്‍മനി പുറത്ത്‌

Dec 2, 2022


photo: Getty Images

2 min

തലതാഴ്ത്തി മടങ്ങി ചുവന്ന ചെകുത്താന്മാര്‍; ക്രൊയേഷ്യ പ്രീ ക്വാര്‍ട്ടറില്‍

Dec 1, 2022


photo: Getty Images

1 min

കളി കഴിഞ്ഞെന്നു കരുതി ചാനലില്‍ പരസ്യം വന്നു; തോറ്റതറിയാതെ ഫ്രഞ്ച് ആരാധകര്‍

Dec 1, 2022

Most Commented