ഐക്യമുന്നണി പുനരാവിഷ്‌കരിക്കണം: കോണ്‍ഗ്രസ് മുന്നണിയില്‍ സിപിഐ പങ്കാളിയാവണം- ചെറിയാന്‍ ഫിലിപ്പ്


ചെറിയാൻ ഫിലിപ്പ്| ഫയൽ ഫോട്ടോ: എസ്. ശ്രീകേഷ്, മാതൃഭൂമി

തിരുവനന്തപുരം: എഴുപതിലെ ഐക്യമുന്നണി പുനരാവിഷ്‌കരിച്ച് കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള മുന്നണിയില്‍ സിപിഐ ചേരണമെന്ന് ചെറിയാന്‍ ഫിലിപ്പ്. ദേശീയ തലത്തില്‍ ബിജെപിയ്ക്ക് ബദല്‍ കോണ്‍ഗ്രസ് തന്നെയാണ്. കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള മുന്നണിയില്‍ ഇടതുപക്ഷ കക്ഷികളും മതേതര പ്രാദേശിക കക്ഷികളും പങ്കാളികളാവണമെന്നും ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ അദ്ദേഹം പറയുന്നു. കോണ്‍ഗ്രസ് തകര്‍ന്നാല്‍ ആ വിടവ് നികത്താനുള്ള കഴിവ് ഇടതുപക്ഷത്തിനില്ലെന്ന സിപിഐ നേതാവ് ബിനോയ് വിശ്വത്തിന്റെ പ്രതികരണം സജീവ ചര്‍ച്ചയാകുന്നതിനിടെയാണ് ചെറിയാന്‍ ഫിലിപ്പിന്റെ അഭിപ്രായപ്രകടനം

ഫെയ്‌സ്ബുക്ക് പോസ്റ്റ് ചുവടെ

ദേശീയ തലത്തില്‍ ബിജെപിയ്ക്ക് ബദല്‍ കോണ്‍ഗ്രസ് തന്നെയാണ്. കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള മുന്നണിയില്‍ ഇടതുപക്ഷ കക്ഷികളും മതേതര പ്രാദേശിക കക്ഷികളും പങ്കാളികളാവണം. കേരളത്തില്‍ എഴുപതിലെ ഐക്യമുന്നണി പുനരാവിഷ്‌ക്കരിക്കണം. കോണ്‍ഗ്രസും സി പി ഐയും കേരള കോണ്‍ഗ്രസുകളും ഉള്‍പ്പെട്ട മുന്നണി കേരള ചരിത്രത്തില്‍ ഏറ്റവും മികച്ച വികസന നേട്ടങ്ങളാണുണ്ടാക്കിയത്. അടിയന്തിരാവസ്ഥയ്ക്ക് ശേഷം ദേശീയ തലത്തില്‍ കോണ്‍ഗ്രസ് വന്‍ പരാജയം ഏറ്റുവാങ്ങിയപ്പോഴും കേരളത്തിലെ ഐക്യമുന്നണി 110 നിയമസഭാ സീറ്റും 20 ലോക്‌സഭാ സീറ്റും നേടിയത് ആ മുന്നണിയുടെ ഭരണമികവു കൊണ്ടാണ്. എഴുപതുകളില്‍ വലിയ രാഷ്ട്രീയ പ്രതാപം ഉണ്ടായിരുന്ന സി പി ഐ എണ്‍പതില്‍ സി പി എം മുന്നണിയില്‍ ചേര്‍ന്നതു മുതല്‍ ശോഷിക്കുകയാണുണ്ടായത്. കേരളത്തിന് പുറത്ത് മിക്ക സംസ്ഥാനങ്ങളിലും സി പി എമ്മിനേക്കാള്‍ സംഘടനാ ശക്തിയും ബഹുജ പിന്തുണയും സി പി ഐ ക്കാണ്.

Content Highlights : CPI must join the Congress Front says Cherian Phillip

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
D Imman

1 min

കുറച്ചുവർഷങ്ങളായി അനുഭവിച്ച വെല്ലുവിളികൾക്കുള്ള പരിഹാരം; പുനർവിവാഹത്തേക്കുറിച്ച് ഡി.ഇമ്മൻ

May 18, 2022


arya rajendran

2 min

'കാലില്‍ നീര്, എത്ര വേദന മുഖ്യമന്ത്രി സഹിക്കുന്നുണ്ടാകും'; സുധാകരന് ആര്യാ രാജേന്ദ്രന്റെ മറുപടി

May 18, 2022


modi

1 min

ചൈനയെ നേരിടാന്‍ ബ്രഹ്മപുത്രയ്ക്ക്‌ അടിയിലൂടെ തുരങ്കം; റോഡ്, റെയില്‍ പാത: രാജ്യത്ത് ഇതാദ്യം

May 19, 2022

More from this section




Most Commented