രണ്ടുവർഷത്തേക്കെങ്കിലും സിപിഐയ്ക്ക് മുഖ്യമന്ത്രിസ്ഥാനം വേണം; ആവശ്യം കൊല്ലം ജില്ലാ സമ്മേളനത്തില്‍


സര്‍ക്കാരിനെയും മുന്നണിയേയും ബാധിക്കുന്ന ഒരു പ്രശ്‌നമുണ്ടായാല്‍ കാനം രാജേന്ദ്രന്‍ മിണ്ടാറില്ല. മുന്‍പുള്ള സിപിഐ സെക്രട്ടറിമാര്‍ ഇങ്ങനെയായിരുന്നില്ലെന്നും വിമര്‍ശനം ഉയര്‍ന്നു.

കൊല്ലം ടൗൺ ഹാളിൽ തുടങ്ങിയ സി.പി.ഐ. കൊല്ലം ജില്ലാസമ്മേളനത്തിനുമുമ്പായി സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ രക്തസാക്ഷിമണ്ഡപത്തിൽ പുഷ്പചക്രം സമർപ്പിക്കുന്നു

കൊല്ലം: സിപിഐയ്ക്ക് രണ്ടുവർഷത്തേക്കെങ്കിലും മുഖ്യമന്ത്രിസ്ഥാനം വേണമെന്ന് കൊല്ലം ജില്ലാ സമ്മേളനത്തില്‍ ആവശ്യം. സമ്മേളനത്തിന്‍റെ ഭാഗമായി നടന്ന ചര്‍ച്ചയിലാണ് ഈ ആവശ്യം ഉയര്‍ന്നത്. പാര്‍ട്ടിക്ക് മുന്‍പ് മുഖ്യമന്ത്രിയുണ്ടായിട്ടുണ്ടെന്നും രണ്ട് വര്‍ഷത്തേക്കെങ്കിലും മുഖ്യമന്ത്രിസ്ഥാനം വേണമെന്ന ആവശ്യം ഇനിയും ഉന്നയിക്കണമെന്നുമാണ് പൊതുചര്‍ച്ചയില്‍ ഉയര്‍ന്ന ആവശ്യം. പ്രധാനപ്പെട്ട വകുപ്പുകള്‍ പുതിയതായി ചോദിച്ചുവാങ്ങാന്‍ പാര്‍ട്ടിക്ക് കഴിയുന്നില്ലെന്നും ഉണ്ടായിരുന്ന നല്ല വകുപ്പുകള്‍ സിപിഎം പിടിച്ചെടുത്തുവെന്നും അഭിപ്രായമുയര്‍ന്നു.

സിപിഐ ജില്ലാ സമ്മേളനങ്ങളില്‍ സിപിഎമ്മിനും സംസ്ഥാന സര്‍ക്കാരിനും പലതരത്തിലുള്ള വിമര്‍ശനങ്ങള്‍ ഉണ്ടായെങ്കിലും കൊല്ലത്ത് നടന്നത് അധികാരവുമായി ബന്ധപ്പെട്ട ചര്‍ച്ചകളാണ്. കുറച്ച് കാലത്തേക്കെങ്കിലും മുഖ്യമന്ത്രി സ്ഥാനം നേടിയെടുക്കാന്‍ നേതാക്കള്‍ ശ്രമിക്കണം. പലപ്പോഴും സിപിഐ മന്ത്രിമാരുടെ വകുപ്പില്‍ നടക്കുന്ന ഉദ്യോഗസ്ഥ നിയമനം പോലും മന്ത്രിമാര്‍ അറിയുന്നില്ല. പ്രശ്‌നങ്ങളുണ്ടാകുമ്പോള്‍ പ്രതികരിക്കാന്‍ പലപ്പോഴും തയ്യാറാകുന്നില്ലെന്ന വിമര്‍ശനമാണ് സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന് നേരെയുണ്ടായത്.

സര്‍ക്കാരിനെയും മുന്നണിയേയും ബാധിക്കുന്ന ഒരു പ്രശ്‌നമുണ്ടായാല്‍ കാനം രാജേന്ദ്രന്‍ മിണ്ടാറില്ല. മുന്‍പുള്ള സിപിഐ സെക്രട്ടറിമാര്‍ ഇങ്ങനെയായിരുന്നില്ലെന്നും വിമര്‍ശനം ഉയര്‍ന്നു. ഭക്ഷ്യമന്ത്രി ജി.ആര്‍ അനിലിന് എതിരെയും രൂക്ഷമായ വിമര്‍ശനമുയര്‍ന്നു. വകുപ്പ് തികഞ്ഞ പരാജയമാണെന്നും വിലക്കയറ്റം ഉള്‍പ്പെട രൂക്ഷമാകുമ്പോള്‍ അത് പിടിച്ചുനിര്‍ത്താന്‍ ഒരു നടപടിയും ഭക്ഷ്യമന്ത്രിയുടെ ഭാഗത്ത് നിന്ന് ഉണ്ടാകുന്നില്ലെന്നാണ് കുറ്റപ്പെടുത്തല്‍.

മുഖ്യമന്ത്രിക്കും മന്ത്രിമാര്‍ക്കും വിമര്‍ശനം

സി.പി.ഐ. ജില്ലാസമ്മേളനത്തില്‍ മുഖ്യമന്ത്രിക്കും മന്ത്രിമാര്‍ക്കും വിമര്‍ശനം. ഇടതുമുന്നണിയെ പിണറായിവത്കരിക്കുകയാണെന്നായിരുന്നു പ്രധാന വിമര്‍ശനം. 'കേന്ദ്രത്തില്‍ ഹിന്ദുത്വവത്കരണം കേരളത്തില്‍ പിണറായിവത്കരണം' എന്നാണ് നാട്ടിലെ സംസാരമെന്ന് പുനലൂരില്‍നിന്നുള്ള പ്രതിനിധി കുറ്റപ്പെടുത്തി.

പാര്‍ട്ടി നാവ് പണയപ്പെടുത്തിയിരിക്കുകയാണെന്ന് കുന്നിക്കോട്ടുനിന്നുള്ള പ്രതിനിധി പറഞ്ഞു. പാര്‍ട്ടിക്ക് ദേശീയ നേതൃത്വമുണ്ടോയെന്ന് സംശയിക്കണമെന്നും വിമര്‍ശനമുണ്ടായി. 40 ലക്ഷം രൂപയുടെ തൊഴുത്ത് മുഖ്യമന്ത്രിയുടെ വീട്ടില്‍ നിര്‍മിച്ചതിലും രൂക്ഷവിമര്‍ശനം ഉയര്‍ന്നു. മന്ത്രിമാരുടെ പ്രവര്‍ത്തനങ്ങളിലെ വീഴ്ചയും പ്രതിനിധികള്‍ ചൂണ്ടിക്കാട്ടി.

സി.പി.എം. പിന്‍വാതില്‍ നിയമനം നടത്തുന്നെന്നും വിമര്‍ശനമുയര്‍ന്നു. അഭ്യസ്തവിദ്യരായ ചെറുപ്പക്കാര്‍ പുറത്തുനില്‍ക്കുമ്പോഴാണ് ഇത്തരം നടപടി. ഇത് പാര്‍ട്ടി കണ്ടില്ലെന്നു നടിക്കരുതെന്നും ചര്‍ച്ചയില്‍ പ്രതിനിധികള്‍ പറഞ്ഞു. സഹകരണമേഖലയില്‍ ഇടത് കാഴ്ചപ്പാടിന് നിരക്കാത്ത പ്രവണതകളാണ് സി.പി.എം. സ്വീകരിക്കുന്നതെന്നും പ്രതിനിധികള്‍ പറഞ്ഞു.

Content Highlights: cpi, cm post, kollam district conference


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT

06:09

'വെട്ട് കിട്ടിയ ശേഷവും ചാടിക്കടിച്ചു'; പുലിയുടെ ആക്രമണ കഥ വിവരിച്ച് മാങ്കുളം ഗോപാലൻ 

Sep 27, 2022


03:00

പാലത്തില്‍ ബസ് തടഞ്ഞുനിര്‍ത്തി പ്രാവിനെ രക്ഷിച്ച ഷംസീറിന് നാടിന്റെ കൈയടി

Sep 27, 2022


sreenath bhasi

1 min

അവതാരകയെ അപമാനിച്ച കേസ്; ശ്രീനാഥ് ഭാസിയെ ജാമ്യത്തില്‍വിട്ടു, കേസുമായി മുന്നോട്ടെന്ന് പരാതിക്കാരി

Sep 26, 2022

Most Commented