'കാനം പിണറായിയുടെ അടിമ, വീണ ഫോണെടുക്കില്ല, ജനീഷ്‌കുമാറിന് വിരോധം'; സി.പി.ഐ. സമ്മേളനത്തില്‍ വിമർശനം


സി.കെ. അഭിലാല്‍  | മാതൃഭൂമി ന്യൂസ് 

കാനം രാജേന്ദ്രൻ, പിണറായി വിജയൻ | Photo: Mathrubhumi

പത്തനംതിട്ട: സി.പി.ഐ. പത്തനംതിട്ട ജില്ലാ സമ്മേളനത്തില്‍ പാര്‍ട്ടി സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനെതിരേ രൂക്ഷവിമര്‍ശനം. കാനം പിണറായി വിജയന്റെ അടിമയെപ്പോലെ പ്രവര്‍ത്തിക്കുന്നുവെന്നും എല്‍ദോ എബ്രഹാമിനെ പോലീസ് തല്ലിയപ്പോള്‍ കാനം ന്യായീകരിച്ചെന്നും സമ്മേളനത്തില്‍ വിമര്‍ശനമുയര്‍ന്നു. സി.പി.എമ്മിനും നേതാക്കള്‍ക്കുമെതിരേയും സംഘടനാ റിപ്പോര്‍ട്ടില്‍ വിമര്‍ശനമുണ്ട്.

പത്തനംതിട്ട സമ്മേളനത്തിന്റെ സമാപന ദിവസത്തെ ചര്‍ച്ചയിലാണ് കാനം രാജേന്ദ്രനും ജില്ലയില്‍നിന്നുള്ള മന്ത്രി വീണാ ജോര്‍ജിനും കോന്നി എം.എല്‍.എ. കെ.യു. ജനീഷ് കുമാറിനുമെതിരേ പേരെടുത്തു പറഞ്ഞുള്ള വിമര്‍ശനമുണ്ടായത്. കാനം, പിണറായി വിജയന്റെ അടിമയായി പ്രവര്‍ത്തിക്കുന്നെന്നാണ് പ്രധാന വിമര്‍ശനം. എം.എല്‍.എ. ആയിരിക്കേ എല്‍ദോ എബ്രഹാമിനെ പോലീസ് മര്‍ദിച്ചപ്പോള്‍ അതിനെ ന്യായീകരിക്കാനാണ് കാനം ശ്രമിച്ചത്. പ്രതിപക്ഷത്ത് ആയിരുന്നെങ്കില്‍ കാനം ഇങ്ങനെ പ്രതികരിക്കുമായിരുന്നോ എന്നും പ്രതിനിധികള്‍ ആരാഞ്ഞു.

ആരോഗ്യവകുപ്പു മന്ത്രി വീണാ ജോര്‍ജിന് വകുപ്പില്‍ നിയന്ത്രണമില്ലാത്ത സ്ഥിതിയെത്തി. കെ.കെ. ശൈലജയുടെ കാലത്ത് വകുപ്പിന് ഉണ്ടായിരുന്ന സല്‍പേര് ഇപ്പോള്‍ വകുപ്പിന് അവകാശപ്പെടാനാകില്ല. ഔദ്യോഗിക നമ്പറില്‍ വിളിച്ചാല്‍ പോലും വീണാ ജോര്‍ജ് കോള്‍ എടുക്കാത്ത സാഹചര്യമാണെന്നും വിമര്‍ശനം ഉയര്‍ന്നു.

കൊടുമണ്‍ അങ്ങാടിക്കലില്‍ സഹകരണ ബാങ്ക് തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ സി.പി.ഐ. പ്രവര്‍ത്തകരെ സി.പി.എം. പ്രവര്‍ത്തകര്‍ ആക്രമിച്ചതിനേക്കുറിച്ചും പ്രത്യേക പരാമര്‍ശം ഉണ്ടായിട്ടുണ്ട്. അന്ന് ഇരുപാര്‍ട്ടികളുടെയും ജില്ലാ നേതാക്കള്‍ തമ്മില്‍ ചര്‍ച്ച നടന്നിരുന്നു. അന്ന് നല്‍കിയ ഉറപ്പുകള്‍ പാലിക്കപ്പെട്ടിട്ടില്ല. കുറ്റവാളികളായ സി.പി.എം. പ്രവര്‍ത്തകര്‍ക്കെതിരേ സംഘടനാപരമായും നിയമപരമായും നടപടികള്‍ എടുക്കും എന്നായിരുന്നു ജില്ലാ സെക്രട്ടറിയായ കെ.പി ഉദയഭാനു പറഞ്ഞത്. അത് ഇനിയും പാലിക്കപ്പെട്ടിട്ടില്ലെന്നും വിമര്‍ശനം ഉയര്‍ന്നു.

സഹകരണ ബാങ്ക് തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട വിഷയത്തില്‍, സി.പി.എം. വലിയതോതില്‍ സംഘടനാശക്തി ഉപയോഗിച്ച് കള്ളവോട്ട് ചെയ്ത് ഭരണം പിടിച്ചെടുക്കുന്ന സാഹചര്യം പോലും ഉണ്ടായിട്ടുണ്ടെന്നും വിമര്‍ശനമുണ്ടായി. കോന്നി എം.എല്‍.എ ജനീഷ് കുമാറിന് സി.പി.ഐയോട് വിരോധമാണ്. സി.പി.ഐ. പ്രവര്‍ത്തകരോട് കൂടിയാലോചന നടത്താതെ ഏകപക്ഷീയമായി ആ മേഖലയില്‍ സി.പി.എം. പ്രവര്‍ത്തനം മുന്നോട്ടു കൊണ്ടുപോകുകയാണെന്നും വിമര്‍ശനമുണ്ടായി.

Content Highlights: cpi pathanamthitta district conference raises criticism against kanam rajendran and veena george


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
wedding

2 min

വധു ഒഴികെ ആരും ക്യാമറ കണ്ടില്ല; ആ ക്ലിക്കിന് കിട്ടിയത് രണ്ടു ലക്ഷം രൂപ സമ്മാനം

Sep 25, 2022


Police

1 min

വീട്ടിൽനിന്ന്‌ രഹസ്യ ഗോവണി, ബംഗ്ലാവില്‍ ആര്‍ഭാടജീവിതം; മുപ്പതിലധികം കവർച്ചക്കേസുകളിലെ പ്രതി കുടുങ്ങി

Sep 25, 2022


രണ്ടരവർഷത്തെ കാത്തിരിപ്പ്; പിണക്കം മറന്ന് മടങ്ങിയെത്തിയ ഓമനപ്പൂച്ചയെ വാരിപ്പുണർന്ന് ഉടമകൾ

Sep 25, 2022

Most Commented