കെ.കെ ശിവരാമൻ | ഫോട്ടോ : ബിനോജ് പി.പി|മാതൃഭൂമി
തിരുവനന്തപുരം: സിപിഐ ഇടുക്കി ജില്ലാ സെക്രട്ടറി കെ.കെ. ശിവരാമന് പാര്‍ട്ടിയുടെ ശാസന. രവീന്ദ്രന്‍ പട്ടയം വിവാദത്തില്‍ പാര്‍ട്ടിയേയും സര്‍ക്കാരിനേയും പ്രതിരോധത്തിലാക്കി പരസ്യ പ്രസ്താവനകള്‍ നടത്തിയതിനെ തുടര്‍ന്നാണ് നടപടി. തിരുവനന്തപുരത്ത് ചേര്‍ന്ന സിപിഐ സംസ്ഥാന എക്‌സിക്യൂട്ടീവാണ് ശിവരാമനെ ശാസിക്കാന്‍ തീരുമാനിച്ചത്.
ശിവരാമന്‍ റവന്യൂ വകുപ്പിന് എതിരെ നടത്തിയ പ്രസ്താവന അച്ചടക്കലംഘനമാണെന്ന് പാര്‍ട്ടി വിലയിരുത്തി. സിപിഐ സമ്മേളന കാലമായതിനാലാണ് നടപടി ശാസനയില്‍ ഒതുക്കുന്നതെന്ന് സംസ്ഥാന എക്‌സിക്യൂട്ടീവ് അറിയിച്ചു. രവീന്ദ്രന്‍ പട്ടയം റദ്ദാക്കി അര്‍ഹര്‍ക്ക് പുതിയ പട്ടയം കൊടുക്കാനുള്ള തീരുമാനത്തെയാണ് ശിവരാമന്‍ എതിര്‍ത്തത്.
നേരത്തെ കഴിഞ്ഞ സെപ്റ്റംബറിലും കെകെ ശിവരാമന് പാര്‍ട്ടിയുടെ പരസ്യശാസന ലഭിച്ചിരുന്നു. ശ്രീനാരായണ ഗുരു ജയന്തിക്ക് പാര്‍ട്ടി മുഖപത്രമായ ജനയുഗം വേണ്ടത്ര പ്രാധാന്യം നല്‍കിയില്ലെന്ന് ആരോപിച്ച് ഫെയ്‌സ്ബുക്കിലൂടെ വിമര്‍ശനം ഉന്നയിച്ചതിനായിരുന്നു ഈ ശാസന. ഇതോടെ കഴിഞ്ഞ ആറു മാസത്തിനുള്ളില്‍ രണ്ടാമത്തെ അച്ചടക്ക നടപടിയാണ് കെകെ ശിവരാമന്‍ നേരിടുന്നത്.
Content Highlights: CPI party disciplinary action against KK Sivaraman
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..