BJP പ്രതിനിധിയുടെ കുറവുനികത്താന്‍ ശ്രമം, പദവി പാഴാണെന്ന് തെളിയിക്കുന്നു- ഗവർണർക്കെതിരേ CPI മുഖപത്രം


1 min read
Read later
Print
Share

ആരിഫ് മുഹമ്മദ് ഖാൻ | ഫോട്ടോ: മാതൃഭൂമി

തിരുവനന്തപുരം: ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെതിരെ രൂക്ഷ വിമര്‍ശനവുമായി സിപിഐ മുഖപത്രം. ഗവര്‍ണര്‍ രാഷ്ട്രീയം കളിക്കുകയാണെന്നും കേരളത്തില്‍ ബിജെപിക്ക് പ്രതിനിധിയില്ലാത്തത് നികത്താനാണ് ആരിഫ് മുഹമ്മദ് ഖാന്‍ തന്റെ ഗവണര്‍ പദവിയിലൂടെ ശ്രമിക്കുന്നതെന്നും ജനയുഗത്തിന്റെ മുഖപ്രസംഗത്തിലൂടെ ആരോപിച്ചു.

സംഘപരിവാറിന്റെ തട്ടകത്തില്‍ നിന്ന് കേരള ഗവര്‍ണര്‍ പദവിയിലെത്തിയ ആരിഫ് മുഹമ്മദ് ഖാന്‍ വീണ്ടും രാഷ്ട്രീയ നിലപാടുകള്‍ സ്വീകരിച്ച് സംസ്ഥാന ഭരണ നിര്‍വഹണം പ്രതിസന്ധിയിലാക്കുന്നതിനുള്ള നീക്കം തുടരുകയാണ്. മുമ്പും അദ്ദേഹം രാജ്ഭവനെ രാഷ്ട്രീയവേദിയാക്കാന്‍ ശ്രമിച്ചിട്ടുണ്ട്.

ഭരണഘടനാപരമായ പദവിയാണെങ്കിലും അതിന് ഏറെ പരിമിതികളുണ്ടെന്ന് മനസിലാക്കാതെ സര്‍ക്കാരിനെതിരെ വടിയെടുക്കാന്‍ ശ്രമിച്ച് പരാജയപ്പെട്ട നിരവധി ഉദാഹരങ്ങള്‍ ഉണ്ട്. അദ്ദേഹം യഥാസമയം ഒപ്പിടാത്തത് മൂലം 11 ഓര്‍ഡിനന്‍സുകളാണ് അസാധുവായത്. ഭരണനിര്‍വഹണം തടസ്സപ്പെടുത്താനുള്ള ശ്രമമാണ് ഇതിലൂടെ അദ്ദേഹം ചെയ്തത്. ഗവര്‍ണറുടെ അംഗീകാരത്തോടെയാണ് പല ഓര്‍ഡിനന്‍സുകളും പുറപ്പെടുവിച്ചത്.

അനാവശ്യപിടിവാശി മൂലം പ്രധാനപ്പെട്ട ഓര്‍ഡിനന്‍സുകളാണ് അസാധുവായത്. നികൃഷ്ട മാര്‍ഗം സ്വീകരിച്ച് വ്യക്തമായ രാഷ്ട്രീയം കളിക്കുകയാണ് ഗവര്‍ണറെന്ന് പകല്‍പോലെ വ്യക്തമാണ്. ഗവര്‍ണര്‍ പദവി പാഴാണെന്ന നിലപാട് ഒരിക്കല്‍ കൂടി ശരിയാണെന്ന് സ്ഥാപിക്കുകയാണ് അദ്ദേഹം ചെയ്യുന്നതെന്നും ജനയുഗം പറയുന്നു.

Content Highlights: CPI mouthpiece against Governor arif mohammad khan

അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
vn vasavan

കരുവന്നൂര്‍: ആധാരങ്ങള്‍ ED കൊണ്ടുപോയി, തിരികെക്കിട്ടാതെ എങ്ങനെ പണംകൊടുക്കും? സഹകരണമന്ത്രി

Sep 28, 2023


ഗോവിന്ദ് വീടുവിട്ടു പോകുന്നതിന്റെ സി.സി.ടി.വി. ദൃശ്യം, കുട്ടിയെ കണ്ടെത്തിയപ്പോള്‍ |

1 min

'കളര്‍പെന്‍സില്‍ സുഹൃത്തിന് നല്‍കണം'; കത്തെഴുതിവച്ച് വീടുവിട്ടിറങ്ങിയ 13-കാരനെ കണ്ടെത്തി

Sep 29, 2023


പിണറായി വിജയന്‍, എം.കെ. കണ്ണന്‍

1 min

എം.കെ കണ്ണന്‍ മുഖ്യമന്ത്രിയെ കണ്ടു; കൂടിക്കാഴ്ച EDക്ക് മുന്നില്‍ ഹാജരാകുന്നതിന് തൊട്ടുമുമ്പ്

Sep 29, 2023


Most Commented