രണ്ടേകാല്‍കിലോ കഞ്ചാവുമായി സി.പി.ഐ. പ്രാദേശിക നേതാവ് അറസ്റ്റില്‍, പിടികൂടിയത് പിന്തുടര്‍ന്നോടി


ജിതിൻ മോഹനൻ

അടൂര്‍: രണ്ടേകാല്‍കിലോ കഞ്ചാവുമായി സി.പി.ഐ. കൊടുമണ്‍ ലോക്കല്‍ കമ്മിറ്റി അസിസ്റ്റന്റ് സെക്രട്ടറിയും എ.ഐ.വൈ.എഫ്. ജില്ലാ കമ്മിറ്റിയംഗവുമായ യുവാവ് അറസ്റ്റില്‍. കൊടുമണ്‍ ഐക്കാട് കോടിയില്‍ ജിതിന്‍ മോഹനനെ(36)ആണ് അടൂരിലെ എക്‌സൈസ് സംഘം അറസ്റ്റ് ചെയ്തത്.

ബുധനാഴ്ച രാത്രി 10-ന് കൊടുമണ്‍ ഐക്കരേത്തുവെച്ചാണ്, കാറില്‍ കൊണ്ടുവരുകയായിരുന്ന കഞ്ചാവ് പിടിച്ചത്. കൂടെയുണ്ടായിരുന്ന ഐക്കരേത്ത് മുരുപ്പേല്‍ അനന്തു ഓടിരക്ഷപ്പെട്ടതായി എക്‌സൈസ് അധികൃതര്‍ പറഞ്ഞു.

എക്‌സൈസ് സംഘത്തെ കണ്ടയുടന്‍, ജിതിനും അനന്തുവും കാറില്‍നിന്നിറങ്ങി ഓടി. എക്‌സൈസ് സംഘം ജിതിനെ പിന്തുടര്‍ന്ന് പിടികൂടുകയായിരുന്നു. കൊടുമണ്‍ സഹകരണ ബാങ്ക് തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടുണ്ടായ സി.പി.ഐ., സി.പി.എം. സംഘര്‍ഷത്തില്‍ കൊടുമണ്‍ സി.ഐ.യുടെ തലയ്ക്ക് പരിക്കേറ്റ സംഭവത്തില്‍ ജിതിന്‍ മോഹന്‍ രണ്ടാംപ്രതിയായിരുന്നു.

ജില്ലാ കമ്മിറ്റിയിലേക്ക് കഴിഞ്ഞതവണ ജിതിനെ എടുത്തതില്‍ പ്രതിഷേധിച്ച് കൊടുമണ്ണില്‍നിന്നു നിരവധി പ്രവര്‍ത്തകര്‍ എ.ഐ.വൈ.എഫ്. വിട്ടുപോയിരുന്നു. കഞ്ചാവ് കച്ചവടവുമായി ബന്ധമുള്ള വിവരം എ.ഐ.വൈ.എഫ്. പ്രവര്‍ത്തകര്‍ മുമ്പുതന്നെ നേതാക്കന്‍മാരെ അറിയിച്ചതാണ്.

അടൂര്‍ എക്‌സൈസ് റേഞ്ച് ഇന്‍സ്‌പെക്ടര്‍ ബിജു എന്‍. ബേബി, അസിസ്റ്റന്റ് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ അജീബ് ലബ്ബ, പ്രിവന്റീവ് ഓഫീസര്‍മാരായ വി.ഹരീഷ് കുമാര്‍, ജി.വേണുക്കുട്ടന്‍, ടി.പി. തോമസ്, സി.പി.ഒ.മാരായ പ്രേം ആനന്ദ്, ശ്രീരാജ്, റെഫീക്ക്, രതീഷ്, വനിതാ സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ ഗീതാലക്ഷ്മി, വിനൂജാ ദേവ് എന്നിവര്‍ നടപടികള്‍ക്ക് നേതൃത്വം നല്‍കി. സംഭവത്തെത്തുടര്‍ന്ന്, എ.ഐ.വൈ.എഫ്. ജില്ലാ കമ്മിറ്റിയില്‍നിന്നു ജിതിന്‍ മോഹനനെ പുറത്താക്കിയതായി നേതാക്കള്‍ അറിയിച്ചു.

Content Highlights: CPI local leader arrested with ganja


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
rahul Gandhi

3 min

നടന്നു പോകുന്ന മനുഷ്യാ... നിങ്ങൾക്കൊപ്പമെത്താൻ ഇന്ത്യയ്ക്കാവുമെന്നു തോന്നുന്നില്ല

Sep 26, 2022


sreenath bhasi

1 min

അവതാരകയെ അപമാനിച്ച കേസ്; ശ്രീനാഥ് ഭാസിയെ ജാമ്യത്തില്‍വിട്ടു, കേസുമായി മുന്നോട്ടെന്ന് പരാതിക്കാരി

Sep 26, 2022


wedding

2 min

വധു ഒഴികെ ആരും ക്യാമറ കണ്ടില്ല; ആ ക്ലിക്കിന് കിട്ടിയത് രണ്ടു ലക്ഷം രൂപ സമ്മാനം

Sep 25, 2022

Most Commented