ശുഭേഷ് സുധാകരനും ഡോ. ജയലക്ഷ്മിയും വിവാഹിതരായപ്പോൾ
കാഞ്ഞിരപ്പള്ളി: കോട്ടയം ജില്ലാപഞ്ചായത്ത് എരുമേലി ഡിവിഷന് അംഗം ശുഭേഷ് സുധാകരനും കാസര്‍കോട് സെന്‍ട്രല്‍ സര്‍വകലാശാലയിലെ അസിസ്റ്റന്റ് പ്രൊഫസര്‍ മുണ്ടക്കയം പുത്തന്‍പുരയ്ക്കല്‍ ഡോ. ജയലക്ഷ്മിയും വിവാഹിതരായി.
ജില്ലാ പഞ്ചായത്ത് നിയുക്ത വൈസ് പ്രസിഡന്റാണ് ശുഭേഷ്. കൂവപ്പള്ളി സബ് രജിസ്ട്രാര്‍ ഓഫീസില്‍ നടന്ന ലളിതമായ ചടങ്ങില്‍ അടുത്ത ബന്ധുക്കളും പാര്‍ട്ടി പ്രവര്‍ത്തകരും ഉള്‍പ്പെടെ 15 പേരാണ് പങ്കെടുത്തത്.
ബുധനാഴ്ച രാവിലെ പത്തരയോടെ എത്തിയ വധൂവരന്മാര് റജിസ്റ്ററില്‍ ഒപ്പുവെച്ച ശേഷം പരസ്പരം മാലചാര്‍ത്തി വിവാഹ ജീവിതത്തിലേക്ക് പ്രവേശിച്ചു. ആഘോഷവും ആഡംബരവും ഒഴിവാക്കി.
വിവാഹം ആര്‍ഭാടവും ആചാരങ്ങളും അനുഷ്ഠാനങ്ങളും ഒന്നും ഉള്‍പ്പെടുത്തി നടത്തേണ്ടതാണെന്ന അഭിപ്രായം പണ്ടുമുതലേ ഇല്ലെന്ന് വിവാഹശേഷം ശുഭേഷ് പറഞ്ഞു. ആ നിലപാടിനോടു ചേര്‍ത്തുവെക്കാന്‍ കഴിഞ്ഞൊരു പങ്കാളിയെ കിട്ടിയപ്പോള്‍, ലളിതമായി വിവാഹം കഴിച്ചു എന്നതേയുള്ളൂവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
സി.പി.ഐ. നേതാവ് കൂട്ടിക്കല്‍ പൊറ്റനാനിയില്‍ പരേതനായ സുധാകരന്റെയും കൂട്ടിക്കല്‍ ഗ്രാമപ്പഞ്ചായത്ത് മുന്‍അംഗം ലീലാമ്മയുടെയും മകനാണ് ശുഭേഷ്. മുണ്ടക്കയം പുത്തന്‍പുരയ്ക്കല്‍ രാജീവന്-തങ്കമ്മ ദമ്പതിമാരുടെ മകളാണ് ജയലക്ഷ്മി.
Content Highlights: cpi leader subhesh sudhakaran low key wedding
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..