കാനം രാജേന്ദ്രൻ | Photo: Mathrubhumi
തിരുവനന്തപുരം: സംസ്ഥാന ബജറ്റില്‍ പ്രഖ്യാപിച്ച നികുതി വര്‍ധനവിനെ ന്യായീകരിച്ച് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. സംസ്ഥാനത്തിന്റെ വരുമാനത്തിന് വേണ്ടിയാണ് ഇന്ധനത്തിന് നികുതി ഏര്‍പ്പെടുത്തിയത്. സര്‍ക്കാരിന് വേറെ വഴിയില്ലെന്നും അദ്ദേഹം പറഞ്ഞു.
നികുതി വര്‍ധിപ്പിക്കുന്നതുപോലെയുള്ള കാര്യങ്ങള്‍ പാര്‍ട്ടി യോഗങ്ങളിലോ ക്യാബിനറ്റ് യോഗങ്ങളിലോ ചര്‍ച്ച ചെയ്യാറില്ല. ബജറ്റ് അവതരിപ്പിക്കാനുള്ള അവകാശം പൂര്‍ണമായും ധനമന്ത്രിക്കുള്ളതാണ്. അത് ബജറ്റിന്റെ രഹസ്യസ്വഭാവം കാത്തുസൂക്ഷിക്കാനാണ്.
ബജറ്റില്‍ സിപിഐക്കുള്ള അഭിപ്രായം നിയമസഭയില്‍ പറയും. വിമര്‍ശനങ്ങളും ചര്‍ച്ചകളും നിയമസഭയില്‍ നടക്കും. മുന്നണിക്കുള്ളില്‍ പറയേണ്ട അഭിപ്രായങ്ങള്‍ അവിടെ മാത്രമേ പറയുകയുള്ളൂ. നികുതി കുറയ്ക്കണോ വേണ്ടയോ എന്നത് ധനമന്ത്രി തീരുമാനിക്കുമെന്നും അദ്ദേഹം പറഞ്ഞു.
Content Highlights: cpi leader kanam rajendran justifies tax increment
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..