ലോകത്തെ എല്ലാ അധികാരവും തന്റേതെന്ന് ശുംഭന്മാര്‍ വിചാരിച്ചാലെന്ത് ചെയ്യും; ഗവര്‍ണറെ പരിഹസിച്ച് കാനം


മാതൃഭൂമി ന്യൂസ് 

കാനം രാജേന്ദ്രൻ | Photo: Mathrubhumi

ആലപ്പുഴ: സര്‍ക്കാര്‍-ഗവര്‍ണര്‍ പോരു മുറുകുന്നതിനിടെ ഗവര്‍ണറെ രൂക്ഷമായി വിമര്‍ശിച്ചും പരിഹസിച്ചും സി.പി.ഐ. സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. ആലപ്പുഴയില്‍ എഴുപത്തിയാറാമത് പുന്നപ്ര - വയലാര്‍ രക്തസാക്ഷി വാരാചരണത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ലോകത്തെ എല്ലാ അധികാരവും തന്റേതെന്ന് ഏതെങ്കിലും ശുംഭന്മാര്‍ വിചാരിച്ചാലെന്ത് ചെയ്യുമെന്നും കാനം ഗവര്‍ണറെ പരിഹസിച്ചുകൊണ്ട് ചോദിച്ചു

കാനത്തിന്റെ വാക്കുകള്‍: 'മുന്‍പത്തെ ഒരു സൊസൈറ്റി മാറി പുതിയത് വരുമ്പോള്‍ ഒത്തിരി അവശിഷ്ടങ്ങള്‍ അവശേഷിക്കും. അതിലൊന്നാണ് ഗവര്‍ണര്‍. അനാവശ്യമായ ഒരു ആര്‍ഭാടമാണ് ഗവര്‍ണര്‍ പദവിയെന്ന്‌
ഇടതുപക്ഷ പാര്‍ട്ടികള്‍ക്ക് അഭിപ്രായമുണ്ട്. ഇവിടെ ജനങ്ങള്‍ തിരഞ്ഞെടുത്ത ഒരു ഗവണ്‍മെന്റാണ്. ആ ഗവണ്‍മെന്റിന്റെ ഭരണഘടനാപരവും ജനാധിപത്യപരവുമായ അവകാശങ്ങള്‍ ചോദ്യം ചെയ്യാന്‍ അദ്ദേഹത്തിന് ആരാണ് അധികാരം കൊടുത്തത്. ഇന്നലെ അദ്ദേഹം പറഞ്ഞു, ധനമന്ത്രി ബാലഗോപാലിനോടുള്ള എന്റെ പ്രീതി പിന്‍വലിച്ചിരിക്കുന്നു. ഈ പ്രീതി എന്നു പറയുന്നത് പിന്‍വലിക്കാനും പിന്നെ കൊടുക്കാനുമുള്ളതാണോ. അപ്പോ കേരളത്തിലെ ജനങ്ങള്‍ തീരുമാനിച്ചു, ആരിഫ് മുഹമ്മദ് ഖാനോടുള്ള ഞങ്ങളുടെ പ്രീതി ഞങ്ങളും പിന്‍വലിച്ചിരിക്കുന്നു. അദ്ദേഹം മുഖ്യമന്ത്രിക്ക് കത്തെഴുതിയതുപോലെ കേരളക്കാരുടെ പ്രീതി പിന്‍വലിച്ചാല്‍ അദ്ദേഹം മാറുമോ. ഇത്തരം അര്‍ഥശൂന്യമായ വാദങ്ങളാണ് അദ്ദേഹം ഉന്നയിക്കുന്നത്.'



'ഓരോ യൂണിവേഴ്‌സിറ്റിക്കും ഓരോ നിയമങ്ങളുണ്ട്. ആ നിയമത്തില്‍ നമ്മള്‍ ചാന്‍സലാറായി ഗവര്‍ണറെ-പഴയകാലം മുതല്‍ തുടര്‍ന്നുവരുന്ന, ശല്യമില്ലാത്ത ഗവര്‍ണര്‍മാരും മര്യാദക്കാരും ഒക്കെ ഇരുന്നപ്പോള്‍ തുടര്‍ന്നുവന്ന നിയമത്തിന്റെ ഭാഗമായി അതുതന്നെ വെച്ചു. പക്ഷേ അദ്ദേഹത്തിന്റെ ധാരണ അദ്ദേഹമാണ് ഈ യൂണിവേഴ്‌സിറ്റിയെല്ലാം ഭരിക്കുന്നത്. ഗവര്‍ണര്‍ എന്ന പദവി ഭരണഘടനയുടെ 153 മുതല്‍ 164 വരെയുള്ള അനുച്ഛേദങ്ങളില്‍ പറഞ്ഞിട്ടുള്ള അധികാരങ്ങള്‍ മാത്രമുള്ള ഒരാളാണ്. അല്ലാതെ ലോകത്തുള്ള എല്ലാ അധികാരങ്ങളും എന്റേതാണ് എന്ന് ആരെങ്കിലും ശുംഭന്മാര്‍ വിചാരിക്കുന്നുണ്ടെങ്കില്‍ അതിന് നമുക്ക് ഇപ്പോ എന്തു ചെയ്യാന്‍ പറ്റും? അദ്ദേഹം വിചാരിക്കട്ടേ,- കാനം പറഞ്ഞു.

Content Highlights: cpi leader kanam rajendran criticises governor arif muhammad khan

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
nazer faizy koodathayi

2 min

'പോര്‍ച്ചുഗല്‍ അധിനിവേശം നടത്തിയ രാജ്യം, എതിര്‍പ്പ് വഴിവിട്ട ആരാധനയോട്'; വിശദീകരണവുമായി സമസ്ത

Nov 25, 2022


vote

5 min

അടുത്തവര്‍ഷം ലോക്‌സഭാ തിരഞ്ഞെടുപ്പ്; ഇത്തവണ ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പോ?

Nov 25, 2022


arif muhammad khan

1 min

രാജ്ഭവനിലെ അതിഥിസത്കാരം: നാല് വര്‍ഷത്തിനിടെ 9 ലക്ഷത്തോളം ചെലവഴിച്ചെന്ന് കണക്കുകള്‍

Nov 25, 2022

Most Commented