സിപിഐ നേതാവ് എ.പി അഹമ്മദ് മാസ്റ്റർ ഹിന്ദു ഐക്യവേദി സെമിനാറിൽ സംസാരിക്കുന്നു | Screengrab: മാതൃഭൂമി ന്യൂസ്
പാലക്കാട്: ഹിന്ദു ഐക്യ വേദി സംഘടിപ്പിച്ച പരിപാടിയില്‍ പങ്കെടുത്ത് സിപിഐ നേതാവ്. പാര്‍ട്ടി സാംസ്കാരിക സംഘടനയായ യുവകലാസാഹിതി സംസ്ഥാന സെക്രട്ടറി എ.പി അഹമ്മദ് മാസ്റ്ററാണ് പട്ടാമ്പിയില്‍ നടന്ന പരിപാടിയില്‍ പങ്കെടുത്തത്. 'കേരളം താലിബാനിസത്തിലേക്കോ' എന്ന വിഷയത്തില്‍ സംഘടിപ്പിച്ച സെമിനാറിലാണ് സിപിഐ നേതാവ് പങ്കെടുത്ത് പ്രസംഗിച്ചത്.
ചൊവ്വാഴ്ച വൈകുന്നേരം നടന്ന പരിപാടിയില്‍ മുഖ്യ പ്രഭാഷകനായിരുന്നു അഹമ്മദ് മാസ്റ്റര്‍. എന്നാല്‍ ഇത് ആര്‍എസ്എസ് വേദിയല്ലെന്നും ഹിന്ദു ഐക്യവേദിയുടെ പരിപാടിയില്‍ പങ്കെടുക്കുന്നതില്‍ പ്രശനമില്ലെന്നുമാണ് അദ്ദേഹത്തിന്റെ വിശദീകരണം. തന്റെ വിയോജിപ്പുകള്‍ പറയാന്‍വേണ്ടിയാണ് പരിപാടിയില്‍ പങ്കെടുത്തതെന്നാണ് അദ്ദേഹം പറയുന്നു.
വിയോജിപ്പുകള്‍ അവരുടെ മുന്നില്‍ തന്നെ പറയണം എന്ന തീരുമാനമാണ് വേദിയില്‍ പങ്കെടുക്കാന്‍ കാരണമെന്നും അദ്ദേഹം പറഞ്ഞു. ആര്‍എസ്എസ് പരിപാടിയില്‍ അല്ല പങ്കെടുത്തതെന്നാണ് സിപിഐ നല്കുന്ന വിശദീകരണം. കുമ്മനം രാജശേഖരന്, കെ.പി. ശശികല തുടങ്ങിയവര്‍ പരിപാടിയില്‍ പങ്കെടുത്തിരുന്നു.
പ്രതിപക്ഷ നേതാവ് വി.ഡി. സതീശന് 2006-ലും 2013-ലും ആര്‍എസ്എസ് പരിപാടിയില്‍ പങ്കെടുത്തുവെന്ന ആരോപണം ഉയരുന്നതിനിടെയാണ് സിപിഐ നേതാവിന്റെ വിഷയം ഉയര്‍ന്നുവന്നിരിക്കുന്നത്.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..