
സെക്രട്ടേറിയറ്റ്| ഫോട്ടോ: മാതൃഭൂമി
തിരുവനന്തപുരം: സർക്കാർ ജീവനക്കാരുടെ ശമ്പളം പിടിക്കുന്നതിനെതിരെ സിപിഐ സർവീസ് സംഘടന. ഓർഡിനൻസിലൂടെ ശമ്പളം മാറ്റിവെക്കുന്നത് ശരിയല്ലെന്ന് ജോയിന്റ് കൗൺസിൽ പറയുന്നു. സർക്കാർ ജീവനക്കാരുടെയും അധ്യാപകരുടെയും ശമ്പളം വീണ്ടും ആറുമാസംകൂടി പിടിക്കുന്നതിനെതിരെയാണ് ജോയിന്റ് കൗൺസിൽ രംഗത്തെത്തിയിരിക്കുന്നത്. സംഘടനയുടെ സംസ്ഥാന നേതൃയോഗ തീരുമാനപ്രകാരമാണ് സർക്കാർ തീരുമാനത്തിനെതിരെ നിലപാടെടുത്തത്.
ഒരു ഓർഡിനൻസിലുടെ സർക്കാർ ജീവനക്കാരുടെ ശമ്പളം പിടിക്കുന്നത് ഇടതുപക്ഷ സർക്കാരിന് ഭൂഷണമല്ല. യാത്രാ ചെലവുകളും മറ്റും വലിയതോതിൽ ഉയർന്നതിനാൽ ജീവിതചെലവ് ഉയർന്നത് ജീവനക്കാരെ പ്രതിസന്ധിയിലാക്കിയിട്ടുണ്ട്. ഈ സാഹചര്യത്തിൽ ശമ്പളം പിടിക്കുന്നത് ശരിയല്ല. സർക്കാരിന്റെ സാമ്പത്തിക സ്ഥിതിയെപ്പറ്റി ജീവനക്കാരുമായി തുറന്ന ചർച്ചയ്ക്ക് സർക്കാർ തയ്യാറാകണം.
സാമ്പത്തിക സ്ഥിതി മോശമാണെങ്കിൽ പെൻഷൻ പ്രായം വർധിപ്പിക്കുന്നതടക്കമുള്ള കാര്യങ്ങൾ സർക്കാർ പരിശോധിക്കണമെന്നും ജോയിന്റ് കൗൺസിൽ ആവശ്യപ്പെടുന്നു.
Content highlights: CPI, Joint Council, Kerala Government
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..