എം.വി. ശ്രേയാംസ് കുമാർ
കോഴിക്കോട്: സി.പി.ഐക്ക് രാജ്യസഭാ സീറ്റ് കിട്ടിയത് വിലപേശലിന്റെ ഭാഗമായാണെന്ന് എല്‍.ജെ.ഡി. സംസ്ഥാന അധ്യക്ഷന്‍ എം.വി. ശ്രേയാംസ് കുമാര്‍. കെ റെയിലില്‍ അടക്കം സി.പി.ഐ. എന്ത് നിലപാട് സ്വീകരിക്കുമെന്ന് കൗതുത്തോടെ നോക്കിയിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
സി.പി.ഐക്ക് സീറ്റ് ലഭിച്ചതിനെ ഒരു വിലപേശലിന്റെ ഭാഗമായി കണ്ടാല്‍ മതി. സി.പി.ഐ. എടുത്ത ചില പരസ്യനിലപാടുകള്‍ ഉണ്ടല്ലോ. അവയില്‍ ഇനി എന്ത് നിലപാടാണ് സ്വീകരിക്കുക എന്ന് കൗതുകത്തോടെ നോക്കിനില്‍ക്കുകയാണ്. സില്‍വര്‍ ലൈനില്‍ ആണെങ്കിലും ലോകായുക്ത ആണെങ്കിലും മദ്യനയം ആണെങ്കിലും അവര്‍ കുറേ പറഞ്ഞിരുന്നല്ലോ. കഴിഞ്ഞ ദിവസം നിയമസഭയില്‍ തിരിച്ചാണ് സംസാരിച്ചതെന്നാണ് മനസ്സിലാക്കുന്നത്. ഇനി എന്താണ് നയമെന്ന് അറിയാനുള്ള താല്പര്യം ഞങ്ങള്‍ക്കുണ്ട്- ശ്രേയാംസ് കുമാര്‍ പറഞ്ഞു.