കൊല്ലം: പുനലൂരിലെ സുഗതന്റെ ആത്മഹത്യയില്‍ അറസ്റ്റിലായ പ്രതികള്‍ക്ക് സി പി ഐ സ്വീകരണം നല്‍കി. ജാമ്യത്തിലിറങ്ങിയ മൂന്ന് എ ഐ വൈ എഫ് പ്രവര്‍ത്തകര്‍ക്കാണ് പാര്‍ട്ടി സ്വീകരണം നല്‍കിയത്.

ഇന്നു വൈകുന്നേരത്തോടെ കുന്നിക്കോടു വച്ചായിരുന്നു പരിപാടി. എ ഐ വൈ എഫ് കുന്നിക്കോട് മണ്ഡലം പ്രസിഡന്റ് എം എസ് ഗിരീഷിനും മറ്റ് രണ്ട് പേര്‍ക്കുമാണ് സ്വീകരണം നല്‍കിയത്.

സി പി ഐ പ്രാദേശിക നേതാക്കള്‍ പരിപാടിയില്‍ പങ്കെടുത്തു. പ്രവാസിയായിരുന്ന സുഗതന്‍ വര്‍ക്ക് ഷോപ്പ് നിര്‍മാണം ആരംഭിച്ച സ്ഥലത്ത് എ ഐ വൈ എഫ്- സി പി ഐ പ്രവര്‍ത്തകര്‍ കൊടിനാട്ടുകയും ജോലി തടസപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു. ഇതേ തുടര്‍ന്നാണ് സുഗതന്‍ വര്‍ക്ക് ഷോപ്പ് നിര്‍മാണസ്ഥലത്ത് തൂങ്ങിമരിച്ചത്.