'സ്വരാജിനെ സ്വന്തം പാര്‍ട്ടിക്കാരും സിപിഐയും പാലംവലിച്ചു': സിപിഎമ്മില്‍ നടപടി, നേതൃത്വത്തിന് പരാതി


എസ്.രാഗിന്‍, മാതൃഭൂമി ന്യൂസ്‌

എം.സ്വരാജ്| ഫയൽഫോട്ടോ: മാതൃഭൂമി

തൃപ്പൂണിത്തുറ: തൃപ്പൂണിത്തുറ നിയമസഭാ മണ്ഡലത്തിൽ പാര്‍ട്ടി സ്ഥാനാര്‍ഥി എം.സ്വരാജിനായി സിപിഐ വേണ്ടത്ര പ്രവര്‍ത്തിച്ചില്ലെന്ന പരാതി ഉന്നയിച്ച് സിപിഎം ജില്ലാ നേതൃത്വം. തൃപ്പൂണിത്തുറയിലെ തോല്‍വി അന്വേഷിച്ച പാര്‍ട്ടി കമ്മീഷന്‍ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് സിപിഐക്കെതിരെ പരാതി ഉന്നയിച്ചത്. ഉദയംപേരൂരിലെ അഞ്ച് ബൂത്തുകളില്‍ സിപിഐയുടെ വോട്ടുകള്‍ ലഭിച്ചില്ലെന്നാണ് പരാതി.

കഴിഞ്ഞ ദിവസം ജില്ലാ സെക്രട്ടേറിയറ്റ്, ജില്ലാ കമ്മിറ്റി യോഗങ്ങള്‍ നടന്നു. ഇതില്‍ അന്വേഷണ റിപ്പോര്‍ട്ടുകളും വച്ചു. ആക്ടിങ് സംസ്ഥാന സെക്രട്ടറി എ വിജയരാഘവന്‍ ഈ യോഗത്തില്‍ പങ്കെടുത്തിരുന്നു. അദ്ദേഹത്തോട് തന്നെ സിപിഐ വോട്ടുകള്‍ സ്വരാജിന് ലഭിച്ചില്ലെന്ന പരാതി നേരിട്ട് ഉന്നയിച്ചു. ഉദയംപേരൂരില്‍ സിപിഐയുടെ ഭാഗത്ത് നിന്ന് പ്രതീക്ഷിച്ച പിന്തുണ കിട്ടിയില്ല. സിപിഎമ്മിന് വലിയ സ്വാധീനമുള്ള പഞ്ചായത്താണ് ഉദയംപേരൂര്‍. ഒരുവട്ടം ഒഴിച്ചാല്‍ പതിറ്റാണ്ടുകളായി പഞ്ചായത്ത് ഭരിക്കുന്നത് സിപിഎമ്മാണ്. ഇവിടെ സിപിഎമ്മിനുള്ളില്‍ വലിയ വിഭാഗീയത ഉണ്ടായിരുന്നു. അത് കയ്യാങ്കളിയിലേക്ക് അടക്കം പോയി. അതിനൊടുവില്‍ അന്നത്തെ ലോക്കല്‍ കമ്മിറ്റി സെക്രട്ടറി രഘുവരന്‍ ഉള്‍പ്പടെയുള്ളവര്‍ സിപിഐയിലേക്ക് പോകുകയാണ് ഉണ്ടായത്.

കുറേക്കാലമായി പിന്നെ പ്രശ്‌നങ്ങളില്ലായിരുന്നു. പാര്‍ട്ടി വിട്ടുപോയവർ ഈ പ്രാവശ്യം നിസ്സഹകരിച്ചു. തോല്‍വിക്ക് കാരണമായ വീഴ്ചയുടെ പേരില്‍ ജില്ലാ കമ്മിറ്റി അംഗം സി.എന്‍ സുന്ദരനെ പാര്‍ട്ടിയുടെ എല്ലാ സ്ഥാനങ്ങളില്‍ നിന്നും ഇന്നലെ നീക്കി. സ്ഥാനാര്‍ഥിയായിരുന്ന എം. സ്വരാജിന്റെ പരാതിയുടെ അടിസ്ഥാനത്തിലാണ് സുന്ദരനെതിരേ നടപടിയുണ്ടായത്. പാര്‍ട്ടിയുടെ ശക്തികേന്ദ്രമായ എരൂരില്‍ പോലും വോട്ട് പ്രതീക്ഷിച്ചത്ര കിട്ടിയില്ലെന്നായിരുന്നു പരാതി. തൃക്കാക്കരയിലും തൃപ്പൂണിത്തുറയിലും പാര്‍ട്ടിക്കുള്ളില്‍ നിന്നുതന്നെയായിരുന്നു പരാതികള്‍ വന്നത്. മുതിര്‍ന്ന നേതാക്കളായ ഗോപി കോട്ടമുറിക്കലും കെ.ജെ. ജേക്കബ്ബുമായിരുന്നു അന്വേഷണ കമ്മിഷന്‍. തുടര്‍ഭരണം കിട്ടിയപ്പോഴും സ്വരാജിന്റെ തോല്‍വി സിപിഎമ്മിനെ ഞെട്ടിച്ചിരുന്നു.

സി.പി.എം. നേതാക്കള്‍ക്ക് താക്കീത്, തരംതാഴ്ത്തല്‍

കൊച്ചി: നിയമസഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പരാതികളില്‍ സി.പി.എം. കമ്മിഷന്‍ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ നേതാക്കള്‍ക്കെതിരേ കടുത്ത നടപടി. ജില്ലാ സെക്രട്ടേറിയറ്റ് അംഗം സി.കെ. മണിശങ്കറിനെ ജില്ലാ കമ്മിറ്റിയിലേക്ക് തരംതാഴ്ത്തി. ജില്ലാ സെക്രട്ടേറിയറ്റ് അംഗമായ എന്‍.സി. മോഹനനെ താക്കീത് ചെയ്യാനും ജില്ലാ നേതൃയോഗങ്ങളില്‍ തീരുമാനമായി. നേതാക്കള്‍ കുറ്റക്കാരാണെന്ന് വിലയിരുത്തിയതിനെ തുടര്‍ന്ന് കഴിഞ്ഞ ജില്ല നേതൃയോഗങ്ങളില്‍ ഇവരോട് വിശദീകരണം ചോദിക്കാന്‍ തീരുമാനിച്ചിരുന്നു. അവര്‍ നല്‍കിയ വിശദീകരണം ചര്‍ച്ച ചെയ്തതിന്റെ അടിസ്ഥാനത്തിലാണ് നടപടി.

പിറവം മണ്ഡലത്തിലെ ആരോപണങ്ങളുമായി ബന്ധപ്പെട്ട് കൂത്താട്ടുകുളം ഏരിയാ സെക്രട്ടറി ഷാജു ജേക്കബ്ബിനെ സ്ഥാനത്തുനിന്നും ജില്ലാ കമ്മിറ്റിയില്‍നിന്നും നീക്കി. തൃക്കാക്കരയിലെ പരാതികളുടെ അടിസ്ഥാനത്തില്‍ കെ.ഡി. വിന്‍സെന്റിനെ ഏരിയാ സെക്രട്ടറി സ്ഥാനത്തുനിന്നും തിരഞ്ഞെടുക്കപ്പെട്ട മറ്റ് സ്ഥാനങ്ങളില്‍നിന്നും നീക്കി. പിറവം മണ്ഡലത്തിലെ പരാതിയുടെ അടിസ്ഥാനത്തില്‍ കൂത്താട്ടുകുളം ഏരിയ കമ്മിറ്റി ഓഫീസിലെ സെക്രട്ടറി അരുണ്‍ സത്യകുമാറിനെ ചുമതലയില്‍നിന്ന് നീക്കി. ചെള്ളാക്കാപ്പടി ബ്രാഞ്ച് സെക്രട്ടറി അരുണ്‍ വി.മോഹനനെ ശാസിക്കും. അതേസമയം തൃപ്പൂണിത്തുറയില്‍ ഏരിയാ സെക്രട്ടറി പി.വാസുദേവന്‍ നടപടികളില്‍നിന്ന് ഒഴിവാക്കപ്പെട്ടു. പെരുമ്പാവൂരില്‍ കുറ്റാരോപിതരായിരുന്ന ഏരിയാ സെന്ററിലെ ആറുപേരില്‍ ഒരാളെ ശാസിക്കും. സി.ബി.എം. ജബ്ബാറിനാണ് ശാസന.

തൃക്കാക്കര മണ്ഡലത്തില്‍ പാര്‍ട്ടി സംവിധാനം ബോധപൂര്‍വം ചലിപ്പിച്ചില്ലെന്ന പരാതിയിലുള്ള അന്വേഷണമാണ് സി.കെ. മണിശങ്കറിന്റെ നടപടിയിലേക്ക് എത്തിയത്. തൃക്കാക്കര മണ്ഡലം സെക്രട്ടറിയായിരുന്നു മണിശങ്കര്‍. ഏരിയാ സെക്രട്ടറി എന്ന നിലയില്‍ ഉയര്‍ന്നു പ്രവര്‍ത്തിച്ചില്ലെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് കെ.ഡി. വിന്‍സെന്റിനെതിരേ കടുത്ത നടപടി വന്നത്.

പാര്‍ട്ടിയുടെ ശക്തികേന്ദ്രമായ എരൂരില്‍ പോലും വോട്ട് പ്രതീക്ഷിച്ചത്ര കിട്ടിയില്ലെന്നായിരുന്നു പരാതി. തൃക്കാക്കരയിലും തൃപ്പൂണിത്തുറയിലും പാര്‍ട്ടിക്കുള്ളില്‍ നിന്നുതന്നെയായിരുന്നു പരാതികള്‍ വന്നത്. മുതിര്‍ന്ന നേതാക്കളായ ഗോപി കോട്ടമുറിക്കലും കെ.ജെ. ജേക്കബ്ബുമായിരുന്നു അന്വേഷണ കമ്മിഷന്‍.

പിറവത്തും പെരുമ്പാവൂരും കേരള കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളുടെ പരാതികള്‍ പരിശോധിക്കാന്‍ സി.എം. ദിനേശ് മണി, പി.എം. ഇസ്മയില്‍ എന്നിവരായിരുന്നു കമ്മിഷന്‍. പിറവത്ത് സ്ഥാനാര്‍ത്ഥി നിര്‍ണയം മുതല്‍ സംഘടനാവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടത്തിയെന്ന കുറ്റത്തിനാണ് കൂത്താട്ടുകുളം ഏരിയാ സെക്രട്ടറി ഷാജു ജേക്കബ്ബിനെതിരേ കര്‍ശന നടപടിയുണ്ടായത്. സ്ഥാനാര്‍ത്ഥി നിര്‍ണയത്തിനെതിരേ ഫെയ്സ്ബുക്കില്‍ പോസ്റ്റ് ഇട്ടു. സ്ഥാനാര്‍ഥി വന്നശേഷം വേണ്ട രീതിയില്‍ പ്രവര്‍ത്തിച്ചില്ല തുടങ്ങിയ നിരവധി ആരോപണങ്ങള്‍ ഷാജുവിനെതിരേ പാര്‍ട്ടിക്കു മുന്നില്‍ ഉണ്ടായിരുന്നു. ഷാജുവിന് ഒപ്പം നിന്നതിനാണ് ഓഫീസ് സെക്രട്ടറി അരുണ്‍ സത്യകുമാറിനെ മാറ്റിയത്.

പെരുമ്പാവൂരില്‍ സ്ഥാനാര്‍ഥിയില്‍നിന്ന് തിരഞ്ഞെടുപ്പ് പ്രവര്‍ത്തനത്തിന് പണം വാങ്ങിയെന്ന ആരോപണമായിരുന്നു പ്രധാനമായി ഉണ്ടായിരുന്നത്. അവിടെ പാര്‍ട്ടി സംവിധാനം വേണ്ട രീതിയില്‍ പ്രവര്‍ത്തിക്കാതിരുന്നതിനും വേണ്ട ജാഗ്രത പുലര്‍ത്താത്തതിലുമാണ് എന്‍.സി. മോഹനനെ താക്കീത് ചെയ്യാന്‍ തീരുമാനിച്ചത്. സ്ഥാനാര്‍ഥിയില്‍ നിന്ന് പണം സ്വീകരിച്ചെങ്കിലും അത് വിനിയോഗിച്ചതിന്റെ കണക്കുകള്‍ ബോധിപ്പിക്കുകയും അറിയാതെ വന്ന സംഭവങ്ങളില്‍ ഖേദം പ്രകടിപ്പിക്കുകയും ചെയ്തതിന്റെ അടിസ്ഥാനത്തിലാണ് പെരുമ്പാവൂര്‍ ഏരിയാ സെന്റര്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിച്ച നേതാക്കളെ നടപടിയില്‍നിന്ന് ഒഴിവാക്കിയത്.

കമ്മിഷന്‍ റിപ്പോര്‍ട്ട് കൂടാതെ കളമശ്ശേരി മണ്ഡലത്തില്‍ ഉയര്‍ന്ന ആരോപണങ്ങളും യോഗത്തില്‍ ചര്‍ച്ചയായി. ഇതേത്തുടര്‍ന്ന് ആലങ്ങാട് ഏരിയാ സെക്രട്ടറി എം.കെ. ബാബുവിനെ ശാസിക്കാനും തീരുമാനിച്ചു.

ആലങ്ങാട്, നെടുമ്പാശ്ശേരി, കാലടി, മുളന്തുരുത്തി ഏരിയാ കമ്മിറ്റികള്‍ ലയിപ്പിക്കാനും വൈറ്റില കമ്മിറ്റി തൃക്കാക്കര കമ്മിറ്റിയാക്കാനും യോഗം അംഗീകാരം നല്‍കി. ആക്ടിങ് സെക്രട്ടറി എ. വിജയരാഘവന്റെ സാന്നിധ്യത്തിലായിരുന്നു യോഗം.

Content Highlights: CPI ditches Swaraj; District leadership complains to Vijayaraghavan

ഇത് പരസ്യ ഫീച്ചറാണ്. മാതൃഭൂമി.കോം ഈ പരസ്യത്തിലെ അവകാശവാദങ്ങളെ ഏറ്റെടുക്കുന്നില്ല. പരസ്യത്തിൽ ഉന്നയിക്കുന്ന അവകാശവാദങ്ങൾക്ക് ഉപോദ്ബലകമായ വസ്തുതകൾ പരസ്യദാതാക്കളുമായി ബന്ധപ്പെട്ട് പരിശോധിച്ചു ബോധ്യപ്പെട്ട ശേഷം മാത്രം ഇടപാടുകൾ നടത്തുക. പരാതികൾ ഉണ്ടെങ്കിൽ ഇവിടെ രേഖപ്പെടുത്താവുന്നതാണ്. (feedback@mpp.co.in)

Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
K Surendran

2 min

'ദിലീപിന് സിനിമയിലഭിനയിക്കാം; ശ്രീറാമിന് കളക്ടറാകാന്‍ പാടില്ലേ?'; അതെന്ത് ന്യായമെന്ന് സുരേന്ദ്രന്‍

Aug 7, 2022


manoram

3 min

ഭാര്യയുടെ മൃതദേഹം ചുടുകട്ടകെട്ടി കിണറ്റില്‍; ഹൃദയംപൊട്ടി ദിനരാജ്, അന്യസംസ്ഥാന തൊഴിലാളിയെ കാണാനില്ല

Aug 8, 2022


Vairajathan Temple

ചിട്ടി കാരണം അനാഥമായിപ്പോയൊരു ദൈവം | നാടുകാണി

Sep 11, 2021

Most Commented