ഭരണം നിരാശപ്പെടുത്തുന്നു; സാമ്പത്തികപ്രയാസത്തിനിടയിലും ധൂര്‍ത്തിനും ധാരാളിത്തത്തിനും കുറവില്ല- സിപിഐ


സിപിഐ സമ്മേളനം, മുഖ്യമന്ത്രി പിണറായി വിജയൻ

കാഞ്ഞങ്ങാട്: സംസ്ഥാനത്തെ ഇടതുമുന്നണി ഭരണത്തിലെ പല സമീപനങ്ങളും ജനങ്ങളെ നിരാശപ്പെടുത്തുന്നുവെന്ന് സി.പി.ഐ. ജില്ലാ സമ്മേളന പ്രവര്‍ത്തന റിപ്പോര്‍ട്ട്. സാമ്പത്തികപ്രയാസത്തിലാണ് സംസ്ഥാനം. എന്നിട്ടും സര്‍ക്കാരിന്റെ ധൂര്‍ത്തിനും ധാരാളിത്തത്തിനും ഒരു കുറവുമില്ലെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. ഭൂരിപക്ഷം വരുന്ന സാധാരണക്കാര്‍ക്കൊപ്പം നിലകൊള്ളേണ്ട സര്‍ക്കാരും മുന്നണിയും മധ്യവര്‍ഗ താത്പര്യങ്ങള്‍ക്ക് പ്രാമുഖ്യം കൊടുക്കുന്നു. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിന്റെ പ്രകടനപത്രികയില്‍പോലും ഈ താത്പര്യം കാണുന്നു.

ഇടത് സര്‍ക്കാരിന്റെ വികസന കാഴ്ചപ്പാടും ഇടതായിരിക്കണം. അതിന് വിരുദ്ധമായ സമീപനം സ്വീകരിക്കുന്നുവെന്ന വിമര്‍ശമുയരുന്നത് ഗൗരവത്തോടെ കാണണം. വിമര്‍ശകരെയെല്ലാം വലത് രാഷ്ട്രീയക്കാരെന്നും വികസനവിരോധികളെന്നും ആക്ഷേപിക്കുന്നത് ശരിയല്ല. ലൈഫ് ഭവനപദ്ധതി പ്രഖ്യാപിക്കുമ്പോള്‍ വലിയ പ്രതീക്ഷയായിരുന്നു. എന്നാല്‍ അതിന്റെ അര്‍ഹതാമാനദണ്ഡങ്ങള്‍ പ്രതീക്ഷകളെ അസ്ഥാനത്താക്കുന്നു. കഴിഞ്ഞ സര്‍ക്കാര്‍ പ്രഖ്യാപിച്ച കര്‍ഷക ക്ഷേമനിധിയും തൊഴിലുറപ്പ് തൊഴിലാളി ക്ഷേമനിധിയും ഇപ്പോഴും എവിടെയുമെത്തിയിട്ടില്ല. തിരഞ്ഞെടുപ്പ് വാഗ്ദാനമായ വീട്ടമ്മമാരുടെ പെന്‍ഷന്‍ പദ്ധതിയും പരിഗണിച്ചിട്ടില്ല.

ക്രമസമാധാനപാലനത്തിന്റെ കാര്യത്തിലും വിമര്‍ശനമുയര്‍ന്നു. പോലീസ് പക്ഷപാതപരമായി പെരുമാറുന്നുണ്ട്. ഇത് ഗൗരവത്തോടെ കാണണം. 10 വര്‍ഷം പൂര്‍ത്തിയായ താത്കാലിക തൊഴിലാളികളെ സ്ഥിരപ്പെടുത്തുന്ന തീരുമാനത്തില്‍പോലും രാഷ്ട്രീയ പക്ഷപാതിത്വം കാണിക്കുന്നുവെന്ന ആക്ഷേപം നിലനില്‍ക്കുന്നു. സഹകരണ സ്ഥാപനങ്ങളില്‍ നടക്കുന്ന അഴിമതിയും സ്വജനപക്ഷപാതവും തടഞ്ഞ് വിശ്വാസ്യത നിലനിര്‍ത്തണം -പ്രവര്‍ത്തനറിപ്പോര്‍ട്ടില്‍ പറയുന്നു.

ആനി രാജയെ എതിര്‍ത്തത് ശരിയായില്ല

ആനിരാജയെ എതിര്‍ത്തുപറഞ്ഞ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്റെ നിലപാട് ശരിയായില്ലെന്ന് ജില്ലാ സമ്മേളനത്തില്‍ പ്രതിനിധികള്‍ അഭിപ്രായപ്പെട്ടു. കേരള പോലീസില്‍ ആര്‍.എസ്.എസ്. പിടിമുറുക്കുന്നുണ്ടെന്ന് പറഞ്ഞപ്പോഴും കെ.കെ.രമ എം.എല്‍.എ.യെ എം.എം.മണി എം.എല്‍.എ. അധിക്ഷേപിച്ചതിനെതിരേ പറഞ്ഞപ്പോഴും ആനി രാജ കേരളത്തിലെ രാഷ്ട്രീയത്തില്‍ ഇടപെടേണ്ടതില്ലെന്ന രീതിയിലാണ് കാനം സംസാരിച്ചത്. ഇത് ശരിയായ നടപടിയായില്ലെന്ന് ഭൂരിപക്ഷം പ്രതിനിധികളും പറഞ്ഞു.

കെ-റെയില്‍ വേണ്ടെന്ന അഭിപ്രായമായിരുന്നു മിക്ക പ്രതിനിധികള്‍ക്കും. ഇക്കാര്യത്തില്‍ പാര്‍ട്ടിനേതൃത്വം വ്യക്തമായ നിലപാടെടുത്തില്ലെന്നും വിമര്‍ശനമുയര്‍ന്നു. മുഖ്യമന്ത്രിയെ വിമര്‍ശിക്കേണ്ട ഒരു സന്ദര്‍ഭത്തിലും സംസ്ഥാന സെക്രട്ടറിയുടെ ഭാഗത്തുനിന്ന് അതുണ്ടാകുന്നില്ലെന്ന് ചില അംഗങ്ങള്‍ പറഞ്ഞു.

Content Highlights: CPI Criticism kerala government and Kanam rajendran


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
policeman mango theft

1 min

മാമ്പഴം മോഷ്ടിച്ച പോലീസുകാരന്‍ ബലാത്സംഗക്കേസിലും പ്രതി; അതിജീവിതയെ ഉപദ്രവിക്കാനും ശ്രമം

Oct 5, 2022


shashi tharoor

4 min

തരൂര്‍ പേടിയില്‍ കോണ്‍ഗ്രസ്? പ്രമുഖ നേതാക്കള്‍ നെട്ടോട്ടത്തില്‍

Oct 5, 2022


04:02

29 രൂപയ്ക്ക് മൂന്നുമണിക്കൂർ നീളുന്ന ബോട്ട് യാത്ര, സഞ്ചാരികളെ സ്വാഗതം ചെയ്ത്‌ വേമ്പനാട്ടുകായൽ

Oct 5, 2022

Most Commented