42 വാഹനങ്ങളുടെ അകമ്പടിയില്‍ സഞ്ചരിക്കുന്ന മുഖ്യമന്ത്രി ഇടതുപക്ഷ മുഖമല്ല, ആര്‍ഭാടം; സിപിഐ വിമര്‍ശനം


മുഖ്യമന്ത്രി പിണറായി വിജയൻ (ഫയൽ ചിത്രം). photo: uni

തിരുവനന്തപുരം: സി.പി.ഐ തിരുവനന്തപുരം ജില്ലാ സമ്മേളനത്തില്‍ സി.പി.എമ്മിനും മുഖ്യമന്ത്രിക്കും വിമര്‍ശനം. 42 വാഹനങ്ങളുടെ അകമ്പടിയില്‍ സഞ്ചരിക്കുന്ന മുഖ്യമന്ത്രി ഇടതുപക്ഷത്തിന്റെ മുഖമല്ല എന്നതാണ് പ്രധാന വിമര്‍ശനം. ജനങ്ങളില്‍ നിന്ന് ഒറ്റപ്പെട്ടാണ് മുഖ്യമന്ത്രി സഞ്ചരിക്കുന്നതെന്നും സിപിഐയുടെ വകുപ്പുകള്‍ സി.പി.എം ഹൈജാക്ക് ചെയ്യുന്നതായും വിമര്‍ശനമുണ്ട്.

42 വാഹനങ്ങളുടെ അകമ്പടി മുഖ്യമന്ത്രിക്ക് ആര്‍ഭാടമാണ്. എന്തിനാണ് ഇത്രയധികം സുരക്ഷ. ജനങ്ങളില്‍ നിന്ന് ഒറ്റപ്പെട്ട് സഞ്ചരിക്കുന്നത്, എന്തിനാണ് തുടങ്ങിയ ചോദ്യങ്ങളും പ്രതിനിധികള്‍ പൊതുചര്‍ച്ചയില്‍ ഉയര്‍ത്തി. ഇടതുമുഖമല്ലെന്ന കടുത്ത വിമര്‍ശനവും ഇതിന് പിന്നാലെ വന്നു. ഇ.പി. ജയരാജനെ നിലയ്ക്ക് നിര്‍ത്താന്‍ പാര്‍ട്ടി നേതൃത്വം ഇടപെടണമെന്നും ആവശ്യവും ഉയര്‍ന്നു.

ഗുരുതര പാരിസ്ഥിതിക പ്രശ്‌നങ്ങളില്‍ പോലും സി.പി.ഐ നിലപാട് എടുക്കുന്നില്ലെന്നും പാര്‍ട്ടിക്കുള്ളില്‍ വിമര്‍ശനം ഉയര്‍ന്നു. സി.പി.ഐ സംസ്ഥാ സെക്രട്ടറി കാനം രാജേന്ദ്രനെതിരേയും ജില്ലാ സമ്മേളനത്തില്‍ കടുത്ത വിമര്‍ശനമുണ്ടായി. പാര്‍ട്ടിയിലും സര്‍ക്കാരിലും തിരുത്തല്‍ ശക്തിയായി പ്രവര്‍ത്തിക്കാന്‍ കഴിയാത്തത് ചൂണ്ടിക്കാണിച്ചാണ് കാനം രാജേന്ദ്രനെതിരായ വിമര്‍ശനം.

ആനി രാജയ്‌ക്കെതിരേ എം.എം. മണിയുടെ പരാമര്‍ശം ഉണ്ടായപ്പോള്‍ കാനം തിരുത്തല്‍ ശക്തിയായില്ല. പോലീസില്‍ ആര്‍എസ്എസ് കടന്നുകയറ്റത്തെ കുറിച്ച് പറഞ്ഞ ആനി രാജയെ നേരത്തെ ഒറ്റപ്പെടുത്തി. അതിനുപിന്നാലെ മണിയുടെ പരാമര്‍ശത്തിലും അവര്‍ക്ക് പിന്തുണ നല്‍കിയില്ലെന്ന് പ്രതിനിധികള്‍ ചൂണ്ടിക്കാണിച്ചു. സി.പി.എമ്മിന് പോലും സമ്മതിക്കേണ്ടി വന്നിട്ടും സി.പി.ഐ സെക്രട്ടറി ഇക്കാര്യത്തില്‍ ഒന്നും പറഞ്ഞില്ലെന്ന വിമര്‍ശനവും കാനത്തിനെതിരേ ഉയര്‍ന്നു.

Content Highlights: cpi criticism aginst cm pinarayi vijayan

ഇത് പരസ്യ ഫീച്ചറാണ്. മാതൃഭൂമി.കോം ഈ പരസ്യത്തിലെ അവകാശവാദങ്ങളെ ഏറ്റെടുക്കുന്നില്ല. പരസ്യത്തിൽ ഉന്നയിക്കുന്ന അവകാശവാദങ്ങൾക്ക് ഉപോദ്ബലകമായ വസ്തുതകൾ പരസ്യദാതാക്കളുമായി ബന്ധപ്പെട്ട് പരിശോധിച്ചു ബോധ്യപ്പെട്ട ശേഷം മാത്രം ഇടപാടുകൾ നടത്തുക. പരാതികൾ ഉണ്ടെങ്കിൽ ഇവിടെ രേഖപ്പെടുത്താവുന്നതാണ്. (feedback@mpp.co.in)

Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
theft

1 min

കൂരോപ്പടയിലെ കവര്‍ച്ചാക്കേസില്‍ വഴിത്തിരിവ്; വൈദികന്റെ മകന്‍ അറസ്റ്റില്‍

Aug 11, 2022


Nambi, Sasikumar

9 min

നമ്പി നാരായണൻ അപമാനിക്കുന്നത് ഐ.എസ്.ആർ.ഒയെ- ശശികുമാർ

Aug 10, 2022


remya

1 min

6-ാം ക്ലാസുകാരിക്ക് ക്രൂരമര്‍ദനം, വിസര്‍ജ്യം തീറ്റിച്ചു; ആശാ വര്‍ക്കറായ രണ്ടാനമ്മ അറസ്റ്റില്‍

Aug 11, 2022

Most Commented