ഒറ്റപ്പെട്ട സംഭവങ്ങളും വ്യക്തികളും കളങ്കമുണ്ടാക്കുന്നു; പോലീസിനെതിരേ വിമര്‍ശനവുമായി സിപിഐ


ആര്‍.ശ്രീജിത്ത് മാതൃഭൂമി ന്യൂസ് 

പ്രതീകാത്മക ചിത്രം | ANI

തിരുവനന്തപുരം: പോലീസിനെതിരേ വിമര്‍ശനവുമായി സിപിഐ. ഒറ്റപ്പെട്ട സംഭവങ്ങളും വ്യക്തികളും പോലീസിന് കളങ്കമാകുന്നുവെന്നാണ് സിപിഐ രാഷ്ട്രീയ റിപ്പോര്‍ട്ടില്‍ വിമര്‍ശനം. ചില കേസുകളില്‍ കുറ്റവാളികളെ നിയമത്തിന് മുന്നില്‍കൊണ്ടുവരുന്നതില്‍ വീഴ്ചയുണ്ടായതെന്നും വിമര്‍ശനമുണ്ട്. സിപിഐ സംസ്ഥാന സമ്മളനത്തില്‍ അവതരിപ്പിക്കാന്‍ പോകുന്ന രാഷ്ട്രീയ റിപ്പോര്‍ട്ടിലാണ് ഈ വിമര്‍ശനം.

ഒറ്റപ്പെട്ട സംഭവങ്ങളെന്ന പേരില്‍ വിശേഷിപ്പിക്കപ്പെടുന്ന സംഭവങ്ങളും വീഴ്ചകളും സര്‍ക്കാരിന്റേയും പോലീസിന്റേയും സത്‌പേരില്‍ കളങ്കം ഏല്‍പ്പിക്കുന്നു. നിയമവാഴ്ച കൃത്യമായി നടപ്പാക്കാത്തതും ലഹരി മാഫിയ അടക്കമുള്ളവരുമായി പോലീസുകാര്‍ക്കള്ള വഴിവിട്ട ബന്ധവും പ്രശ്‌നങ്ങളായി ചൂണ്ടിക്കാണിക്കുന്നുണ്ട്. ഇത്തരം വീഴ്ചകള്‍ ഉണ്ടാകുമ്പോള്‍ അതിനെതിരേ വിമര്‍ശനമുണ്ടാകുന്നത് കേരളം പോലെ പരിഷ്‌കൃത സമൂഹത്തില്‍ സ്വാഭാവികമാണ്. അക്കാര്യത്തില്‍ ശ്രദ്ധ വേണം. ജനകീയ പോലീസ് എന്നതാകണം സര്‍ക്കാരിന്റെ ലക്ഷ്യമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.



ഇതിനൊപ്പം സില്‍വര്‍ലൈന്‍ പദ്ധതിക്കെതിരേയും റിപ്പോര്‍ട്ടില്‍ വിമര്‍ശനമുണ്ട്. പദ്ധതിയുടെ സര്‍വേ നടപടികള്‍ ജനങ്ങള്‍ക്ക് ഇടയില്‍ വലിയ തോതിലുള്ള ആശങ്ക ഉണ്ടാക്കിയിട്ടുണ്ടെന്ന പരാമര്‍ശവും റിപ്പോര്‍ട്ടിലുണ്ട്. പദ്ധതിയുടെ പാരിസ്ഥിതിക ആഘാതങ്ങളെപ്പറ്റി പഠനം വേണനെന്നും റിപ്പോര്‍ട്ട് ആവശ്യപ്പെടുന്നു. ഇത്തരം കാര്യങ്ങളില്‍ ശ്രദ്ധിച്ച് മുന്നോട്ട് പോകണമെന്നും റിപ്പോര്‍ട്ട് ശുപാര്‍ശ ചെയ്യുന്നു.

Content Highlights: CPI condemned the police over recent incidents


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
photo: Getty Images

1 min

കളി കഴിഞ്ഞെന്നു കരുതി ചാനലില്‍ പരസ്യം വന്നു; തോറ്റതറിയാതെ ഫ്രഞ്ച് ആരാധകര്‍

Dec 1, 2022


03:44

രാത്രിയാണറിഞ്ഞത് സിന്തറ്റിക് ട്രാക്കാണെന്ന്, സ്പീഡ് കുറയുമെന്ന് പേടിച്ചാണ് ഷൂസിടാതെ ഓടിയത്

Nov 28, 2022


praveena poothotta law college ksu

1 min

കോളേജ് യൂണിയന്‍ പിടിക്കാന്‍ കൈവിട്ട കളി? KSU പ്രവര്‍ത്തകയെ SFI-ക്കാര്‍ തട്ടിക്കൊണ്ടുപോയെന്ന് പരാതി

Nov 30, 2022

Most Commented