തോമസ് ചാണ്ടി സുപ്രീം കോടതിയെ സമീപിക്കുന്നത് ജനങ്ങളോടുള്ള വെല്ലുവിളിയെന്ന് സിപിഐ


തിരുവനന്തപുരം: ഹൈക്കോടതി വിധിക്കെതിരെ സുപ്രീം കോടതിയെ സമീപിക്കാനാണ് തോമസ് ചാണ്ടിയുടേ നീക്കമെങ്കില്‍ അത് മന്ത്രിസഭയുടെ കൂട്ടുത്തരവാദിത്തത്തോടും ജനങ്ങളോടുമുള്ള വെല്ലുവിളിയാണെന്ന് സിപിഐ.

അല്‍പ്പമെങ്കിലും രാഷ്ട്രീയവും സാമൂഹിക ഔചിത്യവും അവശേഷിക്കുന്നുണെങ്കില്‍ തോമസ് ചാണ്ടി ഒരു നിമിഷം പോലും മന്ത്രിപദവിയില്‍ തുടരരുതെന്നും സിപിഐ ആവശ്യപ്പെടുന്നു. പാർട്ടി മുഖപത്രമായ ജനയുഗത്തിന്റെ മുഖപ്രസംഗത്തിലൂടെയാണ് സിപിഐ നിലപാട് വ്യക്തമാക്കിയത്.

മന്ത്രിസ്ഥാനത്ത് നിന്നും മാറിനില്‍ക്കാന്‍ തോമസ് ചാണ്ടിയും അദ്ദേഹത്തിന്റെ പാര്‍ട്ടിയും അതിനു തയാറാവുന്നില്ലെങ്കില്‍ അക്കാര്യത്തില്‍ അന്തിമ തീരുമാനം കൈക്കൊള്ളാന്‍ മുഖ്യമന്ത്രിക്ക് ബാധ്യതയും ഉത്തരവാദിത്വവുമുണ്ട്.

കളക്ടറുടെ റിപ്പോര്‍ട്ടില്‍ നിരത്തുന്ന തെളിവുകള്‍ വസ്തുതാപരമല്ലെങ്കില്‍ ആവശ്യത്തിലധികം സമയം ലഭിച്ചിട്ടും അത് അങ്ങനെ സ്ഥാപിക്കാന്‍ ഒരു ശ്രമവും തോമസ് ചാണ്ടിയുടെ ഭാഗത്തുനിന്ന് ഉണ്ടായില്ല.

ഹൈക്കോടതി വിധി നിര്‍ദ്ദേശിക്കുംവിധം കളക്ടറെ സമീപിക്കുന്നതിന് പകരം രാജ്യത്തെ പരമോന്നത കോടതിയെ സമീപിക്കാനാണ് തോമസ്ചാണ്ടി മുതിരുന്നതെങ്കില്‍ കോടതിവിധിയില്‍ പരാമര്‍ശിക്കപ്പെട്ട മന്ത്രിസഭയുടെ കൂട്ടുത്തരവാദിത്വത്തേയും ഭരണഘടനാ തത്ത്വങ്ങളെയുമായിരിക്കും തോമസ് ചാണ്ടി പ്രതിക്കൂട്ടിലാക്കുകയെന്ന് മുഖപ്രസംഗം ചൂണ്ടിക്കാട്ടുന്നു.

കായല്‍ കയ്യേറ്റ ആരോപണവും അത് കേരള രാഷ്ട്രീയത്തില്‍ ഉയര്‍ത്തിയിരിക്കുന്ന വന്‍വിവാദങ്ങളും ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ അസ്തിത്വത്തിനുനേരെ കനത്ത വെല്ലുവിളിയാണ് ഉയര്‍ത്തുന്നത്. ഇനിയും ഈ ആരോപണത്തെ കേവലം മാധ്യമ അജന്‍ഡയുടെ ഭാഗമായി അവഗണിക്കാന്‍ എല്‍ഡിഎഫിന് ആവില്ലെന്നും മുഖപ്രസംഗം വിശദീകരിക്കുന്നു.

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
arya rajendran

2 min

'കാലില്‍ നീര്, എത്ര വേദന മുഖ്യമന്ത്രി സഹിക്കുന്നുണ്ടാകും'; സുധാകരന് ആര്യാ രാജേന്ദ്രന്റെ മറുപടി

May 18, 2022


D Imman

1 min

കുറച്ചുവർഷങ്ങളായി അനുഭവിച്ച വെല്ലുവിളികൾക്കുള്ള പരിഹാരം; പുനർവിവാഹത്തേക്കുറിച്ച് ഡി.ഇമ്മൻ

May 18, 2022


07:00

ജയിലില്‍ 'അറിവി'ന്റെ 31 വര്‍ഷങ്ങള്‍; പേരറിവാളന്റെ കഥ

May 19, 2022

More from this section




Most Commented