
ആലപ്പുഴ : സിപിഐ മത്സരിക്കുന്ന ചേര്‍ത്തല മണ്ഡലത്തില്‍ സംസ്ഥാന എക്സിക്യൂട്ടീവ് അംഗം പി. പ്രസാദ് സ്ഥാനാര്‍ത്ഥിയാകും. മൂന്ന് ടേം നിബന്ധനയില്‍ മന്ത്രി പി.തിലോത്തമന് മാറുന്ന ഒഴിവിലാണ് സംസ്ഥാന നേതാവായ പി. പ്രസാദ് ചേര്‍ത്തലയിലേക്ക് എത്തുന്നത്.
2016-ല്‍ ഹരിപ്പാട്ട് രമേശ് ചെന്നിത്തലയോട് ഏറ്റുമുട്ടിയാണ് പി.പ്രസാദ് തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലേക്ക് വരുന്നത്. പരാജയപ്പെടാവുന്ന സീറ്റില്‍ എതിര്‍പ്പൊന്നും കൂടാതെ മത്സരിക്കാന്‍ എത്തിയ പ്രസാദിന് അടുത്ത തവണ ഉറച്ച സീറ്റ് തന്നെ നല്‍കണമെന്ന് സംസ്ഥാന നേതൃത്വം അന്നേ മനസ്സില്‍ ഉറപ്പിച്ചിരുന്നു. അതു കൊണ്ടാണ് സുരക്ഷിത സീറ്റായ ചേര്‍ത്തലയിലേക്ക് പി. പ്രസാദിനെ അയക്കുന്നത്.
കൊല്ലം ജില്ലയിലെ ചടയമംഗലം പോലുള്ള മണ്ഡലങ്ങളിലും പ്രസാദിനെ പരിഗണിച്ചിരുന്നു. എന്നാല്‍ സ്വന്തം ജില്ലയില്‍ തന്നെ പ്രസാദിന് അവസരം നല്‍കുന്നതാണ് നല്ലതെന്നാണ് സംസ്ഥാന നേതൃത്വത്തിന്റെ അഭിപ്രായം സ്ഥാനാര്‍ത്ഥി നിര്‍ണയത്തിലേക്ക് പാര്‍ട്ടി ഔദ്യോഗികമായി കടക്കുമ്പോള്‍ നേതൃത്വം ഇക്കാര്യം പരസ്യമാക്കും. സ്ഥാനാര്‍ത്ഥി നിര്‍ണയാധികാരം സംസ്ഥാന എക്സിക്യൂട്ടീവിനാണെണ് ജില്ലാ സെക്രട്ടറി ടി.ജെ. ആഞ്ചലോസിന്റെ പ്രതികരണം.
സാമുദായിക പരിഗണനകള്‍ ചൂണ്ടിക്കാട്ടുന്നുണ്ടെങ്കിലും രാഷ്ട്രീയ മണ്ഡലമായ ചേര്‍ത്തലയില്‍ അത്തരം വേര്‍തിരിവുകള്‍ തടസമാകില്ലെന്നാണ് സി.പി.ഐ കരുതുന്നത്. രാജ്യത്തെ അറിയപ്പെടുന്ന പരിസ്ഥിതി പ്രവര്‍ത്തകനായ പ്രസാദിന്റെ മികച്ച പ്രതിഛായ ചേര്‍ത്തലയില്‍ മുതല്‍ക്കൂട്ടാകും എന്നാണ് നേതൃത്വത്തിന്റെ വിലയിരുത്തല്‍.
അത്ഭുതങ്ങളൊന്നും സംഭവിച്ചില്ലെങ്കില്‍ പ്രസാദ് തന്നെയാകും ചേര്‍ത്തലയിലെ സി.പി.ഐ സ്ഥാനാര്‍ത്ഥി. പ്രസാദ് ഒഴിവായാല്‍ ടി.ടി.ജിസ്മോന് സ്ഥാനാര്‍ത്ഥിയായേക്കും.
content highlights: CPI candidate in Cherthala, P Prasad
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..