മുഖ്യമന്ത്രിക്കെതിരാണ് ഉത്തരവെങ്കില്‍ സഭയില്‍വെച്ച് തീരുമാനം; ലോകായുക്തയില്‍ CPM-CPI ധാരണ


ആര്‍ ശ്രീജിത്ത് | മാതൃഭൂമി ന്യൂസ്

സി.പി.ഐ. സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ, മുഖ്യമന്ത്രി പിണറായി വിജയൻ | Photo: Mathrubhumi

തിരുവനന്തപുരം: ലോകായുക്ത നിയമഭേദഗതിയില്‍ സി.പി.എം- സി.പി.ഐ. ധാരണ. പതിനാലാം വകുപ്പിലെ ഭേദഗതി സംബന്ധിച്ച് സി.പി.ഐയുടെ നിര്‍ദേശങ്ങള്‍ സി.പി.എം. അംഗീകരിച്ചു. ലോകായുക്ത വിധി മുഖ്യമന്ത്രിക്ക് എതിരെങ്കില്‍ സഭയില്‍വെച്ച് തീരുമാനം എടുക്കണമെന്നതാണ് പ്രധാന തിരുത്ത്. ഉത്തരവ് മറ്റു മന്ത്രിമാര്‍ക്ക് എതിരെങ്കില്‍ മുഖ്യമന്ത്രിക്ക് പരിശോധിച്ച് തീരുമാനം എടുക്കാം. ഇതോടെ ലോകായുക്ത നിയമഭേദഗതിയുമായി ബന്ധപ്പെട്ട മുന്നണിയിലെ പ്രശ്‌നങ്ങളില്‍ ധാരണ ആയിരിക്കുകയാണ്.

ഞായറാഴ്ച നടന്ന സി.പി.ഐ- സി.പി.എം. ചര്‍ച്ചയില്‍ രണ്ട് പ്രധാന നിര്‍ദേശങ്ങളാണ് സി.പി.ഐ. മുന്നോട്ടുവെച്ചത്. ഒന്നുകില്‍ മോഡല്‍ ലോക്പാല്‍ നിയമത്തിന്റെ മാതൃകയില്‍ പതിനാലാം വകുപ്പ് ഭേദഗതി ചെയ്യാം. അല്ലെങ്കില്‍ മുഖ്യമന്ത്രിക്കെതിരായ ഉത്തരവാണ് ലോകായുക്തയില്‍നിന്നുണ്ടാകുന്നതെങ്കില്‍, അത് സഭയുടെ മേശപ്പുറത്ത് വെക്കണം. കാരണം, സഭാനേതാവായ മുഖ്യമന്ത്രിക്കെതിരായ ഉത്തരവ് സഭതന്നെ ചര്‍ച്ചചെയ്യട്ടേ എന്നായിരുന്നു സി.പി.ഐ. നിര്‍ദേശം. ഇനി മന്ത്രിമാര്‍ക്കെതിരായ ഉത്തരവാണെങ്കില്‍ അത് മുഖ്യമന്ത്രിക്ക് പരിശോധിച്ച് തീര്‍പ്പാക്കാം. ഈ രണ്ടു നിര്‍ദേശങ്ങളാണ് സി.പി.ഐ. മുന്നോട്ടുവെച്ചത്. ഇതില്‍ സഭയില്‍വെച്ച് പരിശോധിക്കാമെന്ന നിര്‍ദേശമാണ് സി.പി.എം. അംഗീകരിച്ചത്. ഇത് ഔദ്യോഗിക ഭേദഗതിയായി തന്നെ കൊണ്ടുവരാനുള്ള തീരുമാനം എടുത്തിട്ടുണ്ട്.



സഭയില്‍വെച്ച് തീരുമാനം എടുക്കുക എന്നു പറയുമ്പോള്‍, സഭയിലെ ഭൂരിപക്ഷം അനുസരിച്ചായിരിക്കും തീരുമാനം വരിക. മന്ത്രിമാര്‍ക്കെതിരേ ഉത്തരവുണ്ടാകുന്ന പക്ഷം, തന്റെ മന്ത്രിസഭയിലെ അംഗങ്ങളുടെ കാര്യത്തിലാണ് മുഖ്യമന്ത്രിക്ക് തീരുമാനം എടുക്കേണ്ടിവരിക.

നേരത്തെ ലോകായുക്ത ഉത്തരവിട്ടാല്‍ അത് അനുസരിച്ചുള്ള തീരുമാനം നടപ്പാക്കാനുള്ള ബാധ്യത സര്‍ക്കാരിനുണ്ടായിരുന്നു. എന്നാല്‍ ആ ബാധ്യതയില്‍നിന്ന് ഒഴിവായി പകരം പുനഃപരിശോധനാ അധികാരം വേറൊരു രൂപത്തില്‍ വരുന്നു എന്നതു മാത്രമാണ് സി.പി.ഐ- സിപി.എം. ചര്‍ച്ചയിലൂടെ ഉണ്ടായ ധാരണ.

Content Highlights: cpi and cpm reaches consensus on lokayukta ammendment


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
Marriage

ഇരട്ടകള്‍ക്ക് വരന്‍ ഒന്ന്; ബാല്യകാല സുഹൃത്തിനെ വിവാഹംകഴിച്ച് IT എന്‍ജിനിയര്‍മാരായ യുവതികള്‍

Dec 4, 2022


04:02

'ലൈലാ ഓ ലൈലാ...' എവർ​ഗ്രീൻ ഡിസ്കോ നമ്പർ | പാട്ട് ഏറ്റുപാട്ട്‌

Sep 26, 2022


Arif Muhammed Khan

1 min

143 ദിവസം സംസ്ഥാനത്തിനു പുറത്ത്, ചെലവാക്കിയത് 1 കോടിയിലധികം; മാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കാതെ ഗവര്‍ണർ

Dec 5, 2022

Most Commented