ആലപ്പുഴ CPI ജില്ലാ എക്‌സിക്യൂട്ടീവില്‍ കാനത്തിന് ആധിപത്യം; ഇസ്മായില്‍ പക്ഷത്തിന്റെ മുന്‍നിരക്കാരില്ല


എസ്. സോളമനും പി.വി. സത്യനേശനും അസിസ്റ്റന്റ് സെക്രട്ടറിമാർ

കാനം രാജേന്ദ്രൻ, കെ.ഇ. ഇസ്മായിൽ : ഫോട്ടോ: ഇ.വി. രാഗേഷ്/ മാതൃഭൂമി

ആലപ്പുഴ: സി.പി.ഐ. ജില്ലാ എക്സിക്യുട്ടീവിൽ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനെ പിന്തുണയ്ക്കുന്നവർ മാത്രമായി. ഇസ്മായിൽ പക്ഷക്കാരായി അറിയപ്പെടുന്ന ഒരാൾ പോലുമില്ല. ജി. കൃഷ്ണപ്രസാദ്, ജോയിക്കുട്ടി ജോസ്, പി. ജ്യോതിസ്, എൻ. രവീന്ദ്രൻ, പി. സുകുമാരപിള്ള എന്നിവരാണ് ഒഴിവാക്കപ്പെട്ട പ്രമുഖർ. ജി. കൃഷ്ണപ്രസാദ് സംസ്ഥാന കൗൺസിൽ അംഗമായതിനാൽ ജില്ലാ കമ്മിറ്റിയിൽ പങ്കെടുക്കാം. ടി.ജെ. ആഞ്ചലോസ്, ടി.ടി. ജിസ്മോൻ, എസ്. സോളമൻ, പി.വി.സത്യനേശൻ, കെ. ഗോപിനാഥൻ, എ. ഷാജഹാൻ, ആർ. ഗിരിജ, ദീപ്തി അജയകുമാർ, എൻ.എസ്. ശിവപ്രസാദ്, എം.കെ. ഉത്തമൻ, ആർ.സുരേഷ്, സി.എ.അരുൺകുമാർ, കെ.ജി.സന്തോഷ്, കെ.എസ്. രവി, വി. മോഹൻദാസ് എന്നിവരാണ് എക്സിക്യുട്ടീവിലുള്ളത്.

ദീപ്തി അജയകുമാർ, ആർ. സുരേഷ്, ടി.ടി. ജിസ്മോൻ, സി.എ. അരുൺ കുമാർ, ആർ. ഗിരിജ എന്നിവർ പുതുമുഖങ്ങളാണ്. എസ്. സോളമൻ, പി.വി. സത്യനേശൻ എന്നിവരാണ് പുതിയ അസിസ്റ്റന്റ് സെക്രട്ടറിമാർ. എം.കെ. ഉത്തമൻ ഖജാൻജി. ജി. കൃഷ്ണപ്രസാദായിരുന്നു നേരത്തേ സത്യനേശനൊപ്പം അസിസ്റ്റന്റ് സെക്രട്ടറിയായിരുന്നത്. മാവേലിക്കര കോടതിയിലെ മുൻ പബ്ലിക് പ്രോസിക്യൂട്ടറായിരുന്നു സോളമൻ.



കൃഷ്ണപ്രസാദ് ഇക്കുറിയാണ് സംസ്ഥാന കൗൺസിലിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത്. ഇതിനു മുന്നത്തെ സംസ്ഥാനസമ്മേളനത്തിൽ കൗൺസിലിൽ ഉൾപ്പെടുത്തിയെങ്കിലും മുതിർന്നനേതാവ് എ. ശിവരാജിനുവേണ്ടി പിന്മാറുകയായിരുന്നു. കാനം വിരുദ്ധ ചേരിയിലാണെന്ന ആക്ഷേപത്താലാണ് ഇക്കുറി ജില്ലാ എക്സിക്യുട്ടീവിൽനിന്നു പിന്തള്ളപ്പെട്ടതെന്നാണു സൂചന.

കമ്മിറ്റിയിൽ ജില്ലാ സെക്രട്ടറിക്കും കാനത്തിനുമെതിരേ കടുത്തവിമർശനം ഉന്നയിച്ചയാളായിരുന്നു ഒഴിവാക്കപ്പെട്ട ജോയിക്കുട്ടി ജോസും. പി. സുകുമാരപിള്ള കമ്മിറ്റിയിൽ നിന്നൊഴിവാകാൻ നേരത്തേ സന്നദ്ധത അറിയിച്ചിരുന്നു.

Content Highlights: cpi alappuzha district executive kanam rajendran ke Ismail


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
സരിത രവീന്ദ്രനാഥ്

2 min

ലെഗ്ഗിൻസ് ധരിച്ചതിന് ഹെഡ്മിസ്ട്രസില്‍ നിന്ന് ശകാരം; പരാതി നല്‍കി അധ്യാപിക

Dec 1, 2022


Vizhinjam

7 min

വിഴിഞ്ഞത്തിന്റെ നിലവിളി | വഴിപോക്കൻ

Dec 2, 2022


brazil vs cameroon

2 min

ടിറ്റെയുടെ പരീക്ഷണം പാളി, ബ്രസീലിനെ അട്ടിമറിച്ച് കാമറൂണ്‍

Dec 3, 2022

Most Commented