പ്രതീകാത്മക ചിത്രം | ANI
തിരുവനന്തപുരം: രാഹുൽഗാന്ധിയുടെ ഓഫീസ് ആക്രമിച്ച എസ്.എഫ്.ഐ. പ്രവർത്തകരുടെ നടപടിയെ എതിർത്ത് സി.പി.ഐ. നേതാക്കൾ. ജനാധിപത്യത്തിനുചേരാത്ത പ്രതിഷേധമാതൃകയെന്നായിരുന്നു സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്റെ പ്രതികരണം. എസ്.എഫ്.ഐ.യെ നിയന്ത്രിച്ചില്ലെങ്കിൽ മുന്നണിക്ക് ദോഷമാകുമെന്നാണ് അസിസ്റ്റന്റ് സെക്രട്ടറി കെ. പ്രകാശ് ബാബുവിന്റെ പ്രതികരണം.
രാഷ്ട്രീയപ്രശ്നങ്ങൾക്ക് പരിഹാരം പാർട്ടിഓഫീസുകൾ അടിച്ചുതകർത്തല്ലെന്ന് കാനം പറഞ്ഞു. ഈ സംഭവം രാജ്യത്തെ ജനങ്ങളാകെ അപലപിക്കുന്നതാണ്. ഇ.ഡി. രാഹുൽഗാന്ധിയെ ചോദ്യംചെയ്യുന്നത് അദ്ദേഹത്തിന്റെ കൈയിലിരിപ്പ് കൊണ്ടാണ്. അതും ഇതും തമ്മിൽ ബന്ധമില്ല.
എം.പി. എന്നനിലയിൽ അദ്ദേഹത്തിന് പരാജയങ്ങളുണ്ടാകും. ഒരു ദേശീയ നേതാവിനെ ജയിപ്പിച്ചാൽ ഒരു സാധാരണ ആളെപ്പോലെ അവിടെ പ്രവർത്തിക്കാൻ കഴിയില്ലെന്ന് വോട്ടുചെയ്തപ്പോൾ ഓർക്കണമായിരുന്നുവെന്നും കാനം പറഞ്ഞു.
Content Highlights: cpi against SFI's attack on Rahul Gandhi's office


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..