കേരള കോണ്‍ഗ്രസിനെ കൂടെ കൂട്ടിയതതിന്റെ ഗുണം കിട്ടിയത് കോട്ടയത്ത് മാത്രം; വിമര്‍ശനവുമായി സി.പി.ഐ


13 സീറ്റ് അനുവദിച്ചെങ്കിലും പേരാമ്പ്ര സി.പി.എമ്മിന് വിട്ടുകൊടുത്ത് 12 സീറ്റിലാണ് കേരള കോണ്‍ഗ്രസ് മത്സരിച്ചത്.

പ്രതീകാത്മക ചിത്രം

കോട്ടയം:കേരള കോണ്‍ഗ്രസിനെ ഇടതുമുന്നണിയില്‍ പങ്കാളിയാക്കിയതിന്റെ ഗുണം സംസ്ഥാനത്താകെ നേടാനായില്ലെന്ന് സി.പി.ഐ. ജില്ലാസമ്മേളന റിപ്പോര്‍ട്ടില്‍ വിമര്‍ശം. കോട്ടയം ജില്ലയില്‍ മാത്രമാണ് കേരള കോണ്‍ഗ്രസ് (എം) മുന്നണിയുടെ ഭാഗമായതിന്റെ ഗുണമുണ്ടായത്. എന്നാല്‍ ജില്ലയില്‍ ഏറെക്കാലം പ്രതിപക്ഷത്ത് മാത്രമായിരുന്ന തദ്ദേശസ്ഥാപനങ്ങളില്‍ ഭരണത്തിലെത്താന്‍ കേരളകോണ്‍ഗ്രസിന്റെ വരവ് പ്രയോജനം ചെയ്തുവെന്ന നല്ലവാക്കുമുണ്ട്.

13 സീറ്റ് അനുവദിച്ചെങ്കിലും പേരാമ്പ്ര സി.പി.എമ്മിന് വിട്ടുകൊടുത്ത് 12 സീറ്റിലാണ് കേരള കോണ്‍ഗ്രസ് മത്സരിച്ചത്. ഇതില്‍ അഞ്ചുസീറ്റുകളില്‍ മാത്രമാണ് ജയിക്കാനായത്. ഇത് അവരുടെ ജനസ്വാധീനമെത്ര എന്നതിന്റെ സൂചനയാണ്. പാലായില്‍ ജോസ് കെ.മാണി പരാജയപ്പെട്ടതിന്റെ ഉത്തരവാദിത്വം മറ്റാരുടെയും തലയില്‍ കെട്ടിവയ്‌ക്കേണ്ടെന്നും റിപ്പോര്‍ട്ട് പറയുന്നു. ജോസ് കെ.മാണിയുടെ സ്ഥാനാര്‍ത്ഥിത്വം പാലായിലെ ജനങ്ങള്‍ അംഗീകരിച്ചില്ലെന്നാണ് ഇത് വ്യക്തമാക്കുന്നത്.

പാലാ, കടുത്തുരുത്തി, പൂഞ്ഞാര്‍ നിയോജകമണ്ഡലങ്ങളില്‍ സി.പി.എം. പ്രദേശിക നേതൃത്വം കേരളകോണ്‍ഗ്രസിനോട് കൂടുതല്‍ അടുപ്പം കാണിക്കുന്നു. സി.പി.ഐ.യെ ഒഴിവാക്കിയുള്ള ഈ സമീപനം സി.പി.എം. ജില്ലാ, സംസ്ഥാന നേതൃത്വങ്ങള്‍ അറിഞ്ഞാണെന്ന് സി.പി.ഐ. കരുതുന്നില്ല. പൂഞ്ഞാര്‍, തീക്കോയി സര്‍വീസ് സഹകരണബാങ്ക് തിരഞ്ഞെടുപ്പില്‍ സി.പി.ഐ. ഒറ്റയ്ക്ക് മത്സരിക്കുന്ന സാഹചര്യമുണ്ടായി. ഇത് സി.പി.എം.- കേരള കോണ്‍ഗ്രസ്(എം) സൗഹൃദസമീപനത്തിന്റെ തെളിവാണ്. സംഘടനാശേഷിയെ വിമര്‍ശിക്കുന്നവര്‍ക്ക് ചെവികൊടുക്കേണ്ട കാര്യമില്ല. ജില്ലയില്‍ ഏറ്റവുംവലിയ ഭൂരിപക്ഷം സി.പി.ഐ. മത്സരിച്ച വൈക്കത്തായിരുന്നുവെന്നത് പാര്‍ട്ടിയുടെ ശക്തിതെളിയിക്കുന്നു. ഇത്തരം വിമര്‍ശനങ്ങള്‍ക്ക് മറുപടിപറയാന്‍ മിനക്കെടാതെ സംഘടനാ പ്രവര്‍ത്തനം ശക്തിപ്പെടുത്തണമെന്നാണ് സമ്മേളന റിപ്പോര്‍ട്ട് ആഹ്വാനംചെയ്യുന്നത്.

വിദ്യാര്‍ത്ഥി, യുവജനപ്രസ്ഥാനങ്ങളില്‍പ്പെട്ടവര്‍ക്ക് ഇടതു വിദ്യാര്‍ത്ഥി, യുവജനസംഘടനകളില്‍നിന്ന് തന്നെ മര്‍ദ്ദനവും ആക്ഷേപങ്ങളും ഏല്‍ക്കേണ്ടിവന്നിട്ടുണ്ട്. ഇത് ഇടതുപക്ഷനയം സ്വീകരിച്ചിരിക്കുന്ന വിദ്യാര്‍ത്ഥി, യുവജനപ്രസ്ഥാനങ്ങള്‍ക്ക് ഭൂഷണമാണോയെന്ന് സ്വയം വിമര്‍ശനം നടത്തുകയാണ് വേണ്ടതെന്നും റിപ്പോര്‍ട്ടിലുണ്ട്.

Content Highlights: CPI Against Keralacongres

ഇത് പരസ്യ ഫീച്ചറാണ്. മാതൃഭൂമി.കോം ഈ പരസ്യത്തിലെ അവകാശവാദങ്ങളെ ഏറ്റെടുക്കുന്നില്ല. പരസ്യത്തിൽ ഉന്നയിക്കുന്ന അവകാശവാദങ്ങൾക്ക് ഉപോദ്ബലകമായ വസ്തുതകൾ പരസ്യദാതാക്കളുമായി ബന്ധപ്പെട്ട് പരിശോധിച്ചു ബോധ്യപ്പെട്ട ശേഷം മാത്രം ഇടപാടുകൾ നടത്തുക. പരാതികൾ ഉണ്ടെങ്കിൽ ഇവിടെ രേഖപ്പെടുത്താവുന്നതാണ്. (feedback@mpp.co.in)

Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT

16:50

ഐക്യപ്പെടാന്‍ ചൈന, പുതിയ ഓപ്പറേഷനുമായി അമേരിക്ക; തായ്‌വാനില്‍ സംഭവിക്കുന്നതെന്ത്?| In- Depth

Aug 9, 2022


amazon

2 min

4799 രൂപയുടെ ഹാന്‍ഡ്ബാഗ് 1047 രൂപയ്ക്ക് വാങ്ങാം; ഹാന്‍ഡ്ബാഗുകള്‍ക്ക് ഗംഭീര ഓഫറുകള്‍

Aug 9, 2022


swathi sekhar

1 min

ഭാര്യ കിടപ്പുരോഗി, കാമുകിക്കായി സ്വന്തംവീട്ടില്‍നിന്ന് 550 പവന്‍ മോഷ്ടിച്ചു; വ്യവസായി അറസ്റ്റില്‍

Aug 9, 2022

Most Commented