സര്‍ക്കാരിനെ പിണറായിയുടെ പേരില്‍ ബോധപൂർവ്വം ബ്രാന്‍ഡ് ചെയ്യുന്നു; വിമര്‍ശനവുമായി സിപിഐ


ആര്‍. ശ്രീജിത്ത് \ മാതൃഭൂമി ന്യൂസ്‌

പിണറായി വിജയൻ| Photo: Mathrubhumi

തിരുവനന്തപുരം: എല്‍ഡിഎഫ് സര്‍ക്കാരിനെ 'പിണറായി സര്‍ക്കാര്‍' എന്ന് ബ്രാന്‍ഡ് ചെയ്യുന്നതിനെതിരെ സിപിഐ. പാര്‍ട്ടി തിരുവനന്തപുരം ജില്ലാ സമ്മേളനത്തിലാണ് വിമര്‍ശനം ഉയര്‍ന്നത്. ഇങ്ങനെയൊരു ബ്രാന്‍ഡിങ്ങിന് സിപിഎം ബോധപൂര്‍വം ശ്രമിക്കുന്നുവെന്നാണ് ജില്ലാ സമ്മേളനത്തില്‍ പങ്കെടുത്ത പ്രതിനിധികള്‍ ആരോപിക്കുന്നത്.

ആഭ്യന്തര വകുപ്പിനെതിരേയും വിമര്‍ശനം ഉയര്‍ന്നു. സിപിഎം വിട്ട് വരുന്നവര്‍ക്ക് കൂടുതല്‍ പരിഗണന നല്‍കണമെന്ന ആവശ്യവും സമ്മേളനത്തില്‍ ഉയര്‍ന്നു. സംഘടനാ റിപ്പോര്‍ട്ടിന്‍മേലുള്ള ചര്‍ച്ചയിലാണ് ഇക്കാര്യങ്ങള്‍ ചര്‍ച്ചയായത്.

എല്‍ഡിഎഫ് സര്‍ക്കാരിനെ ഒരാളുടെ പേരില്‍ ബ്രാന്‍ഡ് ചെയ്യുന്നത് മുന്‍പൊന്നുമില്ലാത്തതും കേട്ടുകേള്‍വി ഇല്ലാത്തതുമായ കാര്യമാണ്. പോലീസിനെ നിലയ്ക്ക് നിര്‍ത്താന്‍ കഴിയുന്നില്ലെന്നും സര്‍ക്കാരിന് പോലീസിന് മേല്‍ നിയന്ത്രണം ഇല്ലെന്നുമുള്ള ആരോപണമാണ് സമ്മേളനത്തില്‍ ആഭ്യന്തരവകുപ്പിനെതിരെ ഉയര്‍ന്നുവന്നത്.

തിരുവനന്തപുരം ലോക്‌സഭാ സീറ്റില്‍ തുടര്‍ച്ചയായി തോല്‍ക്കുന്നത് നാണക്കേടാണെന്നും അവിടെ വിജയിക്കാന്‍ കഴിയുന്ന സ്ഥാനാര്‍ഥിയെ നിര്‍ത്തി പ്രവര്‍ത്തനം മെച്ചപ്പെടുത്തണമെന്ന ആവശ്യവും ശക്തമാണ്. സിപിഎമ്മില്‍ നിന്ന് എത്തുന്നവര്‍ക്ക് നല്ല പദവി നല്‍കി പ്രോത്സാഹനപരമായ നിലപാടുകള്‍ നേതൃത്വം സ്വീകരിക്കണമെന്നും സമ്മേളനത്തില്‍ ആവശ്യമുയർന്നു. സിപിഎം വിട്ട് വരുന്നവര്‍ക്ക് കൂടുതല്‍ പരിഗണന നല്‍കിയാല്‍ കൂടുതല്‍ പേര്‍ സിപിഎം വിട്ട് തങ്ങള്‍ക്കൊപ്പം കൂടുമെന്നാണ് പ്രതിനിധികള്‍ അഭിപ്രായപ്പെടുന്നത്.

Content Highlights: cpi, pinarayi vijayan, government, ldf

ഇത് പരസ്യ ഫീച്ചറാണ്. മാതൃഭൂമി.കോം ഈ പരസ്യത്തിലെ അവകാശവാദങ്ങളെ ഏറ്റെടുക്കുന്നില്ല. പരസ്യത്തിൽ ഉന്നയിക്കുന്ന അവകാശവാദങ്ങൾക്ക് ഉപോദ്ബലകമായ വസ്തുതകൾ പരസ്യദാതാക്കളുമായി ബന്ധപ്പെട്ട് പരിശോധിച്ചു ബോധ്യപ്പെട്ട ശേഷം മാത്രം ഇടപാടുകൾ നടത്തുക. പരാതികൾ ഉണ്ടെങ്കിൽ ഇവിടെ രേഖപ്പെടുത്താവുന്നതാണ്. (feedback@mpp.co.in)

Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT

04:45

റുഷ്ദിയിലേയ്ക്കു മാത്രമല്ല, പരിഭാഷകരിലേയ്ക്കും നീണ്ട പതിറ്റാണ്ടിന്റെ പക

Aug 16, 2022


satheesan-riyas

2 min

'കുതിരകയറാന്‍ നോക്കരുത്, തിരിച്ച് കിട്ടുമ്പോള്‍ കിടന്ന് മോങ്ങുന്നു'; സതീശനെതിരെ ആഞ്ഞടിച്ച് റിയാസ്

Aug 16, 2022


AN Shamseer/ Rahul Gandhi

1 min

മാനന്തവാടിയില്‍ വരിക പഴംപൊരി തിന്നുക, ബത്തേരിയില്‍ വരിക ബോണ്ട തിന്നുക; രാഹുലിനെ പരിഹസിച്ച് ഷംസീര്‍ 

Aug 16, 2022

Most Commented