കോഴിക്കോട്: ലക്കിടി റിസോര്‍ട്ടില്‍ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട മാവോവാദി പ്രവര്‍ത്തകന്‍ സി.പി ജലീലിന്റെ മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടു നല്‍കുമെന്ന് പോലീസ് അറിയിച്ചു. കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷമായിരിക്കും മൃതദേഹം വിട്ടു നല്‍കുക.
മൃതദേഹം കൈമാറുന്നത് സംബന്ധിച്ച് കര്‍ശനമായ നിര്‍ദേശങ്ങള്‍ പോലീസ് കുടുംബാംഗങ്ങള്‍ക്ക് നല്‍കിയിട്ടുണ്ട്. മൃതദേഹം കൊണ്ടുപോകുന്ന വഴിക്ക് ആദരാജ്ഞലി അര്‍പ്പിക്കാനായി വാഹനം നിര്‍ത്താന്‍ പാടില്ലെന്നതടക്കമുള്ള നിര്‍ദേശങ്ങളാണ് നല്‍കിയിരിക്കുന്നത്.
മലപ്പുറം ചെറുക്കാപ്പള്ളി വളരാട് പാണ്ടിക്കാട് പരേതനായ ഹംസയുടെയും അലീമ്മയുടെയും മകനാണ് ജലീല്‍.
ജലീലിനെ വ്യാജ ഏറ്റുമുട്ടലിലൂടെ ആസൂത്രിതമായി കൊലപ്പെടുത്തിയതാണെന്നും സംഭവത്തില്‍ മജിസ്‌ട്രേറ്റ് തല അന്വേഷണം വേണമെന്നും കുടുംബാംഗങ്ങള്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
content highlights: cp jaleel, lakkidi maoist encounter